നോര്‍ത്ത് കരോളിന: അമേരിക്കന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ബോണി ജെ. മാത്യു (22)
അമേരിക്കന്‍ ആര്‍മിയുടെ അച്ചീവ്മെന്റ് മെഡലും, ആര്‍മി കമ്മോണ്ടേഷന് മെഡലും
പ്രശസ്തപത്രവും കരസ്ഥമാക്കി.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍
എയര്‍ഫോഴ്സില്‍ സേവനം ചെയ്തപ്പോള്‍ കരസ്ഥമാക്കിയതാണ് ഈ അംഗീകാരങ്ങള്‍. ജോജോ-ലിനി
ദമ്പതികളുടെ മൂത്ത പുത്രനായ ബോണി വൈക്കംഭാഗം മേപ്രത്ത് കുടുംബാംഗമാണ്. നോര്‍ത്ത്
കരോളിനയിലെ കാരിയനില് താമസിക്കുന്നു. റോസി, മാത്യൂസ് എന്നിവര്‍ സഹോദരങ്ങളാണ്.
ആലപ്പുഴ മാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബോണി, ഈ
ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.