ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ പഴയകാല ഓര്‍മകളിലേക്ക് പോവുകയാണ് താരങ്ങല്‍ ഉള്‍പ്പെടെ മിക്കവരും. ചിലര്‍ പഴയ ചിത്രങ്ങള്‍ തപ്പിയെടുത്ത് പോസ്റ്റ് ചെയ്യുന്നുമുണ്ട്. നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനൊപ്പമുള്ള പഴയകാല ചിത്രമാണ് ഷമ്മി പങ്കുവെച്ചിരിക്കുന്നത്.
‘പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച…’
‘ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്.! ടി.കെ.രാജീവ് കുമാറിന്റെ ഒറ്റയാള്‍പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!’ പഴയകാല ചിത്രം പങ്കുവെച്ച് ഷമ്മി തിലകന് കുറിച്ചു.