നാളെയാപ്പൂനിലാവില് തുടിക്കുവാന്‍
ഇന്നിന് പരാഗരേണുക്കളെവിടെ?
നാളൊയൊരു പൂവായ് വിടര്ന്നുദിക്കാന്
ഇന്നാമലര്വാടിയില് കലികയെവിടെ?
നാളെയൊരുദയം മനം നിറയ്ക്കാന്‍
ഇനിയിവിടെയാമങ്ങള് തുച്ഛമല്ലേ?
നാളെയുടെ കരുതലില്‍ മിച്ചമായ് മാറുവാന്‍
ഇന്നിനിയെന്തുണ്ട് ബാക്കിപത്രം?
നാളെയെന്നൊന്നില്ല, ഇന്നു മാത്രം ഇനി
ഇന്നീ നിമിഷമേ കൈയ്യിലുള്ളു.....
നാളെയാം കോവിലില്‍ നൈര്മ്മല്യമരുളുവാന്
ഇന്നിന് കിനാവില് സ്വയം മറക്കൂ...
നാളെ തുറക്കുവാനില്ലൊരു ജാലകം
ഇന്നിന്റെ സൗന്ദര്യമാസ്വദിക്കൂ....
നിനക്കിന്നു ശ്വസിക്കുവാന്‍ വായുവുണ്ട്
നാളെയ്ക്കതുമന്യമാണെങ്കിലോ?????