മാറോടണയുന്ന കുഞ്ഞിനെ ചുംബിക്കും
അമ്മതന്‍ നിര്‍വൃതിയാണോ?
താരാട്ട് തൊട്ടിലില്‍ തത്തി കളിക്കുന്ന
പൈതലിന് പുഞ്ചിരിയാണോ?
അരുമ കിടാവിന് പാല് ചുരത്തീടുന്ന
ധേനുവിന് വാത്സല്യ മാണോ?
പൂവിന്റെ മുഗ്ദ്ധമാം മധു നുകര്‍ന്നീടുന്ന
ശലഭത്തിന് ശൃംഗാരമാണോ?
മുല്ലതന്‍ മൊട്ടിനെ തൊട്ടു തലോടുന്ന
കാറ്റിന്റെ മര്മ്മരമാണോ?
ആലിന്റെ ചില്ലയില്‍ പ്രണയിച്ചിരിക്കും
കുരുവിതന് കൊഞ്ചലതാണോ?
ആഴിതന്തിരതേടിനുരപൊന്തിഒഴുകുന്ന
അരുവി തന് നൈര്മ്മല്യമാണോ?
അറിയില്ലതിന്‍ പൊരുള്‍
എന്‍ പ്രിയേ ചൊല്ലുവാന്‍
അത്ര വിശുദ്ധ മാണാ പദം "സ്നേഹം "
നമ്മളെ കൂട്ടിയിണക്കുന്ന സ്നേഹം.
----------
ജോയ് പാരിപ്പള്ളില്‍
ബ്രിസ്ബേന്‍, ഓസ്ട്രേലിയ.