മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹം തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ട് എന്ത് ത്യാഗത്തിനും തയ്യാറാകാറുണ്ട്. കൊറിയന്‍ സിനിമകളുടെ ആരാധകരായ മലയാളികള്‍, ഇപ്പോള്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലിനെ പോലെ ഒരു കൊറിയന്‍ താരത്തെ കണ്ടെത്തിയിരിക്കുകയാണ്.
മാ ദോങ് സുക് അഥവാ ഡോണ്‍ ലീ എന്ന പേരില്‍ അറിയപ്പെടുന്ന കൊറിയന്‍ നടന് അടുത്തിടെയാണ് മലയാളികളുടെ ഇഷ്ടക്കാരനായത്. കൊറിയന്‍ പടങ്ങളിലെ ആക്ഷന്‍, മാസ് ചിത്രങ്ങളിലെ നായകനായ ലീയെ മലയാളികള്‍ പ്രിയങ്കരനാക്കുകയായിരുന്നു. ചെറിയ റോളുകള്‍ ചെയ്തുവന്ന ലീ വളരെ പെട്ടെന്നാണ് കൊറിയയിലെ ഏറ്റവും വലിയ സിനിമാ താരങ്ങളില്‍ ഒരാളായത്. 'ട്രെയിന്‍ ടു ബുസാന്‍', 'ദ ഗ്യാങ്സ്റ്റര്‍, ദ കോപ്പ്, ദ ഡെവിള്‍', 'ദ ഔട്ട്ലോസ്', 'ചാമ്പ്യന്‍', 'അണ്‍സ്റ്റോപ്പബിള്‍' എന്നിവയാണ് ലീയുടെ പ്രധാന ചിത്രങ്ങള്‍. ലീയ്ക്കും മോഹന്‍ലാലിനും പല സാമ്യങ്ങളും മലയാളികള്‍ കണ്ടെത്തുകയും ചെയ്തു.
മോഹന്‍ലാലിന്റെ ശരീരപ്രകൃതവും മുഖഛായയും ലീയിലും മലയാളി പ്രേക്ഷകര്‍ കണ്ടെത്തി. 'കൊറിയന്‍ ലാലേട്ടന്' എന്നാണ് മലയാളികള്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയിലും ലീ പ്രത്യക്ഷപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 'ഇറ്റേണല്‍സ്' എന്ന മാര്‍വല്‍ ചിത്രത്തിലൂടെ ഹോളിവുഡിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് ലീ.