ചന്ദ്രശേഖരന് വധം: അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് മുല്ലപ്പള്ളിയുടെ ഏജന്റെന്ന് എളമരം
Published on 26 May, 2012
വടകര: ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന
പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി സന്തോഷ്കുമാര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഏജന്റാണെന്ന് സിപിഎം നേതാവ് എളമരം കരീം
ആരോപിച്ചു. വടകരയില്‍ എസ്പി ഓഫീസിലേക്ക് സിപിഎം നടത്തിയ ബഹുജനമാര്‍ച്ച്
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത ക്രൂരതകളാണ് ചന്ദ്രശേഖരന്
വധക്കേസ് അന്വേഷിക്കുന്ന സംഘം നടത്തുന്നത്. പ്രതികളെന്ന പേരില്‍ അറസ്റ്റ്
ചെയ്ത പാര്‍ട്ടി നേതാക്കളെ കാണുന്നതില്‍ നിന്ന് വിലക്കുന്നതു തന്നെ
കള്ളക്കേസാണെന്നതിന് തെളിവാണെന്നും എളമരം ആരോപിച്ചു. രമേശ് ചെന്നിത്തലയാണ്
പ്രതികളെ പ്രഖ്യാപിക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറസ്റ്റിന്
നിര്‍ദേശിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരപീഡനം നടന്ന കക്കയം
ക്യാമ്പിന് പ്രോത്സാഹനം നല്‍കിയത് മുല്ലപ്പള്ളിയായിരുന്നു. മലബാര്‍
ആഭ്യന്തരമന്ത്രിയെന്നാണ് മുല്ലപ്പള്ളി അന്ന് അറിയപ്പെട്ടിരുന്നതെന്നും
എളമരം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല