കോട്ടയം :പറവൂര്‍ ടി.കെ.നാരായണപിളള പ്രധാനമന്ത്രിയായുള്ള തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ–വനം വകുപ്പുമന്ത്രിയും (1948– 49) കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍മാനും ഡിസിസി പ്രസിഡന്റും ആയിരുന്ന വി.ഒ. മര്‍ക്കോസിന്റെ ഭാര്യ റിട്ട. അധ്യാപിക റോസ് മര്‍ക്കോസ് (റോസമ്മ–102) അന്തരിച്ചു. കോട്ടയം ഈരയില്‍ക്കടവ് വാതക്കാട്ട് വസതിയിലായിരുന്നു അന്ത്യം. കൈപ്പുഴ കണ്ടാരപ്പള്ളില്‍ കുടുംബാംഗമാണ്.
തിരുച്ചിറപ്പള്ളി ഹോളി ക്രോസ് കോളജില്‍നിന്നു ബിരുദമെടുത്ത ശേഷം 1944ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലിഷ് ഭാഷയിലും ഗണിതത്തിലും അധ്യാപനയോഗ്യത നേടി കോട്ടയം സെന്റ് ആന്‍സ് ഹൈസ്കൂളിലായിരുന്നു അധ്യാപനത്തുടക്കം. തുടര്‍ന്നു വിവിധ സര്‍ക്കാര്‍ സ്കൂളുകളിലും അധ്യാപികയായി.
മക്കള്‍: പ്രേമ കുരുവിള, അഡ്വ. ഏബ്രഹാം മര്‍ക്കോസ്, ലൈല ഏബ്രഹാം, സീനിയര്‍ അഡ്വ. ജോസഫ് മര്‍ക്കോസ്, റെജി മര്‍ക്കോസ്.
മരുമക്കള്‍: തൊമ്മന് കുരുവിള താമരപ്പള്ളില്‍, ലത താമരപ്പള്ളില്‍, കെ.ഒ. ഏബ്രഹാം കുരിശുംചുവട്ടില്, സബീന വെള്ളാപ്പള്ളി, റാണി കോയിപ്പുറം.
മെയ് 11-നു തിങ്കളാഴ്ച രാവിലെ 11നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം 12നു ചൊവ്വാഴ്ച ചിങ്ങവനം സെന്റ് ജോണ്‍സ് ദയറ പള്ളിയില്‍.