ഇല്ലിനോയിസ്: സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ വര്‍ഷങ്ങളായി നടത്തിവരുന്ന
പിക്നിക്ക് ഈവര്‍ഷം എല്‍മസ്റ്റിലുള്ള ബട്ടര്‍ഫീല്‍ഡ് പാര്‍ക്കില്‍ ജൂലൈ 16-ന്
ശനിയാഴ്ച നടത്തുന്നതാണ്. രാവിലെ 9.30-ന് ഫാ. ദാനിയേല്‍ ജോര്‍ജ് ഉദ്ഘാടനം
ചെയ്യും.
പിക്നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി
കായികമത്സരങ്ങളും, ജോണ്‍ ജോര്‍ജ് നയിക്കുന്ന ബൈബിള്‍ ക്വിസും നടക്കുമെന്ന്
പിക്നിക്ക് കണ്‍വീനര്‍ ജോര്‍ജ് കുന്നേല്‍ അറിയിച്ചു. ബാര്‍ബിക്യൂ തുടങ്ങി
വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ രാവിലെ മുതല്‍ തന്നെ ഉണ്ടായിരിക്കുന്നതാണ്. നാലുമണിയോടെ
പിക്നിക്ക് സമാപിക്കും.
ഫാ. ഡാനിയേല്‍ ജോര്‍ജ്, പി.സി. വര്‍ഗീസ്,
ഏബ്രഹാം വര്‍ക്കി, ജോര്‍ജ് കുന്നേല്‍ തുടങ്ങിയവര്‍ പിക്നിക്കിന് നേതൃത്വം
നല്‍കും. പി.ആര്.ഒ ജോര്‍ജ് വര്‍ഗീസ് അറിയിച്ചതാണിത്.