ഷിക്കാഗോ: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ വരുണ്‍ നായര്‍ അമേരിക്കന്‍ വിദ്യാഭ്യാസ
വകുപ്പ് ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന
`പ്രസിഡന്റ് അവാര്‍ഡ് ഫോര്‍ എഡ്യൂക്കേഷന്‍ എക്സലന്‍സ്' അവാര്‍ഡിന് അര്‍ഹനായി.
എംഎപി, ഐഎസ്എടി ടെസ്റ്റില്‍ സ്കൂള്‍ ഡിസ്ട്രിക്ട് 62-ലെ ഏറ്റവും
ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കിയിരിക്കുന്നത് വരുണ്‍ ആയിരുന്നു. അതിനാല്‍ സ്കൂള്‍
കാഷ് അവാര്‍ഡും, ബുക്സും നല്കി വരുണിനെ ആദരിച്ചിരുന്നു. കൂടാതെ ഗ്രേറ്റ്
അമേരിക്കന്‍ അവാര്‍ഡും മെഡലും കാഷ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
ഷിക്കാഗോ ബേയേഴ്സ് ടാക്കിള്‍ റീഡിംഗ് ചലഞ്ച് അവാര്‍ഡ്, അപ്രീസിയേഷന്‍
അവാര്‍ഡ് ഫോര്‍ ഹെല്പിംഗ് പ്രിന്‍സിപ്പല്‍ ആന്‍ഡ് കെയറിംഗ് അവാര്‍ഡ്,
സര്‍വൈവല്‍ അവാര്‍ഡ് ഫോര്‍ ഓക്കസ്ട്ര കണ്സര്ച്ച് ആന്‍ഡ് ഐസാറ്റ്, ഹോണേഴ്സ്
ഇന്‍ ഓക്കസ്ട്ര എന്നീ ഇനങ്ങളിലും വരുണ്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി. കൂടാതെ
വയലിനും, ഗിത്താറും നന്നായി കൈകാര്യം ചെയ്യുകയും, സ്കൂളില്‍ ടാലന്റ്ഷോയും
നടത്തിയിട്ടുണ്ട്. `ഇന്‍ സ്പേസ്' എന്ന പുസ്തകവും എഴുതി
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡസ്പ്ലെയിന്‍സില്‍ താമസിക്കുന്ന സതീശന്
നായരുടേയും വിജി നായരുടേയും പുത്രനാണ് വരുണ്‍. സഹോദരന് നിതിന്‍ നായര്‍.