മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച വരെ സംസ്ഥാനത്ത് 50,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 1635 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3041 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ന് മാത്രം 58 പേരുടെ ജീവന് നഷ്ടമായി. ഇതില്‍ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേര് മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു.
കോവിഡ് കൂടുതല്‍ നാശം വിതച്ച മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്. നിലവില്‍ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 14,600 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഞായറാഴ്ച മാത്രം 1196 പേര് രോഗമുക്തി നേടി.