ന്യൂജേഴ്സി:കോവിഡ് 19 ന്റെ ഭീകരതയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ, സ്വയം സുരക്ഷപോലും ഗൗനിക്കാതെ കോവിഡ് രോഗബാധിതരായ അനേകായിരങ്ങൾക്കു ആശ്വാസം പകരുന്ന ആതുരസേവന രംഗത്തെ പ്രവർത്തകരെ സഫേണിലുള്ള റോക്ക്ലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക ആദരിച്ചു. റോക്ക്ലാൻഡ് കൗണ്ടിയിലെ യിലെ 1300 -ഓളം ആരോഗ്യപ്രവർത്തകർ സേവനം ചെയ്യുന്ന ഗുഡ് സെമെരിറ്റൻ ഹോപിറ്റലിലെ ജീവനക്കാർക്ക് ന് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണം (Lunch) വിതരണം ചെയ്തു. സഫേണിലുള്ള അഡാരക
(DARAKA) ഇന്ത്യൻ റെസ്റ്റോറൻറ്റിൽ ആണ് ലഞ്ച് പാചകം ചെയ്തത്. ഉച്ച ഭക്ഷണ വിതരണത്തിന് കോർഡിനേറ്റർമാരായ സജി എം. പോത്തനും ജ്യോതിസ് ജേക്കബും നേതൃത്വം നൽകി. ഇടവക വികാരി റവ,ഡോ.രാജു വർഗീസ് , സെക്രട്ടറി ജോ അലക്സാണ്ടർ, ട്രസ്റ്റീ ജ്യോതിഷ് ജേക്കബ്,മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ പ്രയത്ന ഫലമാണ് ഇങ്ങിനെയൊരു സംരംഭം നടത്തുവാൻ സാധിച്ചത്. തുടർന്നും കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക് വേണ്ടുന്ന സഹായങ്ങൾ എത്തിക്കുവാൻ ഇടവക ശ്രമിച്ചുകൊണ്ടിരിക്കുന്നു.