ഡിട്രോയിറ്റ് സിറ്റിയിൽ വൻ പ്രതിഷേധങ്ങൾ ;വെടിവയ്പും
അലൻ ചെന്നിത്തലPublished on 01 June, 2020
ഡിട്രോയിറ്റ്∙ മിനിയാപൊലീസിൽ പൊലീസുകാരനാൽ ദാരുണമായി കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡ കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ വൻ അക്രമവും പ്രതിഷേധവും നടക്കുന്നു. ഡിട്രോയിറ്റ് സിറ്റിയിൽ രണ്ടു ദിവസമായി പ്രതിഷേധങ്ങൾ നടക്കുന്നു. ഡിട്രോയിറ്റ് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. ആൾക്കൂട്ടത്തിലേക്കു ഒരു അപരിചിതൻ വെടിവയ്ക്കുകയും ഒരു ഇരുപത്തൊന്നുകാരൻ മരിക്കുകയും ചെയ്തു. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുന്നു. പൊലീസ് ആസ്ഥാനത്തേക്കു നടന്ന റാലിയിൽ "കറുത്തവർക്കും ജീവിക്കണം ഞങ്ങളെ കൊല്ലരുതേ" എന്ന മുദ്രാവാക്യം മുഴങ്ങി. പൊലീസിനു നേരെ ആക്രമണം ഉണ്ടായി. പൊലീസ്കാർക്കു പരുക്കേറ്റു. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു പൊലീസ് വാഹനങ്ങൾ നശിപ്പിച്ചു. അക്രമാസക്തരായ ജനങ്ങളെ പിരിവിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അനവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസമായി സിറ്റിക്കുള്ളിൽ ആക്രമണം അഴിച്ചുവിടാൻ പ്രതിഷേധക്കാർ ശ്രമിക്കുകയാണ് എന്നാൽ പോലീസിന്റെ വൻസന്നാഹം തന്നെ സിറ്റിക്കുള്ളിൽ ഇറങ്ങിയിട്ടുണ്ട്.
വെൻഡീസ് എന്ന ഫാസ്റ്റ് ഫുഡ് ബോയ്കോട്ട് ചെയ്യുക. തക്കാളിക്ക് 2 സെൻറ്റ് കൂട്ടിക്കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഇവർ 400,000 ഡോളർ ആണ് തിരഞ്ഞെടുപ്പിന് കൊടുത്തത്.
Anil Mohan. DE2020-06-01 11:23:59
ലൂട്ടിങ് എന്ന് പറഞ്ഞാൽ :- വൻ കോർപ്പറേഷനുകൾക്കു 500 ബില്യനും; പട്ടിണിക്കാർക്ക് 1200 $ കൊടുക്കുന്ന തട്ടിപ്പ്. ക്യാൻസർ രോഗികൾ ആയ കുഞ്ഞുങ്ങൾക്ക് ഉള്ള ചാരിറ്റിയിൽ നിന്നും മോഷ്ടിക്കുന്നതും ലൂട്ടിങ്. റഷ്യയുടെ പണം വാങ്ങി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും ലൂട്ടിങ്.
Donald2020-06-01 11:51:46
where is our so called leader? Is he still in the bunker? He was making fun of Biden and now he also ended up. Fools will be trapped by their own words.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല