തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറു ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ കൊച്ചി കോര്പറേഷന്, കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 24 പേര് രോഗമുക്തരായിട്ടുണ്ട്.