ചങ്ങരംകുളം: മാനസിക അസ്വാസ്ഥ്യമുള്ള 25 വയസുകാരനായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ 53 കാരനെ
ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. എടപ്പാള്‍ നെല്ലിശ്ശേരി സ്വദേശിയായ കുണ്ടുറുമ്മില് മോഹനന് (53) നെയാണ് ചങ്ങരംകുളം എസ്.ഐ. കെ.എന്‍. ഹരിഹരസൂനു അറസ്റ്റുചെയ്തത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് അവസാനമാണ് ആദ്യ പീഡനം നടന്നത്. വൈകുന്നേരം വീടിനടുത്ത് കളിസ്ഥലത്ത് നില്ക്കുന്ന സമയത്ത് യുവാവിനെ കൂട്ടിക്കൊണ്ടുപോയി പാടത്തുള്ള മാമാണി കുളത്തിനടുത്ത് വെച്ച് പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ഈ മാര്‍
ച്ചില് അയല്‍വാസിയുടെ കല്യാണത്തലേന്ന് രാത്രി റോഡരുകിലെ ഫ്ലവര്‍ മില്ലിന് സമീപത്തുവെച്ച് വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് പല തവണ യുവാവിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായും യുവാവും അച്ഛനും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.