ആരെയും ഞെട്ടിക്കും വിധം അൾട്രാ മോഡേൺ ലുക്കിൽ മോളി കണ്ണമാലിയുടെ പരകായ പ്രവേശം
Published on 16 June, 2020
കവർ ചിത്രങ്ങളിൽ പുതുപരീക്ഷണളും വിപ്ലവങ്ങളും ഏറെ കണ്ടിട്ടുണ്ട് മലയാള മാധ്യമ ലോകം. പല ചിത്രങ്ങളും സ്വീകാര്യതയും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഇവിടെയിതാ അച്ചടി മാധ്യമരംഗത്തെ പതിവു സങ്കൽപ്പങ്ങളെ തിരുത്തിയെഴുതുകയാണ് മനോരമ ആരോഗ്യം മാസിക.
സിനിമാ–സീരിയൽ മേഖലകളില്‍ ഹാസ്യത്തിന്റെ മേമ്പൊടി വിതറിയ മോളി കണ്ണമാലിയാണ് പുതിയ ലക്കത്തിലെ മനോരമ ആരോഗ്യം കവർ പേജ് മോഡൽ. ആരെയും ഞെട്ടിക്കും വിധം അൾട്രാ മോഡേൺ ലുക്കിലാണ് മോളിയുടെ പരകായ പ്രവേശം. പ്രായത്തേയും നിറത്തേയും അഴകിന്റെ മാനദണ്ഡമാക്കുന്ന പതിവു രീതിയെ പൊളിച്ചെഴുതി കൊണ്ടാണ് മനോരമ ആരോഗ്യം ജൂലൈ ലക്കം വിപണിയിൽ തരംഗം തീർക്കാനെത്തുന്നത്.ഫോട്ടോഗ്രാഫർ ശ്യാംബാബു ആണ് ചിത്രങ്ങൾക്കു പിന്നിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല