അച്ഛൻ (കവിത: ജയശ്രീ നായര്‍)

Published on 21 June, 2020
അച്ഛൻ (കവിത: ജയശ്രീ നായര്‍)
പിറവിയുടെ വേദന
പിടയുന്ന നേരം
നെഞ്ചിടിപ്പിൻ
താളം തെറ്റിച്ച്
ശാന്തതയുടെ
മൂടുപടമണിഞ്ഞ്
വിറയാർന്നു നിൽപ്പൂ അച്ഛനാ -
നീളൻ വരാന്തയിൽ .....

താങ്ങായി തണലായി
കരുതലായ് എന്നും
ഉയിരുള്ള കാലം
കടമ തൻ തോണി
തുഴഞ്ഞച്ഛൻ
ഏകനായ് .......

സ്നേഹത്തിൻ പൂത്തിരി
കണ്ണിലൊളിപ്പിച്ചു
ഉമ്മറത്തിണ്ണയിൽ
ഗാംഭീര്യ ഭാവത്താൽ
സാന്ത്വനമേകുന്ന
സമീപ്യമായച്ഛൻ........

ശാസനകൾക്കും
കല്പനകൾക്കും
ഉള്ളിന്റെ ഉള്ളിലായ്
വാത്സല്യ പൂന്തേൻ
പകർന്നെന്നുമച്ഛൻ......
 
അശ്രുകണങ്ങൾ
പൊടിയുന്ന കണ്ണിലൂ-
ടിന്നു ഞാൻ കാണുന്നു
ഓർമ്മയിൽ ചാലിച്ച
അച്ഛൻ്റെ രൂപം......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക