ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാന്‍ സംവിധായകന് പി.ടി കുഞ്ഞുമുഹമ്മദും. ഷഹീദ് വാരിയംകുന്നന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യും. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല.
തന്നെ വെടിവയ്ക്കുമ്പോള്‍ കണ്ണ് മുടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ചരിത്രകാരന്മാര് തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യ സമര സേനാനിയുടെ ചരിത്രം സിനിമയാകുന്നു എന്നാണ് സിനിമയുടെ പരസ്യവാചകം.
സംവിധായകന് ആഷിക് അബുവാണ് ഇതേ വിഷയത്തില്‍ ആദ്യം സിനിമ പ്രഖ്യാപിച്ചത്. നടന് പൃഥ്വിരാജ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കും. സിനിമ പ്രഖ്യാപിച്ചത് മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സംവിധായകന് ആഷിക് അബുവും നടന് പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും നേരിടുന്നത്. ഇതിന് പിന്നാലെയാണ് പി.ടി കുഞ്ഞുമുഹമ്മദും സിനിമ പ്രഖ്യാപിച്ചത്.