സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികള്‍ക്ക് അവര്‍ അര്‍ഹിക്കാത്ത അംഗീകരങ്ങള്‍ ലഭിക്കുന്നുവെന്നും സാധാരണക്കാര്‍ തഴയപ്പെടുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നു. ചിലര്‍ മനംനൊന്ത് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ എന്നന്നേക്കുമായി സിനിമ തന്നെ ഉപേക്ഷിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ സുശാന്തിന്റെ സഹതാരവും സുഹൃത്തുമായ സഞ്ജന സാന്‍ഖി ഇന്‍സ്റ്റാ?ഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദില്‍ബേചരായിലെ നായികയാണ് സഞ്ജന. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു. കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. ''മുംബൈയ്ക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ദില്ലിയിലേക്ക് മടങ്ങുകയാണ്.
നിന്റെ വഴികള്‍ വ്യത്യസ്തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാന്‍ കാര്യങ്ങള്‍ കാണുന്ന രീതിയെ മാറ്റുന്നുണ്ടാക.ാം. അല്ലെങ്കില്‍, നിങ്ങള്‍ക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടന്‍. അല്ലെങ്കില്‍ ഇല്ലായിരിക്കാം''- സഞ്ജന കുറിച്ചു.