വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യയുമായുള്ള ബന്ധത്തിന് മുഖ്യ പരിഗണന നല്‍കുമെന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്. അമേരിക്കയുടെ സ്വാഭാവിക പങ്കാളിയായ ഇന്ത്യയുമായുള്ള സൗഹൃദം താന്‍ ഏറെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം പരസ്പരം ഗുണകരമാണ്. സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ തന്ത്രപ്രധാനമായ സഹകരണം ഇരു രാജ്യങ്ങള്‍ക്കും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഉപകരിക്കും. ഇന്ത്യയുമായി സിവില്‍ ആണവ കരാറില്‍ ഒപ്പു വെക്കാന്‍ സാധിച്ചത് താന്‍ കൈവരിച്ച മികച്ച നേട്ടമാണെന്നും ബൈഡന് അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ച ബൈഡന് ഇന്ത്യന്‍ വംശജരുടെ പിന്തുണ ഏറെയുണ്ട്. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള സഹകരണത്തിലെ നിലപാട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.