കണ്ണൂര്‍: പിണറായി വിജയനെ മുഖ്യമന്ത്രിയെന്നല്ല ഡോണ്‍ എന്നാണ് വിളിക്കേണ്ടതെന്ന് കെ.എം. ഷാജി എം.എല്‍.എ. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എവിടെ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അതിനാലാണ് ഇത്രയേറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ സാധിക്കാത്തതെന്നും ഷാജി ആരോപിച്ചു.
ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സസ്ഥാനത്ത് സ്വര്‍ണക്കടത്ത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല. സ്വപ്ന പദ്ധതികള്‍ എന്ന് മുഖ്യമന്ത്രി പറയുന്നത് ഇതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്,ഷാജി ആരോപിച്ചു.