Image

മോശയുടെ വഴികള്‍ (നോവല്‍ 1: സാംസി കൊടുമണ്‍)

Published on 10 July, 2020
മോശയുടെ വഴികള്‍ (നോവല്‍ 1: സാംസി കൊടുമണ്‍)

ഒന്ന്

ഒക്ടോബര്‍  എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മാസമാണ്. കാരണം ഒക്ടോബര്‍ ഒന്നിന് ഞാനും, രണ്ടിന് ഗാന്ധിജിയും ജനിച്ചു എന്നുള്ളതു തന്നെ. എന്നെക്കാള്‍ ഏകദേശം എണ്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധി ജനിച്ചു. അദ്ദേഹത്തിന്റെ നൂറാം പിറന്നാളിന് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു എന്ന കൃത്യമായ ഓര്‍മ്മ  എന്നിലേക്കിരച്ചിറങ്ങുന്നു. ഇപ്പോള്‍ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഗാന്ധിജി; ഞാന്‍ അങ്ങയെ സ്‌നേഹിçകയും, അങ്ങയുടെ ത്യാഗം ഹൃദയത്തില്‍ കൊണ്ടുനടക്കയും ചെയ്യുì. എന്നും എന്റെ പ്രാര്‍ത്ഥനയില്‍ അങ്ങ് എന്നോടൊപ്പം കരയുന്നു. അങ്ങ് ജീവന്‍ ത്യജിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ഒരു വെളിച്ചമായി എന്നം ഞങ്ങളില്‍ നിറയേണമേ... രണ്ടായിരത്തി പതിനെട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പു ജനിച്ച മറ്റൊê ത്യാഗിയെ അങ്ങില്‍çടി ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ ക്രിസ്തുവിലേçള്ള പാലം അങ്ങാകുന്നു.

സോളമന്റെ ചിന്തകള്‍ ഒരു പ്രാര്‍ത്ഥനപോലെയായിരുന്നു. വിശുദ്ധനാടുകള്‍ കാണാനുള്ള മോഹം മനസ്സിലുദിçമ്പോഴൊക്കെ ഗാന്ധിജിയും ക്രിസ്തുവും ഒപ്പം സഞ്ചരിക്കുന്നു. എന്തൊക്കയോ സമാനതകള്‍. എന്നാലും ക്രിസ്തു! അങ്ങ് ഒരു ചരിത്ര പുരുഷന്‍ തന്നെയൊ…?   സോളമന്‍ മറ്റാരും അറിയാതെ  ചോദിക്കാറുണ്ട് അപ്പോഴൊക്കെ ഗാന്ധിജി തന്റെ ഉള്ളിലിരുന്ന് പല്ലില്ലാത്ത മോണകാട്ടി ചിരിക്കും്. ആ ചിരിയില്‍ ചിലപ്പോള്‍ ബുദ്ധനേയും കാണാറുണ്ട്.  “ദൈവമേ എനിക്കെന്തു പറ്റി.’ സോളമന്‍ സ്വയം നിലവിളിക്കും. നിലവിളിയുടെ പൊരുള്‍ തിരിച്ചറിയാതെ ശലോമി അവനെ തുറിച്ചു നോക്കും.

കുടിയേറ്റഭൂമിയിലെ വേനലും, തണുപ്പും, ദുഃഖവും, അവന്റെ ചിന്തകളേയും ബുദ്ധിയേയും കാറ്റാടിമരത്തിലെ ഇലകളെപ്പോലെ സദാ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മുപ്പതാണ്ടു വാണ ഒരുê ദേശത്തു നിന്നും ഒന്നും നേടാത്തവരായി, ആത്മാവിലെ ദാരിദ്രം ഭൗതിക ദാരിദ്രത്തിëമേല്‍ അടയിêന്ന് അവരെ മാന്തിപ്പൊളിച്ചുകൊണ്ടിരുന്നു. ഉത്സവങ്ങള്‍ നഷ്ടപ്പെട്ട മനസ്സായിരുന്നവരുടേത്. ഒടുവില്‍ അവര്‍ തിരുമാനിച്ചു ആത്മത്തിനായൊê തീര്‍ത്ഥയാത്ര.

വിമോചകനും രക്ഷകëമായ ക്രിസ്തു ശലോമിയുടെ ഉദരത്തില്‍ വീണ്ടും ജനിക്കുന്നതുപോലെ.  അവളാകെ പുളകിതയായി. സന്ധിബന്ധങ്ങളിലെ നീര്‍ക്കെട്ടുകള്‍, വേലിയിറക്കത്തില്‍ കടല്‍ വലിയുന്നതുപോലെ  അവളില്‍ നിന്നും ഉള്‍വലിഞ്ഞിരിക്കുന്നു. അവള്‍ സോളമന്റെ കണ്ണുകളിലേക്ക് നോക്കി. അവള്‍ സുസ്മിതയായി. അവളുടെ സന്തോഷം അവനെ നാളെ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും വിടുവിച്ചു. ജിവിതം ജിവിക്കാëള്ളതാണന്നും, നാളകള്‍ നമ്മുടേതല്ലെന്നും അയാള്‍ ഒരിക്കല്‍ക്കൂടി സ്വയം പറഞ്ഞു. ഇനിയുള്ള രാത്രികളിലവള്‍ ശലോമോന്റെ ഉത്തമഗീതങ്ങല്‍ വായിçമെന്നും, ആ വായനയിലെ ഈണത്തില്‍ ലയിക്കാമെന്നും അയാള്‍ സ്വപ്നം കണ്ടു. എത്രയോ നാളുകളായി അവളുടെ വീണയിലെ രാഗങ്ങള്‍ നിലച്ചിട്ട്. പൊട്ടിയ ഏതോ ഒരു തന്ത്രി തിരിച്ചറിയാനോ, വിളക്കിച്ചേര്‍ക്കാനോ തന്നിലെ താന്‍ഭാവം അëവദിച്ചില്ല. ജീവിതം നിരന്തരം സന്ധിചെയ്യപ്പെടേണ്ട താണന്ന തിരിച്ചറിവിനാന്‍ സോളമന്‍ ലഘുകരിക്കപ്പെട്ടു. ഒടുവില്‍ അയാള്‍ ഒരു കാരാറില്‍ എത്തിയവനെപ്പോലെ സ്വയം പറഞ്ഞു; ശലോമി ക്രിസ്തുവിന്റെ വഴിയിലൂടേയും, താന്‍ മോശയുടെ വഴിയിലൂടേയും ഈ യാത്ര തുടങ്ങും. അപൂണ്ണമായ മോശയുടെ ജീവിത ദൗത്യം.!  വാഗ്ദത്തഭൂമിയുടെ അതിരോളം എത്തിയിട്ടും, അങ്ങോട്ടു കടക്കാന്‍ പറ്റാതെ æഴഞ്ഞു വീണ ഒരു ജീവിതം സോളമനെ എന്നും വേട്ടയാടിക്കൊണ്ടേയിരുന്നു.

രണ്ട്

ഒക്ടോബര്‍ പതിനാലു മുതല്‍ ഇêപത്തിയേഴു വരെ,  പില്‍ഗ്രിം ടൂര്‍ സംഘടിപ്പിച്ച ഹോളിലാന്റ് തീര്‍ത്ഥാടകരായി ജെ. എഫ്. കെ എയര്‍പ്പോര്‍ട്ടില്‍ നിന്നും അവര്‍ നാല്‍പ്പത്തിയൊന്നു പേര്‍ക്കൊപ്പം ടര്‍ക്കിഷ് എയര്‍ലൈനില്‍ പറന്നുയര്‍ന്നു ശലോമിയുടെ കണ്ണുകളിലെ പ്രകാശം സോളമനെ ഉത്തേജിതനാക്കി. അവളുടെ തോളില്‍ കൈയ്യിട്ട് അവളെ തന്നിലേക്ക് ചേര്‍ത്ത് ഉള്ളില്‍ പറഞ്ഞു; “പ്രിയെ നീ നിന്റെ സന്തോഷങ്ങളില്‍ രമിക്ക.’  അവള്‍ മെല്ലെ മയക്കത്തിലേç വഴുതി. സോളമന്‍ വിമാനത്തിന്റെ കിളിവാതലിലൂടെ പുറത്തെ ആകാശത്തെ നോക്കി. കാര്‍മഘങ്ങള്‍ക്ക് മുകളില്‍ തെളിഞ്ഞ ആകാശത്തില്‍ ഹൂങ്കാരത്തോട് വായുവിനെ കീറിമുറിച്ച് മുന്നേറുന്ന ഈ ആകാശനൗകക്ക് അതിരുകള്‍ എന്ത്…? എല്ലാ ആകാശവും ഒരുപോലെ. മനുഷ്യന്‍ സൃഷ്ടിക്കുന്ന അതിരുകള്‍ എവിടെ. ചോദ്യം വളരെ നിസാരം എന്ന കണക്കെ വിമാനം എയര്‍പോക്കറ്റില്‍ വീണൊന്നു æലുങ്ങി. സീറ്റ്‌ബെലല്‍റ്റിന്റെ സൈന്‍ വരികയും അപായ അറിയിപ്പുണ്ടാകയും ചെയ്തപ്പോള്‍, മയക്കത്തിലായിരുന്നവരൊക്കെ ഉണര്‍ന്നു. എല്ലാ വിമാനയാത്രകളും ഒê ഞാണിന്മേല്‍ കളിമാതിരിയാ. ഭൂമിയുടെ ഉയരങ്ങളില്‍, ഉടമസ്ഥരില്ലാത്ത പ്രപഞ്ചത്തിന്റെ കൈകളില്‍, പ്രതിസന്ധിയെ മറികടന്ന് വീണ്ടും വിമാനം വായുവിന്റെ സമതലങ്ങളില്‍ യാത്ര തുടങ്ങിയപ്പോള്‍, എയര്‍ ഹോസ്റ്റസ് എല്ലാവര്‍ക്കും ഭക്ഷണവും പാനിയവും വിളമ്പി. മുന്തിരിച്ചാറിന്റെ ചെറുലഹരിയില്‍, മേഘപടലങ്ങളെപ്പൊലെ നിദ്ര കണ്ണുകളില്‍ പടര്‍ന്നു.

വിമാനം ഇസ്താബുളില്‍ ഇറങ്ങാനുള്ള അറിയിപ്പുകേട്ട് സോളമന്‍ ഉണര്‍ന്നു.  ഇവിടെ വിമാനം മാറിക്കയറണം. കെയിറോയിലേക്ക് പിന്നെയും ഒരു മണിക്കൂര്‍. വിമാനം താണുപറക്കുന്നു. പച്ചപ്പാര്‍ന്ന ഭൂപ്രദേശങ്ങള്‍. സോളമന്‍ നോക്കിയതത്രയും മഞ്ഞുമൂടിയ ഭൂമികാണാനായിരുന്നു. മഞ്ഞുമൂടിയ റോഡുകള്‍ എവിടെ.  ഇസ്താംബൂള്‍ എì കേള്‍ക്കുമ്പോഴോക്കെയും ഓര്‍മ്മയിലേക്കിറങ്ങുന്നത് മഞ്ഞെന്ന നോവലിലെ കഥയും കഥാപാത്രങ്ങളുമണ്.  മഞ്ഞു മൂടിയ ഒരു രാത്രിയില്‍, ജര്‍മ്മനിയില്‍ നിന്നും സ്വന്തം പട്ടണത്തിലേക്ക് വരുന്ന “ക’ എന്ന പത്രപ്രവര്‍ത്തകനും കവിയുമായ  കഥാപാത്രം. വര്‍ഷങ്ങള്‍ക്കുശേഷം കാമുകിയെ കാണാനെത്തുന്ന “ക’ ഇസ്ലാമികസ്റ്റേറ്റുകാരുടെ നിരീക്ഷണത്തിലാകുന്നതും, ടര്‍ക്കിയുടെ ആഭ്യന്തര കലാപ രാഷ്ട്രിയവുമൊക്കെ വിവരിക്കുന്ന ആ നോവല്‍ “ക’യുടെ മരണത്തോട് അവസാനിക്കുന്നു. പാമുക്ക് ഓര്‍ഹാന്‍ എന്ന ടര്‍ക്കിഷ് എഴുത്തുകാരന്റെ ഭാവനാ സൃഷ്ടമായ ആ കഥ ഇന്ന് സത്യമായതുപോലെ തോന്നുന്നു. കഴിഞ്ഞ ദിവസം ഇസ്താബുളില്‍ നിന്നും കാണതായ പത്രപ്രവര്‍ത്തകന്‍ ഗഷോക്കിയുടെ മരണ വാര്‍ത്ത മടക്കയാത്രയില്‍   മനസ്സില്‍ ഒê വേദനയായി മഞ്ഞിനെçറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കി.  സോളമന്റെ മനസ്സില്‍ സത്യം  കൊല്ലപ്പെടുന്ന വഴികളെçറിച്ചുള്ള ചിന്തകളയിരുന്നു.
 
എവിടെയും കണ്ണിലെ കരടായവര്‍ തുടച്ചു നീക്കപ്പെടുന്നു. അതു ടര്‍ക്കിയിലായാലും ഇന്ത്യയിലായാലും ഒരുപോലെ. ലതാ ലങ്കേഷ് കൊല്ലപ്പട്ടതെന്തിനായിരുന്നു?  ആരുടേയോ അതിരുവിട്ട അധികാരക്കളികള്‍ അവര്‍ പുറം ലോകത്തെ അറീക്കുമോ എന്ന ഭയം. അധികാരം ലഹരിയാണ്. ചോദ്യം ചെയ്യപ്പെടുമോ എന്ന ഭയം. അധികാരികളുടെ അനീതിയെ ചോദ്യചെയ്ത് ചരിത്രമായവരുടെ രണഭൂമി കാéവാനുള്ള ഈ യാത്രയില്‍ താന്‍ ആരുടെ കൂടെയാണ്. സോളമന്‍ സ്വയം ചോദിച്ചു. അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരെയും തന്റെ പക്ഷത്തു ചേര്‍ത്തു പിടിച്ച ക്രിസ്തുവിന്റെ പക്ഷം അല്ലാതെ തനിക്ക് മറ്റൊê പക്ഷം ഉണ്ടോ.  നീതി നിമിത്തം പീഡകള്‍ സഹിക്കുന്നവരെ തന്റെ അടുക്കലേക്ക് ക്ഷണിച്ചവന്റെ തോളോടു ചേര്‍ന്നു നില്‍ക്കാëള്ള ക്യപക്കായി സോളമന്‍ പ്രാര്‍ത്ഥിച്ചു.        

കെയിറോ വിമാനത്താവളത്തില്‍ കൗതുക കണ്ണുകളെ എണ്ണിത്തിട്ടപ്പെടുത്തി ഇടയന്‍ നീണ്ട താടി തടവി (ഇപ്പോള്‍ ഞങ്ങള്‍ ഇടയëം æഞ്ഞാടുകളും എന്ന രീതിയിലൊരു ബന്ധം വളര്‍ത്തിയിരുന്നു) യാത്രയുടെ ക്രമീകരങ്ങള്‍ വിശദീകരിച്ചു.

“ആരും ഒറ്റതിരിഞ്ഞു പോകêത്. നമ്മള്‍ ഇവിടെ സുരക്ഷിതരാണ്. അമേരിക്കന്‍ പൗരത്വമുള്ള നമ്മുടെ സുരക്ഷ ഇവിടുത്തെ ഗവ. ഉത്തരവാതിത്വമായതിനാല്‍ നമ്മുടെ വാഹനത്തിനു മുമ്പും പിന്‍മ്പും  തോക്കേന്തിയ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഉണ്ടാæം. ഒപ്പം ബസിനുള്ളിലും ആയുധ ധാരിയായ സെക്യൂരിറ്റിയുണ്ടായിരിക്കും. ഇവിടുത്തെ ടൂര്‍ ഓപ്പറേറ്ററും ഗൈഡും നിങ്ങളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യും. നിങ്ങളുടെ പെട്ടികള്‍ തിരിച്ചറിഞ്ഞ് അവരെ ഏല്‍പ്പിക്കുക.”  അപ്പോഴേ#്ക്കും സ്വാഗതമോതി ഗണ്മാനോടൊപ്പം ടൂര്‍ ഗൈഡും, സഹായിയും ഞങ്ങള്‍ക്ക് സുരക്ഷിത വലയം പണിതു. ഇമ്മിഗ്രേഷന്‍ നടപടികല്‍ അവര്‍ത്തന്നെ പൂര്‍ത്തിയാക്കി ബസ്സില്‍ എയര്‍പോര്‍ട്ടിന് വെളിയിലിറങ്ങുപ്പോഴേക്കും ഏകദേശം പന്ത്രണ്ടുമണി. ഹോട്ടല്‍ ലക്ഷ്യമാക്കി പോലിസ് അകമ്പടിയോട് ഞങ്ങള്‍ ഈജിപ്റ്റില്‍çടിയുള്ള യാത്ര ആരംഭിച്ചു. ബസില്‍ ഒരൊരുത്തരും പരസ്പരം പരിചയപ്പെടലും; ചെറു വര്‍ത്തമാനങ്ങളിലും ഏര്‍പ്പെട്ടു. റോഡില്‍ പല ചെçപോസ്റ്റുകളിലും സുരക്ഷ ഭടന്മാര്‍ ബസിëള്ളില്‍ കടക്കുകയും യാത്രികരില്‍ ഭീകര വാദികള്‍ ഇല്ലായെന്നുറപ്പുവരുത്തുകയും ചെയ്തുകൊണ്ടിരുന്നു.

ഒരോ ചെക്ക് പോസ്റ്റില്‍ക്കൂടി കടì പോæമ്പോഴും ബസിലുള്ളവര്‍ ആശങ്കയോട് വെളിയിലെç നോçì.  ഏതു നാഴികയിലും മതതീവ്രവാദികള്‍ നമുക്ക് ചുറ്റും മരണത്തിന്റെ തീയുണ്ടകള്‍ വിതയ്ക്കുമോ എന്ന ഭയം. ന്യൂയോര്‍ക്കില്‍ നിന്നുള്ള  സ്‌നേഹിതര്‍ ചാക്കോയും, അനിയനും, തങ്കച്ചനും, ബെന്നിയും മറ്റും പരസ്പരം നോക്കി ആശങ്കകള്‍ പèവെയ്ക്കുìണ്ടായിരുന്നു. അച്ചന്‍ എല്ലവêടേയും ഉള്ളറിഞ്ഞിട്ടെന്നപോലെ പറഞ്ഞു.; “ഒìം പേടിക്കാനില്ല. ഇതെന്റെ നാന്താമത്തെ യാത്രയാണ്.  ആരു ചോദിച്ചാലും നമ്മള്‍ ഇന്ത്യക്കാരാണ്. അമേരിക്കക്കാരൊടാണ് മറ്റവര്‍ക്ക് കലിപ്പത്രയും.’ എല്ലാവരുടേയും മുഖത്ത് ചെറു പുഞ്ചിരി.  ഇന്ത്യക്കരെന്നു  പറയാന്‍ ഇഷ്ടപ്പെടാത്ത അരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടോ? വെറുതെ  ഒരു തോന്നല്‍ എവിടെനിന്നോ സോളമനില്‍ അരിച്ചെത്തി. വംശിയ വിഭാഗിയതയെക്കാള്‍ വിനാശകരമായ ജാതിരാഷ്ട്രിയത്തിലേç ചുവടുമാറുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ സോളമന്റെ മനസ്സു നൊന്തു. ഇന്ത്യന്‍ ജനാധിപത്യത്തെçറിച്ച് എന്നും അഭിമാനമായിരുന്നു. മരണം എവിടേയും പതിയിരിക്കുന്നു. അത് ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുവിന്റെ പേരിലായാലും. ജീവിതം രണ്ടറ്റവും തുറന്ന ഒരു കുഴലാണ്. ജനനത്തില്‍ നാം ഒരറ്റത്തില്‍ നിന്നും തുടങ്ങുന്നു. മറ്റേതലíല്‍ മരണം.  വഴിയൊന്നേയുള്ളു. പിന്നെ എന്തിന് ഭയപ്പെടണം. സോളമന്‍ ശലോമിയെ നോക്കി.

വെളിയിലെ കാഴ്ച്ചയിലേക്കവര്‍ ഊര്‍ന്നിറങ്ങി. വീതിയുള്ള ഹൈവേയുടെ രണ്ടുവശത്തും മണല്‍ക്കാടുകള്‍ നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്നു. സഹാറാ മരുഭൂമിയുടെ തുടര്‍ച്ചാണ് ഈ എയര്‍പോര്‍ട്ടും പരിസരങ്ങളും എന്ന് ഗൈഡ് പറയുന്നുണ്ടായിരുന്നു. ഇനി നിങ്ങള്‍ വരുമ്പോള്‍ പുതിയ മനോഹരമായ എയര്‍പോര്‍ട്ടായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക.  ഒരു ഈജിപ്ഷന്റെ അഭിമനത്തോട് ഗൈഡ് പറഞ്ഞു. എയര്‍പോര്‍ട്ടിന്‌വേണ്ടി ആയിരങ്ങളെ æടിയൊഴിപ്പിക്കേണ്ടാത്ത, തണ്ണിര്‍ തടങ്ങല്‍ നികത്തേണ്ടാത്ത ഒരു രാജ്യത്ത്, സമരങ്ങളും, ഹര്‍ത്താലുകളും ഇല്ലാതെ ചുവപ്പുനാടകളില്‍ തീരുമാനങ്ങള്‍ ബന്ധികളാകാന്‍ വിധിക്കപ്പെടാത്ത ഒê നാട്ടില്‍ എല്ലാം നടക്കും എന്നു സോളമന്‍ ഓര്‍ത്തു.

എയര്‍പോര്‍ട്ട് അതിര്‍ത്തി കഴിഞ്ഞതോട് നല്ല വീതിയുള്ള റോഡില്‍ നിരന്നൊഴുകുന്ന വാഹനങ്ങള്‍. ട്രാഫിക്ക് നിയമങ്ങളൊìം അവരെ ബാധിക്കുന്നില്ല. പശുവും പന്നിയും ഇല്ലെന്നതെഴിച്ചാല്‍,  ഒരുത്തരേന്ത്യന്‍ റോഡിനെ ഓര്‍മ്മിപ്പിçന്ന  തിരക്ക്.  ആണും പെണ്ണും ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ റോഡുകള്‍ മുറിച്ചു കടക്കുന്നു. പണിതീരാത്ത ബഹുനിലക്കെട്ടിടങ്ങളുടെ നീണ്ട  നിര. പുതിയ സെറ്റില്‍മെന്റുകളാണന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു. ഇവിടെ എല്ലാം ആള്‍ത്താമസം ഉണ്ടെന്നും, ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി. വീടുകളുടെ പണി മുതലാളിമാര്‍ തീര്‍ക്കാത്തതാണന്നും കൂട്ടിച്ചേര്‍ത്തു. സിമിന്റു കട്ടകള്‍കൊണ്ട്് തീര്‍ത്ത അപ്പാര്‍ട്ടുമെന്റുകളുടെ ബാല്‍ക്കണികളിലും, ജനാലകളിലും നനച്ച തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. കെട്ടിടങ്ങള്‍ക്കിടയിലെ ഇടവഴികളില്‍ കുട്ടികള്‍ വിവിധ കളികളീല്‍ ഏര്‍പ്പെട്ടിരിçì. പ്ലാസ്റ്റിക്കും ഒഴിഞ്ഞæപ്പികളും ചിതറിക്കിടക്കുന്ന തെരുവ്. നിരത്തിലെ പലവാഹനങ്ങളും പഴയതോ, ഇടത്തരം വിലയുള്ളതൊ ആയിരുന്നു. പെട്ടി ഓട്ടോ മാതിരിയുള്ള വാഹനങ്ങളില്‍ പഴക്കുലകളും, പച്ചക്കറികളും കൊണ്ടുപോæന്നതു കണ്ടു.

ഇവിടുത്തെ മുഖ്യവêമാന മാര്‍ഗ്ഗം ടൂറിസമാണന്ന് ടൂര്‍ ഗൈഡ് ആêടെയോ ചോദ്യത്തിനുത്തരമായി പറഞ്ഞു. കൂടാതെ ധാരാളം മിനറല്‍സിനാല്‍ സമ്പന്നമാണിവിടം. ഇഷ്ടിക, സിമിന്റെ, ഗ്രാനേറ്റ് എന്നിവയുടെ കയറ്റുമതി നല്ല വêമാന മാര്‍ഗ്ഗം തുറക്കുന്നു. കൃഷിയിടങ്ങള്‍ കുറവാണെങ്കിലും ഉള്ള സ്ഥലത്തെ പച്ചക്കറികളും പഴങ്ങളും കയറ്റുമതി ഉന്ന്നങ്ങളാണ്.  ഗൈഡ് തെല്ലഭിമാനത്തോട് പറഞ്ഞു. ഒരു ചായക്കടയിലിരുന്ന് ഹുക്ക വലിക്കുന്നവരെ കണ്ടപ്പോള്‍,  മണല്‍ക്കാടുകളേയും, പാറക്കെട്ടുകളേയും ഒഴിച്ചാല്‍, വീണ്ടും താനൊêത്തരേന്ത്യന്‍ പട്ടണത്തിലൂടെയാé കടന്നു പോകുന്നതെന്ന് സോളമന്‍ നിരീക്ഷിച്ചു. ചിലപ്പോള്‍ ജിവിത ശൈലിയുടെ ഏകീഭാവമായിരിക്കാം.  പ്രവാസത്തിലെ ജനം എവിടെയെല്ലാം ചിതറിയിട്ടുണ്ടെന്ന് ആരു കണ്ടു. 

വസ്ത്രധരണത്തില്‍ മതചിഹ്നങ്ങള്‍ കാര്യമായിക്കണ്ടില്ല എന്ന കാര്യം  പ്രത്യേക ശ്രദ്ധയില്‍ പെട്ടു. ഒരോ പ്രദേശത്തും മതം വിഭിന്നമുഖാവരണം ആണല്ലോ അണിയാറുള്ളത്. തീവ്രവാദം പ്രച്ഛന്നവേഷത്തില്‍ ആയിരിíാം. അല്ലെങ്കില്‍ ഇത്രമാത്രം ചെçപോസ്റ്റുകള്‍ എന്തിന്. എവിടെയൊക്കയോ മറവിലും തെളിവിലും അവര്‍ കാéമായിരിക്കും. ആ ചിന്ത ഭയത്തിന്റെ ഒരു കനല്‍ ഉള്ളിലേക്ക് തള്ളിയെങ്കിലും, എരിച്ചിലിന്റെ ചൂട് പുറത്തു കാണിച്ചില്ല. എന്തിനേയും നേരിടാëള്ള ഒരു മാനസ്സിക അവസ്ഥയെ സ്വരുക്കൂട്ടാന്‍ മനസ്സിനോട് പ്രാര്‍ത്ഥിച്ചു.

ഡൗണ്‍ ടൗണിലേç കടക്കുന്തോറും നഗരത്തിന്റെ കെട്ടും മട്ടും ആകെ മാറുന്നു. വൃത്തിയും വെടുപ്പുമുള്ള റോഡുകള്‍. വലിയ കെട്ടിടങ്ങള്‍. പണക്കാരുടെ സൗധങ്ങള്‍. യുണിവേഴ്‌സിറ്റികള്‍. പാന്‍സും ഷര്‍ട്ടും ധരിച്ച പെണ്‍æട്ടികള്‍. ഈജിപ്റ്റിന്റെ മാറിയ മുഖം. ചെക്ക് പോസ്റ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. മêഭൂമിയുടെ ലക്ഷണങ്ങള്‍ മാറിയിരിçì. അങ്ങിങ്ങായി പച്ചത്തലപ്പുകള്‍ തലയുയത്തി നില്‍ക്കുന്നു.  അലങ്കാരപ്പനകള്‍  വളര്‍ì നില്‍çന്ന കൂറ്റന്‍ ഹോട്ടലില്‍ എയര്‍പോര്‍ട്ടിലെപ്പോലെയുള്ള സെക്യൂരിറ്റി ചെക്കുകള്‍ കഴിഞ്ഞ് മുറിയില്‍ എത്തുമ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നു. കുളിയും മറ്റും കഴിഞ്ഞ് എല്ലാവരുêം അച്ചന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ ലോബിയില്‍ എത്തി. നൈയില്‍ നദിയില്‍çടിയുള്ള ഒê ബോട്ടു യാത്രക്കായി എല്ലാവരും ബസ്സില്‍ കയറി.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. ഗൈഡ് നൈല്‍ നദിയെçറിച്ചുള്ള ഒരുലഘുവിവരണത്തിലേç കടക്കുകയാണ്. ചെറുക്ലാസുകളിലെന്നോ പഠിച്ച പാഠഠങ്ങളിലുടെയുള്ള യാത്ര.  ഈ ചരിത്ര സത്യങ്ങളെ നേരില്‍ കാണാന്‍ കഴിയുന്നതിലുള്ള ഉള്‍പ്പുളകം സോളമനെ മറ്റൊê തലത്തിലേക്ക് ഉയര്‍ത്തി. ആഫ്രിക്കയിലെ എത്യോപ്യയില്‍ ഉത്ഭവിച്ച്, നാലായിരത്തി ഒêനൂറ്റി മുപ്പത്തിരണ്ടു മൈല്‍ യാത്രചെയ്ത് മെഡിട്രേനിയന്‍ കടലില്‍ നിമഗ്‌നമാæന്ന നൈല്‍. അതിന്റെ നീലയും വെള്ളയും ശാഖകള്‍ ഈജിപ്റ്റില്‍ ഒന്നാകുന്നു. ലോകത്തിലെ ആദ്യ നദീതടസംസ്കാരങ്ങളായ അലക്‌സാന്‍ഡ്രിയ മെസൊപ്പെട്ടോമിയ എന്നി നഗരങ്ങള്‍ നൈലിന്റെ സംഭാവനയാണ്. ഇടതുവശത്തെ ഒരു ചെറിയ സമതലം ചുണ്ടി, അവിടെയായിരുന്നു ഫറവോന്റെ കൊട്ടാരം.  ആ കാéന്ന നദീതീരത്താണ് ഞാങ്കണപ്പുല്ലുകള്‍ക്കിടയില്‍ മോശയെ ഫറവോന്റെ പുത്രി കണ്ടെത്തിയത്.  ഗൈഡ് പറഞ്ഞു.  എല്ലാവêം ആകാംഷയോട് ബസ്സിന്റെ ജനാലകളില്‍ക്കൂടി വെളിയിലേç നോക്കി.  അവര്‍ കാലത്തില്‍ പുറകോട്ടോഴുകി. ബസ്സിലാകെ ഒê നിശബ്ദത തളം വെച്ചു.  
 
നിശബ്ദതയെ  കീറി പുറകില്‍ നിìം ഒê ശബ്ദം ഉയര്‍ന്നു.
  “”ഞങ്ങള്‍ക്ക് വിശക്കുന്നു.’’  അതൊരു രോദനമായിരുന്നു. പെട്ടന്ന് ബസ്സിലുള്ളവര്‍ എല്ലാം നൈയില്‍ നദിയേയും, അതില്‍ ഒഴുകിവêന്ന മോശക്കുഞ്ഞിനേയും, ഫറവോനേയും ഒക്കെ മറന്ന് കേട്ട നിലവിളിക്കൊപ്പം കൂടി. അപ്പോള്‍ അച്ചന്റെ ഭാവം മാറി; വളര്‍ന്ന ഒരു സമരനേതാവായി മാറുകയും ചെയ്തുകൊണ്ട് പറഞ്ഞു:
  “”പണ്ടും നിങ്ങള്‍ ഇങ്ങനെതന്നെയായിരുന്നു. മêഭൂമിയിലെ നീണ്ട യാത്രയില്‍ നിങ്ങള്‍ തിന്നാനും കുടിക്കാëമായി എന്നോട് കലഹിച്ചു. കാനാന്‍ ദേശത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കാമെന്നു ഞാന്‍ എന്റെ യഹോവയോടു ചെയ്ത കാരാര്‍ ഓര്‍ത്തു ഞാന്‍ കരഞ്ഞു. അപ്പോള്‍ എന്റെ യഹോവ മêഭൂമിയില്‍ നിങ്ങള്‍ക്ക് മന്നയും കാടപ്പക്ഷികളെയും ഇറക്കിത്തന്നതു നിങ്ങള്‍ മറന്നോ?’’ അച്ചന്‍ ആളാകെ മാറി ഒരു മഹാമേരുപോലെ വളര്‍ന്നതായവര്‍ç തോന്നി. ഇതാ മോശ... ആരോ പിറുപിറുത്തു. ഒന്നു നിര്‍ത്തി അച്ചന്‍ തുടര്‍ì: “”ഇതൊരു തീര്‍ത്ഥയാത്രയാണ്. വാഗ്ദത്തഭൂമിയിലേçള്ള യാത്ര.’’ അച്ചന്‍ നീണ്ട  താടി തടവി എന്തോ ഓര്‍മ്മകളില്‍ ഉടക്കി മറ്റൊരു കാലത്തില്‍ ആയിരുന്ന അച്ചന്‍ സ്വത്വത്തിലേക്കിറങ്ങുകയും, ഒരൊത്തുതീര്‍പ്പെന്നപോലെ ടൂര്‍ ഓപ്പറേറ്ററെ നോക്കി പറഞ്ഞു:

“”വൈകിട്ട് ഹോട്ടലില്‍ നമുക്ക് നല്ല ഭക്ഷണം കിട്ടും. അതുകൊണ്ട്് ഏതെങ്കിലും ലഘുഭഷണം കിട്ടുന്ന കടയില്‍ വണ്ടി നിര്‍ത്തണം.’’ ലഘു ഭഷണം എല്ലാവര്‍ക്കും സമ്മതമായിരുന്നു. സമയ ലാഭവും ധനലാഭവും അതില്‍ അടങ്ങിയിരുന്നു. അറബിനാടുകളിലെല്ലാം സുലഭമായ ഫിലാഫിലും, ഷഹര്‍മയും. നിര്‍ദ്ദേശിക്കപ്പെട്ടു. ഫിലാഫില്‍,  ഗ്രീന്‍പീസ് അരച്ച് എണ്ണയിലിട്ട് വറുത്ത് പീത്താ റൊട്ടിയില്‍ വെച്ചു കഴിക്കുന്നു. ഷഹര്‍മ,  ഇറച്ചി കഷണങ്ങളാക്കി കമ്പിയില്‍ æത്തി അടിയിലെ എരിയുന്ന തീയ്യില്‍  കറക്കി വേവിച്ചെടുക്കുന്നു. ആവശ്യക്കാര്‍ അവരവരുടെ രുചി ടൂര്‍ ഓപ്പറേറ്റര്‍ അഹമ്മതിനെ അറിയിച്ചു, ഒരു ഡോളറില്‍ എല്ലവരും വിശപ്പിന്റെ പിടിയില്‍ നിന്നും വിട്ട് യാത്രയില്‍ ആയി.

(ഈ æറിപ്പ് കൃത്യമായ കണക്കുകളുടെയോ, ശാസ്ത്രിയ തെളിവുകളുടെയോ അടിസ്ഥാനത്തിലുള്ളതല്ല. ഒê യാത്രാവിവരണമായി തുടങ്ങി ഒരു ഭാവനാ സൃഷ്ടിയായി രൂപപ്പെടുകയായിരുന്നു. കേട്ടറുവുകളും കണ്ട ിവുകളും കൂടാതെ പഴയനിയമത്തിലെ ഉന്ത്തി, പുറപ്പാട് മുതലായ ഭാഗങ്ങളിലെ പരാമര്‍ശങ്ങളും എന്റേതായ മാറ്റങ്ങളോടെ ഉപയോഗിച്ചിട്ടുണ്ട്്. മോശയോടൊപ്പമുള്ള സാറ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ്. പലകാര്യങ്ങളും വിട്ടുപോയിട്ടുണ്ടാകാം. പോയ സ്ഥലങ്ങളുടെ ക്രമവും, ചില വിവിയരണങ്ങളും എന്റെ ഭാര്യ ലാലിയുടെ ഡയറിക്കുറിപ്പില്‍ നിന്നും എടുത്തിട്ടുള്ളതാണ്. എല്ലാം പൂര്‍ണ്ണവും ശരിയും ആകണമെന്നില്ല. അപാകതകള്‍ ക്ഷമിക്കുക).

തുടരും.

മോശയുടെ വഴികള്‍ (നോവല്‍ 1: സാംസി കൊടുമണ്‍)
Join WhatsApp News
ഫലിതം -ബെര്‍ണാഡ്‌ ഷാ! 2020-07-11 05:25:12
പള്ളിയിലെ വികാരിയച്ചൻ മരിച്ചു. ശവമടക്ക് പണച്ചിലവുള്ള കാര്യമാണ്. ഇടവകക്കാർ പിരിവിനിറങ്ങി. ബർണാഡ് ഷായുടെ വീടിനു മുൻപിൽ എത്തിയപ്പോൾ പോകണോ പോകണ്ടയോ...ഒരു സംശയം. ഷാ വിശ്വാസിയല്ല, മാത്രമല്ല, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേർന്ന അപൂർവ്വ പ്രതിഭാസമാണ് എന്ന് അച്ചൻ നേരത്തെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്തായാലും പോയി നോക്കാം, ഒരാൾ പറഞ്ഞു. നമ്മൾ ന്യായമായ കാര്യത്തിനാണ് പോകുന്നത്. കാശ് തരില്ല എന്നല്ലേ വരൂ, വെടിവെച്ചു കൊല്ലാനൊന്നും പോകില്ലല്ലോ. അങ്ങിനെ സംഘം ഷായുടെ വീട്ടിലെത്തി. ഷാ പൂമുഖത്തുണ്ട്, എന്തോ വായിച്ചിരിക്കുന്നു. കാര്യം പറഞ്ഞു. ഓരോ പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാറില്ലല്ലോ. ഷാ എണീറ്റു. സംഘം പിന്നോട്ട് ഒരു ചുവടു വച്ചു. ഷാ അകത്തേക്ക് പോയി. തോക്കെടുക്കാനാണ്. സ്ഥലം വിട്ടേക്കാം. സംഘം തിരിഞ്ഞു നടക്കാൻ തുടങ്ങി. ഗേറ്റിനടുത്തെത്തിയപ്പോൾ പുറകിൽ നിന്ന് ആരോ കൈകൊട്ടുന്നു. ഷായാണ്. "വരൂ." ഭാഗ്യം. വെടി കിട്ടിയില്ലെന്ന് മാത്രമല്ല സംഭാവന കിട്ടുകയും ചെയ്യും. "ഒരു പുരോഹിതന്റെ സംസ്കാരം നടത്തണമെന്നല്ലേ പറഞ്ഞത്?" "അതെ" " ഒരു പൌണ്ട് ആണ് ആവശ്യം, അല്ലെ?" "അതെ." " ഇതാ മൂന്ന് പൌണ്ട് ഉണ്ട്. കിട്ടുമെങ്കിൽ രണ്ടെണ്ണത്തിനെക്കൂടി സംസ്കരിക്കൂ."- andrew
പ്രവാചകൻ 2020-07-11 19:27:13
മോശെ യഹോവയോടു: "കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും" ആകുന്നു എന്നു പറഞ്ഞു. അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. അമേരിക്കയെ അതിന്റെ വിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരു മോശയെ ദൈവം ഒരുക്കുന്നുണ്ട് . അവന് വിക്കുണ്ട്, അവൻ മറവിയുള്ളവൻ എന്ന് അവന്റെ ശത്രുക്കൾ പറഞ്ഞു പരത്തുന്നു . എങ്കിലും അവനായിരിക്കും ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് നിങ്ങളെ 'മോശ'യെപ്പോലെ നയിക്കാൻ പോകുന്നത് . യേശുവിനെ വിട്ട് ഓടിപോയവർ ലജ്ജിക്കും. അവരെ ജനം പുച്ഛത്തോടെ കാണുകയും ചെയ്യും. നിങ്ങൾ ബുദ്ധിയുള്ളവർ എങ്കിൽ ഒരിക്കലും ട്രംപിനെക്കുറിച്ചു പറയാതിരിക്കുക.
Visvanadhan Divakaran.NJ 2020-07-11 20:52:10
''മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ?''- അപ്പോള്‍ എന്തിനു ആണ് യഹോവ ഇത്തരം ഉണ്ടാക്കല്‍ ഉണ്ടാക്കിയത്.?
ടോപ്‌ സീക്രറ്റ് 2020-07-11 21:22:15
അന്വേഷണങ്ങൾ ആഴമുളളതായിരിക്കട്ടെ ............................... നിരന്തരം കലഹിച്ചിരുന്നു, രണ്ടു ഗോത്രങ്ങൾ. ഒരു കൂട്ടർ മലയുടെ മുകളിലും, മറുഭാഗം താഴ്‌വാരത്തിലുമാണു വസിച്ചിരുന്നത്. ഒരു ദിവസം മലമുകളിലുള്ളവർ, താഴ് വാരത്തിലുള്ളവരെ ആക്രമിച്ചു്, ഒരു കുട്ടിയെ തട്ടിയെടുത്തു. താഴ് വരയിലുള്ള ആർക്കും, കുത്തനേയുള്ള മല കയറി പരിചയമില്ലായിരുന്നു! എങ്കിലും, ഒരു സംഘം കുട്ടിയെ വീണ്ടെടുക്കാൻ മല കയറിത്തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും പകുതി ദൂരം പോലും കയറാനാകാതെ, അവർ തിരികെപ്പോരുവാൻ തയ്യാറായി. അപ്പോഴതാ കുട്ടിയുടെ അമ്മ, കുട്ടിയേയുംകൊണ്ടു്, മലയിറങ്ങി വരുന്നു! അത്ഭുതത്തോടെ അവർ ചോദിച്ചു: "ഇതെങ്ങനെ സാധിച്ചു?" അമ്മ മറുപടി പറഞ്ഞു: "നിങ്ങൾ അന്വേഷിച്ചതു നിങ്ങളുടെ കുട്ടിയേയല്ല. എന്നാൽ, ഞാനന്വേഷിച്ചതു്, എൻ്റെ കുട്ടിയേയാണു്!" സ്വയം പ്രചോദിതമായ അന്വേഷണങ്ങളെ, അർക്കും ഒന്നിനും, വഴി മുടക്കാനാകില്ല ! ഓരോ അന്വേഷണത്തിൻ്റെയും ആഴം നിശ്ചയിക്കുന്നതു്, തേടുന്നവനും, തേടപ്പെടുന്നവയും തമ്മിലുള്ള ബന്ധമാണു്!
തട്ടിപ്പ് വെട്ടിപ്പ് ഉടായിപ്പ് 2020-07-12 00:01:38
കിട്ടിയ ജീവിതം കുട്ടിച്ചോറാക്കിയതിനു ശേഷം വിശുദ്ധനാട് സന്ദർശിക്കട്ടെന്തു കാര്യം. അവൻ അവിടില്ല. ഒരു മഹാ കള്ളനാണ് അവിടെ ഭരിക്കുന്നത് ഇവിടെ ഭരിക്കുന്നവന്റെ കൂട്ടുകാരൻ . തട്ടിപ്പ് വെട്ടിപ്പ് ഉടായിപ്പ് നാ തനി യാഹൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക