Image

ഹഗിയ സോഫിയ കത്തീഡ്രൽ വീണ്ടും മുസ്ലിം മോസ്‌ക് (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 12 July, 2020
ഹഗിയ സോഫിയ കത്തീഡ്രൽ വീണ്ടും മുസ്ലിം മോസ്‌ക് (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
ഹഗിയ സോഫിയ എന്നാല്‍ വിശുദ്ധ ജ്ഞാനം എന്നര്‍ത്ഥം.
ലോകത്തിലെ ഏറ്റവും പഴയതും എന്നാല്‍ സ്രഷ്ടാവായ ദൈവത്തിന്റെ പരിജ്ഞാനത്തിന്റെ നാമത്തില്‍ സമര്‍പ്പിക്കപ്പെട്ടതുമായ ഈ മനോഹരമായ ദേവാലയം, ഓരോ കാലത്തും സ്വന്തമാക്കിവെക്കുന്നതില്‍ ഓരോ ചക്രവര്‍ത്തിമാരും അഭിമാനം കൊണ്ടിരുന്നു.

തുര്‍ക്കിയിലെ ഈസ്റ്റാംബുളിലുള്ള ഹഗിയ സൊഫീയ പുരാതന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബസ്ലിക്ക ആയിരുന്നത് ഏ.ഡി.537 ലാണ് പണി തീര്‍ന്നത്. 1453വരെ കിഴക്കന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആയിരുന്നു . ഇതിനിടയില്‍ 1204 മുതല്‍ 1261 വരെ ലാറ്റിന്‍ ഭരണത്തിന് കീഴില്‍ റോമന്‍ കത്തോലിക്കാ കത്തീഡ്രല്‍ ആയും അറിയപ്പെട്ടിരുന്നു.

1453 മുതല്‍ 1931 വരെ മുസ്ലിം മോസ്‌ക് ആയി മാറ്റി മറിച്ച ചരിത്രം, മതേതരത്വത്തിന്റെ കാഹളധ്വനി മുഴക്കി, ലോകപ്രസ്തമായ ഒരു മ്യൂസിയം ആയി അറിയപ്പെട്ടിരുന്നു.

ഏ ഡി 537 ല്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ക്രൈസ്തവ ലോകത്തെ തന്നെ പഴക്കമേറിയതും വാസ്തുശില്പ വിസ്മയം കൊണ്ടു അനന്യവുമായ ഹഗിയ സോഫിയ ദേവാലയം മുസ്ലിംകളുടെ ആരാധനാലയം ആയി വീണ്ടും ഉപയോഗിക്കാന്‍ തുര്‍ക്കി ഗവണ്മെന്റ് ഇന്നലെ തീരുമാനിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ യശസ്സ് ഉയര്‍ത്തിയ ഈ കത്തീഡ്രല്‍ കൊണ്സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയ ഓട്ടോമാന്‍സ് 1453 ല്‍ തന്നെ മോസ്‌ക് ആക്കിയിരുന്നു. അവിടെയുണ്ടായിരുന്ന വിശുദ്ധമായ പുരാതന ചിത്രങ്ങള്‍ നശിപ്പിക്കുകയും ഇസ്ലാമിക ചിഹ്നങ്ങള്‍ അവിടെ കുത്തിനിറയ്ക്കുകയും ചെയ്തു.

 1935ല്‍ തുര്‍ക്കി ഗവണ്മെന്റ് അതിനെ ഒരു മ്യൂസിയമാക്കി മാറ്റി ക്രൈസ്തവരോട് അനുഭാവം കാണിച്ചു.എന്നാല്‍ ഇസ്ലാമിക തീവ്രവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇന്നലെ വീണ്ടും അതിനെ മുസ്ലിം പള്ളിയായി പ്രഖ്യാപ്പിച്ചു. സെക്കുലറിസത്തിന്റെ പേരും പറഞ്ഞു ക്രൈസ്തവ ജനത നിര്‍വ്വീര്യരായി തീര്‍ന്നതിന്റെ അനന്തരഫലം ആണിത്. അത് തിരിച്ചു പിടിക്കാനുള്ള ആര്‍ജ്ജവം , ഇന്നത്തെ വിഭാഗീയ ക്രൈസ്തവര്‍ക്കില്ല എന്നത് ഒരു പക്ഷേ ചരിത്രം മാറ്റിമറിക്കാനും സാധ്യത ഇല്ലാതില്ല !

 ഇസ്താംബൂളിലെ ഹാഗിയ സോഫിയ വീണ്ടും മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിയില്‍ അഗാധ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

''സമുദ്രത്തെക്കുറിച്ചുള്ള ചിന്ത എന്നെ ഇസ്താംബൂളിലേക്കു കൊണ്ടുപോകുന്നു. ഞാന്‍ ഹാഗിയ സോഫിയയെക്കുറിച്ചു ചിന്തിക്കുകയാണ്. എനിക്കു വളരെ ദുഃഖം തോന്നുന്നു''- മാര്‍പാപ്പ പറഞ്ഞു.

1500 വര്‍ഷം മുന്പ് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലായി നിര്‍മിക്കപ്പെട്ടതാണ് ഹാഗിയ സോഫിയ. 1453ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ അതു മോസ്‌കാക്കി. ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ മുസ്ഫ കമാല്‍ അത്താതുര്‍ക്ക് തന്റെ മതേതര നിലപാടുകളുടെ ഭാഗമായി 1934ല്‍ മോസ്‌കിനെ മ്യൂസിയമാക്കി.

തുര്‍ന്ന് ഹാഗിയ സോഫിയയെ വീണ്ടും മോസ്‌കാക്കണമെന്ന ആവശ്യം തുര്‍ക്കിയിലെ യാഥാസ്ഥിക വിഭാഗം ദീര്‍ഘനാളായി ഉന്നയിച്ചിരുന്നു.

വെള്ളിയാഴ്ച ഇതിനനുകൂലമായ വിധി ഉന്നത കോടതി പുറപ്പെടുവിച്ചു. യാഥാസ്ഥിതികനായ പ്രസിഡന്റ് എര്‍ദോഗന്‍ ഒട്ടും മടിക്കാതെ മ്യൂസിയത്തെ മോസ്‌കാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു.

തീരുമാനം പുനഃപരിശോധിക്കണമെന്ന് 350 ഓളം ക്രൈസ്തവസഭകള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുര്‍ക്കിയോട് ആവശ്യപ്പെട്ടു. ലോക പൈതൃക പദവിയുള്ള ഹാഗിയ സോഫിയയുടെ പദവി മാറ്റിയതില്‍ യുനെസ്‌കോയും എതിര്‍പ്പു പ്രകടിപ്പിച്ചു. 

Pope 'pained' by Hagia Sophia mosque decision

Vatican City, July 13 (IANS) Pope Francis has said he's "pained" by Turkey's decision to convert Istanbul's Hagia Sophia back into a mosque.

Speaking at a service in the Vatican, the Roman Catholic leader added that his "thoughts go to Istanbul", the BBC reported.

Hagia Sophia was built as a Christian cathedral nearly 1,500 years ago and turned into a mosque after the Ottoman conquest of 1453.

The Unesco World Heritage Site became a museum in 1934 under Turkish Republic founding father Ataturk.

But earlier this week a Turkish court annulled the site's museum status, saying its use as anything other than a mosque was "not possible legally".

Pope Francis confined himself to a few words on the issue: "My thoughts go to Istanbul. I think of Santa Sophia and I am very pained."

President Recep Tayyip Erdogan said the first Muslim prayers would be held in Hagia Sophia on July 24.

Shortly after the announcement, the first call to prayer was recited at the site and broadcast on all of Turkey's main news channels. Hagia Sophia's social media channels have also been taken down.

Islamists in Turkey have long called for it to become a mosque again but secular opposition members opposed the move.

Defending the decision, President Erdogan stressed that the country had exercised its sovereign right, and he added that the building would remain open to all Muslims, non-Muslims and foreign visitors.

The Pope is one of several religious and political leaders worldwide who have criticised the move.

The World Council of Churches has called on President Erdogan to reverse the decision. The Church in Russia, home to the world's largest Orthodox Christian community, immediately expressed regret that the Turkish court had not taken its concerns into account when ruling on Hagia Sophia.

It has also drawn condemnation from Greece, and Unesco said its World Heritage Committee would now review the monument's status.

One of Turkey's most famous authors, Orhan Pamuk, told the BBC that the decision would take away the "pride" some Turks had in being a secular Muslim nation.

"There are millions of secular Turks like me who are crying against this but their voices are not heard," said Pamuk.

ഹഗിയ സോഫിയ കത്തീഡ്രൽ വീണ്ടും മുസ്ലിം മോസ്‌ക് (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
Join WhatsApp News
JACOB 2020-07-13 16:03:13
World War I did one good thing. It ended the Ottoman empire. Many parts of Europe were converted into Islam by the Ottomans. Turkey can do whatever they want, it is their country. Turkey earns a lot of foreign exchange revenue through tourism. We will see what happens.
മാത്യു Joys 2020-07-14 01:41:17
ജിഹാദി തീവ്രവാദികൾക്ക് വേണ്ടി തുർക്കി ഭരണാധികാരി എർദ്ദോഗൻ മോസ്ക്ക് ആക്കി മാറ്റിയ ഹാഗിയ സോഫിയ അധികം വൈകാതെ തന്നെ ക്രിസ്ത്യാനികളുടെ കത്തീഡ്രലായി മാറും... അത് പ്രവചന സത്യമാണ്!!! ഇസ്രായേൽ തങ്ങളുടെ ഭൂമി സ്വന്തമാക്കും എന്ന പ്രവചന സത്യം നിറവേറിയ പോലെ തന്നെ..അത് യാഥാർഥ്യമാകും ..!!!! ഇസ്തംബൂൾ വീണ്ടും കോൺസ്റ്റാന്റിനോപ്പുളും ആകും ...!!! കാരണം ദൈവ വെളിപാടുകൾ പൂർത്തീകരിക്കപ്പെട്ട പറ്റു ''.. അറബ് രാജ്യങ്ങൾ ഇസ്രായേലിനോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ ലോകം കരുതിയത് ഇസ്രായേൽ പൂർണമായി നശിപ്പിക്കപ്പെട്ടു എന്നാണ് പക്ഷെ ആ യുദ്ധം ഇസ്രയേലിനെ ലോകത്തിന്റെ മുൻപിൽ എത്തിച്ചു അവർക്ക് 2000 വർഷം മുൻപ് നഷ്ടപ്പെട്ട പല പ്രദേശങ്ങളും തിരികെ പിടിക്കാൻ സാധിച്ചു . പൊട്ടിത്തെറിക്കാൻ നിൽക്കുന്ന ഒരു അഗ്നി പർവതത്തിന്റെ ചുവട്ടിൽ വെടിമരുന്ന് വച്ച് പൊട്ടിക്കുന്ന പണിയാണ് എർദ്ദോഗൻ എന്ന ജിഹാദി ചെയ്തിരിക്കുന്നത് എന്ന് അധികം വൈകാതെ തുർക്കിയും ലോകവും മനസിലാക്കും . Read this prophesy. I hope and pray that it happens/ Russia intervenes.. https://prophecyalert.site/what-event-ignites-world-war-3-according-to-prophecy/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക