മലയാള സിനിമയുടെ എല്ലാമെല്ലാമാണ് നടന് ദിലീപ്. മലയാള സിനിമാ മേഖലയില്‍ ദിലീപ് കൈ വെക്കാത്ത മേഖലകള്‍ വിരളമാണ്. അഭിനയവും നിര്‍മ്മാണവും വിതരണവുമൊക്കെ ദിലീപിന്റെ മേഖലകളായി മാറിക്കഴിഞ്ഞു. സിനിമകളിലേതെന്ന പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ദിലീപ് സജീവമാണ്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ ദിലീപ് ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ദിലീപിന്റെ വിശേഷങ്ങളൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദിലീപിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുകയാണ്
നീട്ടിയ താടിയും വെള്ള ടീഷര്‍ട്ടും ധരിച്ച് ലൊക്കേഷനില്‍ നില്ക്കുന്ന ദിലീപിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഇതേത് ചിത്രത്തിന്റെ ലൊക്കേഷനാണ് എന്ന് തിരയുകയാണ് ആരാധകരിപ്പോള്‍
സൈബറിടത്തിലെ ദിലീപ് ആരാധകരുടെ കൂട്ടായ്മകള്ക്കിടയിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. കമ്മാരസംഭവത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനാണ് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം ഈ വാദത്തെ ചെറുക്കുന്നുണ്ട്. എന്നാല്‍ ഇത് വെറും ഫോട്ടോഷൂട്ടിനായുള്ള ലുക്കാണെന്നും ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
കേശു ഈ വീടിന്റെ നാഥന്, പ്രൊഫസര്‍ ഡിങ്കന്, ഓണ്‍ എയര്‍ ഈപ്പന് എന്നീ മൂന്ന് ചിത്രങ്ങളാണ് അണിയറയില്‍ ദിലീപിന്റേതായി ഒരുങ്ങുന്നത്. ഈ ചിത്രങ്ങളില്‍ ഏതിലെങ്കിലുമുള്ള ലുക്കാകാം ഇതെന്ന അനുമാനത്തിലാണ് ഒരു കൂട്ടം ആരാധകര്‍