ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന പവര്‍ സ്റ്റാര്‍. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രം നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് എത്തുന്നത്. ഇപ്പോഴിതാ മറ്റൊരു വലിയ വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും ഉണ്ടാകും. ബാബു ആന്റണിയാണ് ഈ വിവരം അറിയിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും പവര്‍ സ്റ്റാര്‍
'പവര്‍ സ്റ്റാറില്‍ എന്നോടൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോര്‍ ഉണ്ടായിരിക്കും.പവര്‍സ്റ്റാറിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഡയറക്ടര്‍ ഒമര്‍ ലുലു എന്നോട് പവര്‍സ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്സും വശമുള്ള ഹോളിവുഡ് ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു''. ബാബു ആന്റണി പറയുന്നു.
'എന്നാല്‍ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതില്‍ തുറക്കാന്‍ പവര്‍സ്റ്റാറിലൂടെ സാധിക്കട്ടെ.അപ്പോള്‍ കാത്തിരുന്നോളൂ, 'POWER STAR' എന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ഇനി ലൂയിസ് മാന്‍ഡിലോറും ഉണ്ടാകും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവര്‍സ്റ്റാറിനുണ്ട്.