മതങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാര്‍വ്വലൗകികതയുള്ളത് പുനര്‍ജന്മസിദ്ധാന്തത്തിനാണെന്നു പറയാം. ഹിന്ദുമതത്തില്‍ ആവിര്‍ഭവിച്ച പുനര്‍ജന്മസിദ്ധാന്തം യഹൂദ, ക്രൈസ്തവ, ഇസ്ലാം തുടങ്ങിയ സെമിറ്റിക് മതങ്ങങ്ങളിലേക്ക് വ്യാപിച്ചതായി കാണാന്‍ സാധിക്കും. ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാം. സെമിറ്റിക് മതങ്ങളുടെ ചരിത്രവും മതഗ്രന്ഥങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പെടുന്നതാണ്. എന്താണ് പുനര്‍ജന്മം? എന്താണ് പുനര്‍ജന്മത്തിന്റെ ഉദ്ദേശ്യവും കാരണവും? ആരാണ് പുനര്‍ജന്മത്തിനുത്തരവാദി? തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ മനസ്സിലൂടെ കടന്നു പോയേക്കാം.
ഈശ്വരന്‍ പക്ഷപാതിയല്ല എന്ന് നമുക്കറിയാം. എന്നാല്‍, ഈശ്വരന്‍ എല്ലാവരേയും ഒരേപോലെ സൃഷ്ടിച്ചിട്ടില്ല. നമ്മള്‍ ചുറ്റുപാടും നോക്കുമ്പോള്‍ സൗന്ദര്യമുള്ളവര്‍ വിരൂപര്‍, ഉയരമുള്ളവര്‍ കുറുകിയവര്‍, ധനവാന്മാര്‍ ദരിദ്രര്‍, ശക്തിയുള്ളവര്‍ ദുര്‍ബലര്‍ എന്നിങ്ങനെ സൃഷ്ടിയിലുള്ള വൈജാത്യം കാണാന്‍ സാധിക്കുന്നു. അവരവര്‍ക്ക് ലഭിക്കുന്ന ജന്മത്തിന് മറ്റാരുമല്ല ഉത്തരവാദി എന്ന് ഹൈന്ദവശാസ്ര്തം പുനര്‍ജന്മസിദ്ധാന്തത്തിലൂടെ സമര്‍ത്ഥിക്കുന്നു. "പൂര്‍വ്വാര്‍ജ്ജിത കര്‍മ്മമെത്രെ ഭുവി സര്‍വ്വലോകര്‍ക്കും സുഖദുഃഖകാരണം''. "സുകൃതങ്ങള്‍ ചെയ്ത് മേല്‍പ്പോട്ടു പോയവര്‍, സ്വര്‍ഗ്ഗത്തിലിരുന്നു സുഖിക്കുന്നു, സുകൃതമൊക്കെയൊടുങ്ങുമ്പോള്‍ വീണ്ടും ഭൂമിയില്‍ പതിക്കുന്നു''. പുണ്യകര്‍മ്മങ്ങള്‍ മൂലം സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നവര്‍ പുണ്യകര്‍മ്മങ്ങളുടെ ഫലം അവസാനിക്കുമ്പോള്‍ കര്‍മ്മങ്ങളുടെ പൂര്‍ത്തീകരണത്തിനായി വീണ്ടും മനുഷ്യലോകത്തില്‍ ജനിക്കൂന്നു. അതായത്, ഒരാളുടെ ശരീത്തില്‍ നിവസിക്കുന്ന ആത്മാവ് ആ ശരീരം വിട്ടുപോയി ആത്മശുദ്ധീകരണത്തിന്റെ പരിപൂര്‍ണ്ണതക്കായി മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുന്നു. അത് നമ്മള്‍ ജീര്‍ണ്ണവസ്ര്തങ്ങള്‍ ഉപേക്ഷിച്ച് പുതിയ വസ്ര്തങ്ങള്‍ സ്വീകരിക്കുന്നതുപോലെയാണ് എന്നാണ് ഗീതയില്‍ പറയുന്നത്. ഭഗവദ്ഗീതയില്‍ മരണത്തെ ചിത്രീകരിക്കുന്നത് ഒരു പുഷ്പത്തിന്റെ ഗന്ധം വായുവില്‍ ലയിക്കുന്നതുപോലെ ഒരു ജീവിയുടെ സൗരഭ്യസമാനമായ സൂക്ഷ്മരൂപം മരണസമയാത്ത് ഈശ്വരന്‍ തന്നിലേക്ക് സ്വീകരിക്കുന്നതായിട്ടാണ്. അതിന്റെ പുനരാവിര്‍ഭാവം വീണ്ടും ജീവരൂപം കൈക്കൊള്ളുന്നത് ഈശ്വരസങ്കല്പത്താല്‍ത്തന്നെ. പൂര്‍വ്വികമായ തന്റെ എല്ലാ കല്പനകളേയും ഈശ്വരന്‍ അറിയുന്നുണ്ട് എന്നു മനസ്സിലാക്കുന്നതോടെ പുനര്‍ജന്മത്തെപ്പറ്റിയുള്ള സംശയങ്ങള്‍ തീരുന്നതാണ്. മരണം ജീവിതകഥയുടെ ഒരദ്ധ്യായത്തിന്റെ അവസാനം മാത്രമാണ്. മുഴുവന്‍ കഥയുടേയും അവസാനമക്ല. ജീവിതകഥയില്‍ പുതിയ അദ്ധ്യായങ്ങള്‍ തുന്നിക്ലേര്‍ത്തുകൊണ്ട് വീണ്ടും ജന്മമുണ്ടാകുന്നു. ഇതു തന്നെ പുനര്‍ജന്മം.
ഭാരതീയ പഠനങ്ങളില്‍ കര്‍മ്മാനുസാരമാണ് പൂര്‍വജന്മത്തിലെ കര്‍മ്മം അവശേഷിപ്പിക്കുന്നതിന്റെ തുടര്‍ച്ചയായി പുതിയ ശരീരമെടുക്കുന്നതും അതിനു പൂര്‍ത്തീകരണം നല്‍കുന്നതും. വ്യക്തിജീവിതത്തെ നയിക്കുന്ന വാസനകള്‍, വാസനയെ സ്ഥായിയാക്കുന്ന സംസ്കാരം, സംസ്കാരജന്യമായി വരുന്ന വികാരവിചാരങ്ങള്‍, കര്‍മ്മചോദനം ഇതിനെയെല്ലാം വ്യാഖ്യാനിക്കുന്നതിനായി ഭാരതീയര്‍ വളര്‍ത്തിയെടുത്തിള്ളതാണ് പുനര്‍ജന്മസിദ്ധാന്തം. മനുഷ്യരെല്ലാം ബദ്ധരായിരിക്കുന്നത് അവരുടെ കര്‍മ്മങ്ങളിലാണെന്നും കര്‍മ്മഫലം പുനര്‍ജന്മത്തില്‍ പ്രതിഫലിക്കുമെന്നുമാണ് ഹിന്ദുമതം അനുശാസിക്കുന്നത്. ഒരു ജീവി ഒരു ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള കര്‍മ്മങ്ങളുടെ നന്മതിന്മകളനുസരിച്ച് അടുത്ത ജന്മത്തില്‍ ഉല്‍കൃഷ്ടമോ അപകൃഷ്ടമോ ആയ യോനിയില്‍ വന്നു ജനിക്കുന്നുവെന്നും ഒരേ ജീവിയില്‍ത്തന്നെ അനേകം പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മവാസനകള്‍ അടങ്ങിയിട്ടുണ്ടെന്നും ഉള്ള പൗരാണികമതം ഭാരതീയ മനോഭാവത്തിന്റെ ഒരു ഭാഗമാണെന്നു പറയാം. ഇതിന്റെ ശാസ്ര്തീയതയും അശാസ്ര്തീതയും നിര്‍ണ്ണയിക്കപ്പെട്ടിട്ടിലെങ്കിലും എത്രയോ പിന്നോട്ടുള്ള തലമുറകളിലുണ്ടായിരുന്ന പൂര്‍വ്വീകരുടെ കര്‍മ്മവാസനകളാണ് ഈ പുതിയ സന്തതിയിലേക്കു പകരുന്നത് എന്നു കാണാന്‍ കഴിയും. ഭഗവദ്ഗീതയിലൂടെ കടന്നുപോകുമ്പോള്‍, ഭീഷ്മര്‍, ദ്രോണര്‍ തുടങ്ങിയ വ്യക്തികള്‍ അര്‍ജ്ജുനന്റെ രാഗാദി വികാരങ്ങള്‍ക്ക് വിഷയീഭൂതന്മാരായി നില്‍ക്കുന്നതായി കാണാം. ഇവിടെ അര്‍ജ്ജുനന്റെ മുമ്പില്‍ സത്യമായി നിലകൊള്ളുന്നത് ദേഹവും ആ ദേഹത്തിനുണ്ടാകുന്ന നാശവുമാണ്. എന്നാല്‍ ദേഹം നശിക്കുമ്പോഴും അതിന്റെ പിന്നില്‍ നശിക്കാതെ നില്‍ക്കുന്ന ദേഹിയുണ്ട്. കടലിലായായും കുടത്തിലായാലും വെള്ളത്തിനു യാതൊരു വ്യത്യാസവും ഇല്ലെന്നെരിക്കലും കടലിലെ വെള്ളം, കുടത്തിലെ വെള്ളം എന്നൊക്കെ പറഞ്ഞു പോവുക സാധാരണമാണ്. ഒരിക്കലും മാറ്റമില്ലാതെ നിലകൊള്ളുന്ന ആത്മാവിനെ ദേഹിയുടെ ദേഹാന്തരപ്രാപ്തിയായി പറഞ്ഞുകൊണ്ട് അര്‍ജ്ജുനനെ ആത്മതത്ത്വവും പൂര്‍വികമായ വാസനകളും വിശദീകരിച്ചു കൊടുക്കുന്നതാണ് ഗീതയില്‍ കാണുന്നത്. ഈ ജന്മത്തില്‍ നാം അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളെയെല്ലാം പുതിയ വാസനകളെ ജനിപ്പിക്കുകയും, അവ ഭാവി ജന്മങ്ങളില്‍ കര്‍മ്മങ്ങളായിത്തീരാനുള്ള സാധ്യതകളായിത്തിരുകയും ചെയ്യുന്നു. നമ്മില്‍ ഒരിക്കല്‍ രൂഢമൂലമായിത്തീരുന്ന വാസനകള്‍ ഒരു നീര്‍ച്ചുഴിയിലെന്നപോലെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന സ്വഭാവമുള്ളതാണ്. ഒരുവനെ സംസാരത്തില്‍ ബന്ധിക്കുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം കാരണമായി വരുന്നത് പൂര്‍വ്വജന്മാര്‍ജ്ജിതമായ വാസനകളോടൊപ്പം രാഗദ്വേഷങ്ങളുമാണ്. രാഗദ്വേഷങ്ങളുടെ ഉറവിടം കാമമാണ്. കാമമുണ്ടാകുന്നത് അവിദ്യകൊണ്ടാണ്. അവിദ്യയുടെ ലക്ഷണം ദൈ്വതബുുദ്ധിയാണ്. എവിടെ എന്റേതെന്നും നിന്റേതെന്നും പറയുന്നുവോ, അവിടെ ദൈ്വതബുദ്ധിയുണ്ട്. കര്‍മ്മങ്ങള്‍ അനുഭവിക്കുന്നതോടുകൂടി കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള മോചനവും സ്വാഭാവികമായി സംഭവിക്കുന്നുവെന്നും ഹിന്ദുമതം പറയുന്നുണ്ട്. ഏതൊരു സത്യത്തെയാണോ എല്ലാറ്റിലും നിറഞ്ഞിരിക്കുന്നതും എല്ലാറ്റിനേയും ഭവിപ്പിക്കുന്നതും ആയി സാക്ഷാത്ക്കരിക്കുന്നത്, ആ സത്യ (ദൈവം) വുമായുള്ള താദാത്മ്യമാണ് കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള മോചനവും ആനന്ദാനുഭവത്തിന്റെ പാരമ്യത യും. ഒരുവന്‍ ജ്ഞാനിയും മുക്തനുമായിക്കഴിഞ്ഞാല്‍ പുനര്‍ജന്മത്തിനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. ഞാന്‍ കര്‍ത്താവ് ആണെന്ന വിചാരമുള്ളപ്പോള്‍ മാത്രമേ കര്‍മ്മത്തിനു പ്രസ്കതിയുള്ളു. ഏകമായ പൊരുള്‍ മാത്രം അകവും പുറവും തിങ്ങി മഹിമാവാര്‍ന്നു നില്‍ക്കുന്നു എന്ന് ദര്‍ശിക്കുന്ന ജ്ഞാനി "ഞാന്‍'' എന്ന വ്യക്തിയേയോ കര്‍ത്താവിനേയോ കാണൂന്നിക്ലല്ല കര്‍ത്താവില്ലാത്തപ്പോള്‍ കര്‍മ്മവും സ്വയം ഇല്ലാതായിത്തിരുന്നു.
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. പറുദീസ സ്വപ്നം കണ്ടുകൊണ്ടു ജീവിക്കുന്ന ക്രിസ്ത്യാനികളുണ്ട്. ക്രിസ്തുമതത്തിന്റെ പുതിയതും പഴയതുമായ വേദപുസ്തകങ്ങള്‍ പറുദീസയെ പുണ്യകര്‍മ്മങ്ങള്‍കൊണ്ടു നേടാവുന്ന സ്വര്‍ഗ്ഗരാജ്യമായി കരുതുന്നു. യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്. ദൈവരാജ്യവും പറുദീസയും ഒന്നല്ല. സ്വര്‍ഗ്ഗവും മോക്ഷവും തമ്മിലിലുള്ള വ്യത്യാസവും ഇതുതന്നെ. വളരെ പാപകര്‍മ്മങ്ങള്‍ ചെയ്ത ഒരു മനുഷ്യന്‍ പാപികളെ രക്ഷിക്കുവാന്‍ വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുകയാല്‍ തന്റെ പാപമെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു എന്നു പറയുമ്പോള്‍, ചെയ്തുപോയത് ചെയ്തില്ല എന്നാരും വാദിക്കാറില്ല. "യേശുദേവന്‍ എന്റെ പാപങ്ങള്‍ ഇളച്ചു തന്നിരിക്കുന്നു'' എന്നൊരു ക്രിസ്ത്യാനി പറയുമ്പോഴും പാപത്തെപ്പറ്റിയുള്ള ധാരണയിലും വിധിന്യായത്തിലും മാറ്റം വന്നിരിക്കുന്നുവെന്നേ മനസ്സിലാക്കേണ്ടതുള്ളൂ. പാപമോചനം ലഭിച്ചുവെന്നു കരുതുമ്പോഴും ഓരോരുത്തരും അവനവന്‍ ചെയ്ത പ്രവൃത്തികളെ ഓര്‍ക്കാറുണ്ട്. ആ ഓര്‍മ്മ സന്തോഷത്തിനോ സങ്കടത്തിനോ കാരണമായെന്നു വരാം. ചെയ്തുപോയ ചില പ്രവൃത്തികളുടെ ഓര്‍മ്മകൊണ്ട് ചിലരുടെ മനസ്സിന്റെ സ്വസ്ഥത നശിച്ച് ഉറങ്ങാന്‍പോലും കഴിയാതെ കഷ്ടത അനുഭവിക്കുന്നുണ്ട്. അപ്പോഴും സാന്ത്വനത്തിനായി ക്രിസ്ത്യാനികള്‍ അഭയം പ്രാപിക്കുന്നത് യേശുദേവനെത്തന്നെയാണ്. അത്രക്ക് അഗാധമാണ് അവര്‍ യേശുദേവനില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ക്രിസ്തുമതം രൂപീകരിക്കപ്പെട്ട ആദ്യകാലങ്ങളില്‍ പുനര്‍ജന്മസിദ്ധാന്തത്തിന് ക്രിസ്തുമതത്തില്‍ സ്ഥാനമുണ്ടാകാതിരുന്നത്. ഹിന്ദുമതം അനുശാസിക്കുന്നതു പോലെ പൂര്‍വ്വജന്മമോ പൂര്‍വ്വജന്മത്തിലെ കര്‍മ്മവാസനകളുടെ സ്വാധീനമോ ജീവിതത്തെ നിയന്ത്രിക്കുന്നു എന്ന് അവര്‍ വിശ്വസിത്തിരുന്നില്ല. പുനര്‍ജന്മം ഉണ്ടെന്നു പറയുന്നത് വ്യവഹാരദൃഷ്ട്യാ മനസ്സിലാക്കണമോ അതോ പരമാര്‍ത്ഥദൃഷ്ട്യാ മനസ്സിലാക്കണമോ എന്ന ചോദ്യം അവര്‍ ഉന്നയിക്കുന്നു. വ്യവഹാരദൃഷ്ട്യാ ആണെങ്കില്‍ പൂര്‍വ്വജന്മങ്ങളൊന്നും അവര്‍ അറിയുന്നില്ല. മരിക്കുന്നതു കാണുന്നുണ്ടെങ്കിലും മരിക്ലുപോയ ജീവന്‍ തന്നെ ദേഹാന്തരം പ്രാപിക്കുന്നതു കാണുന്നുമില്ല. ആ സ്ഥിതിക്കു പുനര്‍ജന്മസിദ്ധാന്തത്തിനു വ്യാവഹാരികമായി പ്രാമാണികതയില്ല.#ോ
പരമാര്‍ത്ഥത്തെ ആസ്പദമാക്കി പറയുന്ന പക്ഷം, ആത്മാവ് ദേഹാന്തരം പ്രാപിക്കുന്നു. ദേഹിയാണ് എന്നെല്ലാം പറയുന്നതു യുക്തിസഹജമല്ല എന്നാണവര്‍ കരുതിയിരുന്നത.് പുനര്‍ജന്മത്തെ നിരാകരിക്കുന്ന നിലപാടാണ് ആദ്യകാല ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് ഉടലെടുത്ത ഗ്‌നോസ്റ്റിസിസം എന്ന ചിന്താപദ്ധതി ക്രിസ്തുമതത്തെ സ്വാധീനിക്കുകയും ക്രിസ്തുമതം രൂപപ്പെട്ടുവന്ന ഈ ഗ്‌നോസ്റ്റിക് സാഹചര്യത്തില്‍ പുനര്‍ജന്മസിദ്ധാന്തം ക്രിസ്തുമതത്തില്‍ പ്രചരിക്കുകയും ചെയ്തു. ക്രമേണ ക്രിസ്ത്യാനികളുടെ ഇടയില്‍ ഗ്‌നോസ്റ്റിക് ചിന്താഗതിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. ഭൂരിപക്ഷം ക്രിസ്ത്യാനികളും മരണത്തിനുശേഷം ആത്മാവ് നരകത്തിലോ സ്വര്‍ഗ്ഗത്തിലോ പോകുന്നു എന്നു ചിന്തിക്കുമ്പോഴും ഒരു വിഭാഗം ക്രിസ്ത്യാനികള്‍ പര്‍ഗട്ടോറി എന്ന ആത്മാവിന്റെ അവസ്ഥയില്‍ വിശ്വസിച്ചിരുന്നു. ഒരു ശരീരം ഉപേക്ഷിച്ചു പോയ ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എത്താതെ ശുദ്ധീകരണത്തിന്റെ പൂര്‍ത്തീകരണത്തിനായി മറ്റൊരു ശരീരത്തില്‍ പ്രവേശിക്കാന്‍ കാത്തിരുക്കുന്ന മദ്ധ്യേയുള്ള അവസ്ഥയാണ് പര്‍ഗട്ടോറി. അപ്പോള്‍ പര്‍ഗട്ടോറി പുനര്‍ജന്മത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നു മനസ്സിലാക്കാം. പുനര്‍ജന്മസിന്താത്തോടുള്ള എതിര്‍പ്പ് പ്രബലമായിരുന്നുവെങ്കിലും പുനര്‍്ജന്മസിദ്ധാന്തത്തോട് ചേര്‍ന്നു നില്‍ക്കുന്ന പാപമോചനസ്ഥാനം (purgatory) ആശ്വാസകരമായിരുന്നു. മാനസികമായ ശുദ്ധീരണം കര്‍മ്മയോഗത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. പിന്നീട് ക്രിസ്തുമതത്തില്‍ രൂപംകൊണ്ട് ആല്‍ബിജെനീസസ്, പൗളിഷ്യന്‍സ്, ബൊഗോമീസ്, എന്നീ വിവിധ വിഭാഗങ്ങളില്‍ ആല്‍ബിജെനീസസ് എന്ന വിഭാഗക്കാര്‍ ഗ്‌നോസ്റ്റിക് ചിന്താഗതി വെച്ചു പുലര്‍ത്തുകയും പുനര്‍ജന്മ സിദ്ധാന്തത്തിനു അനുകൂലമായി നില്‍ക്കുകയും ചെയ്തു. പുനര്‍ ജന്മത്തെപ്പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകള്‍ ഭാരതത്തിലെ കര്‍മ്മതത്ത്വവുമായി ബന്ധം പുലര്‍ത്തുകയും യേശുവില്‍ പുനര്‍ജന്മം കാണുകയും ചെയ്തു. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ പൈതഗോറസ് ശരീരം ഉപേക്ഷിച്ചു പോകുന്ന ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകുന്നു എന്ന് പറയുമ്പോഴും തത്ത്വജ്ഞാനിയായ അദ്ദേഹത്തിന്റെ ചിന്തകളില്‍ പുനര്‍്ജന്മസിദ്ധാന്തം സ്ഥാനം പിടിക്കുകയും പുനര്‍്ജന്മസിദ്ധാന്തം നിരാകരിക്കാനാവാത്ത സത്യമാണെന്ന് തന്റെ രചനകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തത് ശ്രദ്ധേയമാണ്. യേശുദേവന്റെ ചില പ്രസ്താവനകളില്‍ നിന്ന് യേശുദേവന്‍ പുനര്‍ജന്മസിദ്ധാത്തില്‍ വിശ്വസിക്ലിരുന്നതായി മനസ്സിലാക്കാം. ഗിരിപ്രഭാഷണത്തില്‍ യേശുദേവന്‍ പറഞ്ഞു, "ഞാന്‍ അവതരിച്ചത് പ്രവാചകന്മാരുടെ നിയമങ്ങളെ ഇല്ലായ്മ ചെയ്യാനല്ല, അവയെല്ലാം പൂര്‍ത്തീകരിക്കാനാണ്.' വഴിയോരത്തുകൂടി നടന്നു പോയപ്പോള്‍ ഒരു കുരുടനെക്കണ്ട് ശിഷ്യന്മാര്‍ യേശുദേവനോട് ചോദിച്ചു, "ഇവന്‍ അന്ധനായി ജനിക്കാന്‍ ആരാണ് പാപം ചെയ്തത്, ഇവനോ ഇവന്റെ മാതാപിതാക്കളോ? ഇവനാണ് പാപം ചെയ്തതെങ്കില്‍ ഇവന്‍ പാപം ചെയ്തത് പൂര്‍വ്വ്‌വജന്മത്തില്‍ ആയിരിക്കണം'' എന്ന ശിഷ്യന്മാരുടെ നിഗമനത്തോട് അനുകൂലിക്കുന്ന വിധത്തിലായിരുന്നല്ലോ യേശുദേവന്റെ മറുപടി. ഈ അവസരത്തില്‍ ജറീമിയോട് യേശുദേവന്‍ പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്. "നീ ഗര്‍ഭത്തില്‍ ഉദയം ചെയ്യുന്നതിനു മുമ്പുതന്നെ നിന്നെ ഞാന്‍ അറിഞ്ഞിരുന്നു. നീ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വരുന്നതിനു മുമ്പേ നിന്നെ ഞാന്‍ സാന്‍ക്റ്റിഫൈ ചെയ്തിരുന്നു. യേശുദേവന് അറിയാത്തതായി ഒന്നുമുണ്ടായിരുന്നില്ല. അര്‍ജ്ജുനാ, നിന്റേയും എന്റേയും എത്രയോ ജന്മങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു, നീ അതറിയുന്നില്ല, എന്നാല്‍ ഞാന്‍ അറിയുന്നു'. പുനര്‍ജന്മത്തിന് ഊന്നല്‍ കൊടുക്കുന്ന കൃഷ്ണന്റെ പ്രസ്താവന ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്. പരമാത്മാക്കളുടെ പ്രസ്താവനകള്‍ക്ക് സമാനതയുണ്ടാകും. ബൈബിളില്‍ എപ്രകാരമാണോ യേശുക്രിസ്തു "ഞാനാണു ലക്ഷ്യവും മാര്‍ഗ്ഗവും പ്രകാശവും'' എന്നു പറഞ്ഞിരിക്കുന്നത് അതുപോലെ "ഞാനാണൂ സത്യാര്‍ത്ഥവും സത്യാര്‍ത്ഥപ്രകാശവും സത്യാര്‍ത്ഥപ്രകാശം അറിയുന്നതിനുള്ള നിവൃതിയും'' എന്ന് കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞിരിക്കുന്നു. പൂര്‍വ്വികമായ എല്ലാ കല്പനകളേയും ഈശ്വരന്‍ എന്ന നിലക്ക് ഭഗവാന്‍ അറിയുന്നുണ്ട്. എന്നാല്‍ ആ കല്പനകള്‍ മാറി മാറി കരുവായും ഉരുവായും വരുന്നത് അര്‍ജ്ജുനന്‍ അറിയുന്നില്ല. നമ്മള്‍ അര്‍ജ്ജുനനെപ്പോലെയാണ്. പൂര്‍വ്വജന്മത്തില്‍ നമ്മള്‍ ആരായിരുന്നോ എന്തായിരുന്നോ എന്ന് അറിയാത്തതുകൊണ്ടാണ് ജന്മം ഒന്നേയുള്ളു എന്ന് തെറ്റിദ്ധരിച്ചു പോരുന്നത്. അമരത്വവും പുനരുദ്ധാനവും പുനര്‍ജന്മത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. പുനര്‍ജന്മമെന്നു പറയുന്നത് ഒരു തരം പുനരുദ്ധാനം തന്നെ. അതുകൊണ്ട് യേശുദേവന്‍ പുനര്‍ജനിക്ലു എന്നു വിശ്വസിക്കാം. യേശുദേവന്റെ ഈ പുനരുദ്ധാനം (ഉയര്‍ത്തെഴുന്നേല്‍പ്പ്) ആണക്ലോ ക്രിസ്തുമതത്തിന്റെ അടിത്തറ. ക്രിസ്ത്യാനികള്‍ യേശുദേവനിലും യേശുദേവന്റെ വചനങ്ങള്‍കൊണ്ട് പവിത്രമായ ബൈബിളിലും വിശ്വസിക്കുന്നവരാണല്ലോ.
യഹുദന്മാര്‍ക്ക് പുനര്‍ജന്മ ആശയം യേശുദേവന്റെ കാലത്തുതന്നെ പരിചിതമായിരുന്നു. മുന്നാം ശതകത്തില്‍ ജറുസലേമില്‍ പ്രചരിച്ചിരുന്ന റ്റാനിയ ദര്‍ശനം കബാളിസ്റ്റ് എന്ന യഹുദവിഭാഗത്തിന്റെ പാരമ്പര്യമായിത്തീരുകയും പുനര്‍ജന്മ ആശയങ്ങള്‍ പഠനവിഷയമാക്കുകയും ചെയ്തിട്ടുണ്ട്. കബാളിസ്റ്റിക് ജീവിതരീതി അനുകരിക്കുന്ന യാഹുദര്‍ പുനര്‍ജന്മ ആശയങ്ങള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമാക്കി. തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ നിന്നും പിന്മാറുന്ന പുരുഷന്‍ പെണ്ണായി ജനിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് പുനര്‍ജന്മം അടിസ്ഥാനപരമായ വിശ്വാസമായിത്തീര്‍ന്നു. ആത്മാവിനു മരണമില്ല, ആത്മാവ് നിത്യനാണെന്ന ഹിന്ദുമതത്തിലെ കണ്ടെത്തലിനോട് ഹാരിസിസ്, ഹിലിയെല്‍ തുടങ്ങിയ യഹൂദവിഭാഗങ്ങള്‍ യോജിച്ച് അവരുടെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കബാളിസ്റ്റ് വിഭാഗത്തിന്റെ മുന്‍പന്തിയിലിരുന്ന ചാജീം വൈറ്റല്‍ എഴുതിയ "ദി ട്രി ഓഫ് ലൈഫ് എന്ന പുസ്തകത്തില്‍ പുനര്‍ജന്മത്തെപ്പറ്റി വിസ്തരിച്ചിട്ടുണ്ട്. പുനര്‍ജന്മ ആശയങ്ങള്‍ യഹൂദ സാഹിത്യത്തിലെ നിഗൂഢമായ തത്ത്വശാസ്ര്തത്തില്‍ വളരെ പ്രാധാന്യത്തോടുകൂടി എഴുതപ്പടുകയും കബാളിസം അനുകരിക്കുന്നവരില്‍ പുനര്‍ജന്മ വിശ്വാസത്തിന്റെ അനിവാര്യത ഊര്‍ജ്ജിതമായിത്തീരുകയും ചെയ്തു. കബാളിസം പോലെ യഹൂദരെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു മിസ്റ്റിക് മൂവ്മന്റ് ആണ് ഹാസിഡിസം. ഈ വിഭാഗത്തില്‍ പുനര്‍ജന്മത്തിന് സാര്‍വ്വലൗകികമായ അംഗീകാരമാണ് ലഭിച്ചത്. യഹൂദര്‍ പുനര്‍ജന്മ സിദ്ധാത്തെ പരിപോഷിപ്പിക്ലുകൊണ്ടിരുന്നതിനാല്‍ പുതിയ നിയമത്തില്‍ പുനര്‍ജന്മസിദ്ധാന്തത്തെപ്പറ്റി പരമര്‍ശമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല.
ഏഴാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഇസ്ലാം മതത്തിന് മതപരിവര്‍ത്തനത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചു. ഇസ്ലാം മതം ലോകമെമ്പാടും വ്യാപിച്ചു. La ilaha illa Allah, Muhammad rasul Allah അള്ള അക്ലാതെ മറ്റൊരു ദൈവമിക്ലെന്നും മുഹമ്മദ് മാത്രമാണ് ദൈവത്തിന്റെ പ്രവാചകന്‍ എന്നും വിശ്വസിക്കുകയും ജീഹാദ് ( holi war) അവരുടെ ജീവിത ലക്ഷ്യമാക്കിത്തിര്‍ക്കുകയും ചെയ്തു. അറബി തത്ത്വചിന്തകന്മാരുമായുള്ള സമ്പര്‍ക്കം അവരില്‍ നവീന ചിന്തകളുണര്‍ത്തി. ജീഹാദിന്റെ അടിസ്ഥാനത്തില്‍ വിപുലീകരിക്കപ്പെട്ട ഇസ്ലാംമതം അള്ളായുടെ പരമാധികാരം അംഗീകരിച്ചുകൊണ്ടും ഏകദൈവത്തില്‍ വിശ്വസിച്ചുകൊണ്ടും ഒരു സാമ്രാജ്യം പോലെ പന്തലിച്ചു. ഇസ്ലാം മതത്തിന്റെ ധര്‍മ്മശാസ്ര്ത്ത്തില്‍ ശാന്തിയും സമാധാനവും സംതൃപ്തിയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചിരുന്ന വിദ്യാസമ്പന്നരായ മുസ്ലിം ങ്ങള്‍ യുക്തിയുക്തം ഖുറാന്‍ വായിച്ചു മനസ്സിലാക്കിയപ്പോള്‍ അതില്‍ മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായുള്ള ഭാവങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി കണ്ടു. ഖുറാനില്‍ ഗൂഢമായിരുന്ന തത്ത്വശാസ്ര്തപരമായ വിശദീകരണങ്ങള്‍ അവരുടെ ഇടയില്‍ പുനര്‍ജന്മ ആശയങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയതോടെ ഇസ്ലാം മതത്തില്‍ പുനര്‍ജന്മ സിദ്ധാന്തം വേരുറക്കാന്‍ തുടങ്ങി. ഇസ്ലാാം വിഭാഗമായ സൂഫികള്‍ ജനനമരണപ്രകിയയില്‍ നിന്ന് മനുഷ്യര്‍ മോചിതരാവുകയാണ് പുനര്‍ജന്മസിദ്ധാന്തം അനുശാസിക്കുന്നത് എന്നു മനസ്സിലാക്കി. പുനര്‍ജന്മ സിദ്ധാന്തത്തെ അനുകൂലിച്ച ചില സൂഫി ചിന്തകര്‍ക്ക് തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു. പത്താം ശതകത്തില്‍ തത്ത്വചിന്തകനായ അന്‍സുര്‍ അല്‍ ഹലാജ് താന്‍ ബ്രഹ്മജ്ഞാനിയായി എന്ന് പ്രഖ്യാപിച്ചത് ഏറ്റവും വലിയ മതനിഷേധമായി കണക്കാക്കി അദ്ദേഹത്തെ കൊന്നു കളഞ്ഞു. മറ്റുള്ള സൂഫികളുടെ പുനര്‍ജന്മത്തിലുള്ള വിശ്വാസം തുടരുകയും അവരുടെ നിലപാട് ഇസ്ലാംമതത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു. അവര്‍ മുഖേന പുനര്‍ജന്മസിദ്ധാന്തം ഇസ്ലാംമതത്തില്‍ ഉറച്ച സ്ഥാനം പിടിച്ചു. ഡ്രൂസെസ് എന്ന മുസ്ലിം വിഭാഗത്തിലും പുനര്‍ജന്മത്തിലുള്ള വിശ്വാസം അടിയുറക്കുകയുണ്ടായി.
ക്രിസ്തുമതം, ഇസ്ലാംമതം, യഹൂദമതം എന്നീ സെമിറ്റിക് മതങ്ങളെ പുനര്‍ജന്മസിദ്ധാന്തം സ്വാധീനിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പുനര്‍ജന്മസിദ്ധാന്തത്തെ സൈദ്ധാന്തികതയെ ആധാരമാക്കി നിരാകരിക്കുന്നത് ഒരിക്കലും യുക്തമല്ല. മതപരമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ജന്മത്തെ തള്ളിപ്പറയുന്നവര്‍ക്ക് അതില്‍ കര്‍മ്മത്തിന്റെ സ്വാധീനം, പുനര്‍ജന്മസിദ്ധാന്തം, സംസാരസാഗരം എന്നിവയെ കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കണമെന്നില്ല. പുനര്‍ജന്മസിദ്ധാന്തം നമ്മുടെ ചുറ്റുപാടും കാണുന്ന മനുഷ്യരുടെ സൃഷ്ടിയിലുള്ള വൈജാത്യത്തിന് യുക്തമായ വിശദീകരണം നല്‍കാന്‍ സഹായകമാകുന്നു. അതുകൊണ്ടു തന്നെയാണ് പുനര്‍ജന്മസിദ്ധാന്തം സ്വീകാര്യമാകുന്നത്. പുനര്‍ജന്മസിദ്ധാന്തം സാംസ്കാരികമായി നമ്മേ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.