-->

FILM NEWS

പ്രണയ കഥയുമായി വൈഢൂര്യം

Published

on

പ്രശസ്ത സംവിധായകന്‍ ശശീന്ദ്ര കെ. ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് വൈഢൂര്യം. കൈലേഷാണ് നായകന്‍. പഴയകാല നടി സുമിത്രയുടെ മകള്‍ നക്ഷത്രയാണ് നായിക.

വാഴുംകോവിലകത്തെ സുഭദ്ര തമ്പുരാട്ടിയുടെ സഹോദരന്‍ ശേഖരന്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുവിശ്വസിച്ചു പോന്നിരുന്നു. അതുകൊണ്ടുതന്നെ അയാള്‍ വിവാഹം കഴിച്ചത് അന്യജാതിയില്‍പ്പെട്ട ഒരു പെണ്ണിനെയായിരുന്നു. അതോടെ കോവിലകത്തുനിന്നും പുറത്തായ ശേഖരന് ഒരു മകളുണ്ട്. ഗായത്രി.

വാഴും കോവിലകത്തെ ഇളംതലമുറക്കാരനായ ശ്രീക്കുട്ടനും ഗായത്രിയും സ്‌നേഹത്തിലാണ്. രാജ്യസേവനമാണ് വലുതെന്നു വിശ്വസിക്കുന്ന ശ്രീക്കുട്ടന്‍ മിലിട്ടറിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം അമ്മയോടു പറയുന്നു. മിലിട്ടറിയില്‍ ചേര്‍ന്ന ശ്രീക്കുട്ടന്‍ നീണ്ട നാളുകള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗായത്രിയുമായി കൂടുതല്‍ അടുക്കുന്നു. എന്നാല്‍, തറവാടിന് പേരുദോഷം വരുത്തിയ ശേഖരന്റെ മകളെ ഉള്‍ക്കൊള്ളാന്‍ ഫ്യൂഡല്‍ തമ്പുരാക്കന്‍മാര്‍ തയാറായില്ല. മകന്റെ പ്രണയത്തെ മനസുകൊണ്ട് ഇഷ്ടപ്പെടുന്ന അമ്മയ്ക്ക് ഈ കാര്യത്തില്‍ നിശബ്ദയായി നില്‍ക്കാനേ കഴിഞ്ഞുള്ളു. 

വാദകോലാഹലങ്ങള്‍ പെരുമ്പറ മുഴക്കുന്ന ഈ സമയത്ത് ദുരൂഹസാഹചര്യത്തില്‍ ശ്രീക്കുട്ടന്‍ അപ്രത്യക്ഷനാകുന്നു. ഇതിനിടയില്‍ പല പ്രചരണങ്ങളും ഉണ്ടായെങ്കിലും ശ്രീക്കട്ടന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഗായത്രി വിശ്വസിക്കുന്നു. ശ്രീക്കുട്ടനെ അന്വേഷിച്ചുപോകുന്ന ഗായത്രി നേരിടുന്ന പീഡനങ്ങളും യാതനകളുമാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്നത്.

അനുഗ്രഹ മൂവീസിന്റെ ബാനറില്‍ വില്‍സണ്‍ നന്മണ്ടയാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് നാരായണന്‍ ആണ് രചന നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി അവസാനമായി രചിച്ച ചന്ദന തെന്നല്‍ എന്നു തുടങ്ങുന്ന ഗാനം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ, ബിച്ചു തിരുമല, ശശീന്ദ്ര കെ. ശങ്കര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. 

യേശുദാസ്, ചിത്ര, സുജാത, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, സിസിലി തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിദ്യാസാഗറന്റേതാണ് സംഗീതം. ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സായ്കുമാര്‍, ബാബുരാജ്, സ്ഫടികം ജോര്‍ജ്, റിസബാവ, കോട്ടയം സോമരാജ്, മനുരാജ്, ശ്രീജിത് കൈവേലി, കെ.പി.എ.സി സജീവ്, നെടുമ്പ്രം ഗോപി, ചാലിപാല, മാര്‍ വിഷ്ണു കെ. ശശീന്ദ്ര, ബേബി ജെറീന, സുമിത്ര പ്രിയ, കുളപ്പുള്ളി ലീല തുടങ്ങിയവരും അഭിനയിക്കുന്നു. ഒറ്റപ്പാലം, മലമ്പുഴ, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രം അനുഗ്രഹ മൂവീസ് ജൂണ്‍ 15ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. -ടി. മോഹന്‍ദാസ് 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍

പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു

അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്

എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തി; ഫഹദ്

'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

മീന മതിയെന്ന് കമല്‍ഹാസന്‍, ഗൌതമിയെ ഒഴിവാക്കി; ദൃശ്യം 2 തമിഴിലേക്ക്

ആറ് സിനിമകള്‍ ചേര്‍ന്ന 'ചെരാതുകള്‍' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

'ഗോണ്‍ ഗേള്‍' നായിക ലിസ ബാനസ് അന്തരിച്ചു

ഇനി വെബ് സീരീസുകള്‍ അഭിനയിക്കില്ലന്ന് സമാന്ത

രാമായണത്തില്‍ മന്ത്രിയായി വേഷമിട്ട നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും

വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? മമ്മൂട്ടി ചോദിക്കുന്നു

ഹോട്ട് പിക് ചോദിച്ചയാളെ നിരാശപ്പെടുത്താതെ അനുശ്രീ

ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞുവെന്ന് കമന്റ്; ബാബു ആന്റണി കൊടുത്ത മറുപടി

സിബിസിഐഡി ഉദ്യോഗസ്ഥനായി അജിത്ത്; 'വലിമൈ' ഒരുങ്ങുന്നു

View More