അസ്വഭാവികമായ എന്തിനേയും “മനോരോഗ”മായി ചിത്രീകരിക്കാനും കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ പാിടല്ലയെന്നും വാദിക്കുന്നവര്‍ ഇന്നേറെയാണ്.കാമക്രോധകൂലപാതകത്തിന്റ അടിസ്ഥാന കാരണങ്ങളില്‍പെടുന്നതല്ല ആത്മഹത്യ. “താന്‍ വെറുക്കപ്പെടുന്നുവെന്ന തോന്നല്‍. ” ആത്മഹത്യയിലൂടെ ലോകത്തെ പരാജയപ്പെടുത്തുകയാണ്.
മനുഷ്യന്റെ സ്ഥിരബുദ്ധി നഷ്ടപ്പെടുന്ന അവസ്ഥയെ ’ഭ്രാന്ത്’ എന്നു വിളിക്കുന്നു. ഭ്രാന്തുള്ള മനുഷ്യന്‍ താന്‍ ഒരിക്കലും ഒരു ഭ്രാന്തനാണെന്ന് സമ്മതിക്കില്ല. ഇക്കാരണത്താല്‍ തന്നെ സമൂഹം ഇത്തരക്കാരെ ഭ്രാന്താലയത്തില്‍ എത്തിക്കുന്നു. എന്നാല്‍ മാനത്തോടിരിക്കുന്ന മനുഷ്യര്‍ വിവേകഹീനരാകുന്ന ചില സന്ദര്‍ഭങ്ങള്‍ നാം കാണാറുണ്ടു്. ഈ അവസ്ഥയെ നാം ഭ്രാന്തെന്നു പറയാറില്ല. സാധാരണ നാം കൊടുക്കുന്ന പേര് കലഹം. പ്രത്യേകസന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും അപ്രതീക്ഷിതമായി വന്നുഭവിക്കുന്ന ഒരവസ്ഥ. കുടുംബത്തില്‍, സഹോദരങ്ങള്‍ക്കിടയില്‍, സമൂഹത്തില്‍ താന്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നലിലുടെയുണ്ടാകുന്ന അപകര്‍ഷതാബോധമാണു് ഇത്തരം കലഹത്തിന്റെ അടിസ്ഥാനഘടകം. മറ്റെല്ലാവരെക്കാളും താന്‍ എല്ലാത്തുറകളിലും വലിയവരായിരിക്കണമെന്ന സ്വാര്‍ത്ഥത ഫലിക്കാതെ വരുമ്പോഴാണ് അപകര്‍ഷതാബോധം തലപൊക്കുന്നതു്.
പ്രായം മനുഷ്യനിലുണ്ടാക്കുന്ന മാറ്റങ്ങളെ മാനസികമായി അംഗീകരിക്കാന്‍ കഴിയാത്തതാണ് മറ്റൊരുകാരണം. രണ്ടാഴ്ചകൂടുമ്പോള്‍ ഒരിക്കല്‍ മിനക്കെട്ടാല്‍ നിത്യയൗവനം നിലനിര്‍ത്താന്‍ കഴിയുന്ന രാസവസ്തുക്കളുടെ ലോകത്താണ് ഇന്നത്തെ മനുഷ്യന്‍ വസിക്കുന്നതു്. രാവിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരുകാലത്ത് മനുഷ്യന്‍ ശേഷിക്കുന്ന നാളുകളെ തിട്ടപ്പെടുത്തുമായിരുന്നു. ചുളുക്കം വീണ കവിളും, നരച്ചമുടിയുമൊക്കെ അനന്തരതലമുറയ്ക്കു വഴിമാറിക്കൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ മാനസികമായും ശാരീരികമായും മനുഷ്യന് വാര്‍ദ്ധക്യമില്ല. തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന പരമാര്‍ത്ഥം കാണാന്‍ കണ്ണില്ലാതെ പണ്ടെങ്ങോ കണ്ടതും കേട്ടതും അറിഞ്ഞതും നേരെന്നും നല്ലതെന്നും കരുതി അവയ്ക്കു വര്‍ത്തമാനകാലവുമായുള്ള പൊരുത്തക്കേടുകള്‍ അവഗണിച്ച് എന്തൊക്കെയോ പാഴ്ക്കിനാക്കളുമായി നില്‍ക്കുന്ന വ്യക്തിജീവിതങ്ങള്‍ ഒരു വശത്ത്.. ഭാവിയുടെ ഗുഹാന്തരങ്ങളിലൂടെ മോഹഭംഗങ്ങളും, വഞ്ചനകളും, ദൈന്യവും പരാജയവുമൊന്നുമറിയാതെ താത്കാലികാനുഭവങ്ങളുടെ ഓളപ്പുറത്തിരുന്ന് പൊള്ളസുഖം അനുഭവിക്കുന്ന യുവതലമുറ മറുവശത്തു്. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തില്‍ സ്വസ്ഥത കണ്ടെത്താന്‍ കഴിയാത്ത വ്യക്തികള്‍ സാമൂഹ്യദ്രോഹികളായി പരിണമിക്കും. ദുരന്തങ്ങളില്‍ അവര്‍ അകപ്പെടുകയും അവസാനം ദുരിതപൂര്‍ണ്ണമായ ജീവിതാവസാനത്തിലെത്തുകയും ചെയ്യും.
മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണു് കലഹകാരണങ്ങളെന്നതാണു് ജനിതക ശാസ്ത്രപ്രകാരമുള്ള വ്യാഖ്യാനങ്ങള്‍. മനുഷ്യന്റെ സിരാകോശത്തിലെ ജീനുകളില്‍നിന്ന് ഒരു ന്യൂറോ കെമിക്കല്‍ വസ്തു ഉണ്ടാകുന്നു. ഈ വസ്തുവില്‍ നിന്ന് വൈദ്യുത തരംഗങ്ങളിലൂടെ ഒരു ചോദന മിന്നുന്നു. ഏതെങ്കിലും ജനനവൈകല്യംകൊണ്ട് ഈ വൈദ്യുത അടയാളങ്ങള്‍ നേരെ അയക്കപ്പെടാതെ വരും. ഇങ്ങനെ കെട്ടിക്കിടക്കുന്ന വൈദ്യുതി ഒരു വലിയ തിരത്തള്ളല്‍പോലെ പിന്നീടെന്തെങ്കിലും കാരണത്താല്‍ സ്വതന്ത്രമായി ഒന്നിച്ചു പ്രവഹിക്കുമ്പോള്‍ ആ വ്യക്തിയില്‍ ക്രോധത്തിന്റെ പൊട്ടിത്തെറി ഉണ്ടാകുന്നു. ഇതും തീര്‍ത്തും ശരിയാണു്. അതുകൊണ്ടാണു് പലസംഭവങ്ങളും കേള്‍ക്കുമ്പോള്‍ അഥവാ കാണുമ്പോള്‍ സമൂഹം ചോദിക്കുന്നതു്, ഭഅയ്യോ! ആ മനുഷ്യന്‍ അങ്ങനെ ചെയ്‌തോ? അയാള്‍ അത്തരക്കാരനാണോ?
ലഹരിയുടെ ഉപയോഗം ഇത്തരം പ്രവര്‍ത്തനത്തെ ത്വരിതപ്പെടുന്നു. അങ്ങനെയാണ് മദ്യപാനികളെല്ലാം കലഹക്കാരായി പരിണമിക്കുന്നതു്. മദ്യം കഴിക്കുന്നുവെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി എപ്പോഴും ഭര്‍ത്താവിനോടു കലഹിക്കുന്ന ഭാര്യമാരും ഇത്തരം രോഗത്തിന്റെ അടിമകളാണു്. വരുംവരായ്കകളുടെ കഠിനതയെപ്പറ്റി ചിന്തിക്കാനുള്ള മസ്തിഷ്കത്തിന്റെ ശേഷിക്കുറവാണ് മറ്റൊരു കാരണം. "ബലഹീനത’യെന്ന പദം സ്ഥാനത്തും അസ്ഥാനത്തും ഇത്തരം കാര്യങ്ങളില്‍ ഇന്ന് പ്രയോഗിക്കുന്നു. അന്യപുരുഷന്മാരുടെ കൂടെപ്പോയി ഭര്‍ത്താവിനോട് പക വീട്ടുന്ന ഭാര്യമാരും, കാണുന്ന സ്ത്രീകളുടെ പിറകേപോകുന്ന ഭര്‍ത്താക്കന്മാരും പെരുകുന്ന സംസ്കാരം വളരുകയാണ്.
കാമം, ക്രോധം ഇവ രണ്ടും ഏതാണ്ട് തുല്യാവസ്ഥയിലും പരസ്പരപൂരകങ്ങളായും ബന്ധപ്പെട്ടിരിക്കുന്നു. ജനിതകശാസ്ത്രപ്രകാരം "ഓക്‌സിടോസിന്‍’ എന്ന ഹോര്‍മോണിന്റെ ഘടനയിലുള്ള വ്യത്യാസം സ്ത്രീപുരുഷന്മാരുടെ രതികാമനകളെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രവര്‍ത്തനം വഴിവിട്ടതാക്കുന്നു. കുറ്റബോധത്തില്‍ ഉടക്കിക്കിടക്കുന്ന മനസ് ഭബലഹീനത’യെന്ന പദത്തില്‍ ആശ്രയം കണ്ടെത്തി എല്ലാവരും ഇത്തരക്കാരാണെന്ന ഒരു നിഗമനത്തില്‍ എത്തുന്നു.
അഥവാ ഐ ഡോന്റ് കെയര്‍ എന്ന ശൂന്യതാബോധത്തിനടിമകളായി മാറുമ്പോള്‍ കുടുംബബന്ധങ്ങള്‍ ഇവിടെ ശിഥിലമാക്കപ്പെടുന്നു്? മധുരിച്ചിട്ട് തുപ്പാനും വയ്യാ! കയ്ച്ചിട്ട് ഇറക്കാനും വയ്യാ.!
പരസ്പരം മനസിലാക്കി പതിവിനു വിപരീതമായ പെരുമാറ്റങ്ങള്‍ ഇണകളില്‍, അഥവാ കുട്ടികളില്‍ കാണുമ്പോള്‍ "അടിച്ചേലേ പോയില്ലെങ്കില്‍ പേന്നേലേ പോട്ടെ’യെന്നു ചിന്തിക്കാതെ നേരായ വഴികളിലേയ്ക്ക് ഇത്തരക്കാരെ വഴി നടത്തേണ്ടതു് സുബോധമുള്ളവരുടെ കടമയാണു്. വഴിവിട്ട ജീവിതങ്ങളെ ചികിത്‌സകൊണ്ട് ക്രമപ്പെടുത്താവുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക.
0 0 0 0 0