കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളിലായി നാലു പേര് കൊവിഡ് ബാധിച്ചു മരിച്ചു. വൃക്കരോഗത്തിന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41), കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (71), കാന്‍സര്‍ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിനി രാജം എസ്.പിള്ള, കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനി യശോദ എന്നിവരാണ് മരിച്ചത്.
ആലപ്പുഴ സ്വദേശിനിക്ക് ആശുപത്രിയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് കരുതുന്നു. ഇവരെ സന്ദര്‍ശിച്ച നാലു ബന്ധുക്കള്‍ക്കും കൊവിഡ് പിടികൂടി.