കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം ഫ്രാങ്കോ മുളക്കലിനെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്രാങ്കോ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.