തൃശൂര്‍: ജില്ലയിലെ മഴ ശക്തമായതോടെ പൂമല, പെരിങ്ങല്‍കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൂമലയില്‍ ജലനിരപ്പ് 28 അടിയായി ഉയര്‍ന്നതോടെയാണ് രണ്ട് ഷട്ടറുകള്‍ അര ഇഞ്ച് വീതം തുറന്നത്. ഡാമില്‍ പരമാവധി ജലനിരപ്പ് 29 അടിയാണ്.
പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് കുടുതല്‍ വെള്ളം ഒഴുകിയെത്തുകയാണ്. വ്യാഴാഴ്ച വന്നതിനേക്കാള്‍ ഇരട്ടിയിലധികം വെള്ളമാണ് വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ എത്തിയിരിക്കുന്നത്. 421.05 മീറ്ററാണ് രാവിലത്തെ ജലനിരപ്പ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്കി.