കോഴിക്കോട്: ഒഞ്ചിയം സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഞങ്ങളെ തമ്മില്‍ അടിപ്പിക്കാനല്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. നേരത്തെ ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ പോയ വി.എസ് ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിരുന്നില്ല.