ഓഗസ്റ്റ് 10, 2020, കൊച്ചി: ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളില്‍ അടുത്തിടെ വൈറലായ അമൃത അമ്മുസ് ഇപ്പോള്‍ ഒരു മ്യൂസിക് വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നു. 'വിണ്ണൈ തേടി പോകിറെന്' എന്ന ഈ ആല്‍ബം ഒരു ചെറുപ്പക്കാരന് തന്റെ നിസ്സാര മനോഭാവം മൂലം പ്രണയിനിയെ നഷ്ടപ്പെട്ട് വെമ്പുന്നതിനെ കുറിച്ചാണ്. ലിജോ ലോനപ്പനാണ് അമൃതയുടെ കാമുകനായി എത്തുന്നത്.
ജോയ് ജിനിത് സംഗീതം നല്‍കിയിരിക്കുന്ന ഈ തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് അലിന് ഷായാണ്. അക്കി വിനായക് ഗാനരചനയും മ്യൂസിക് വീഡിയോയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അഭിനാഥ് ആര്. എഡിറ്റിംഗ് അരുണ്‍ ദാസ്. റെഡ് ക്രീയേഷന്സിന്റെ ബാനറില്‍ ലിജോ ലോനപ്പന് നിര്‍മിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിട്ടുണ്ട്.