ബെയ്ജിങ്: ചൈനയില്‍ കോവിഡ്-19 ബാധയില്‍ നിന്നും സുഖം പ്രാപിച്ച രണ്ട് പേര്‍ക്ക് വീണ്ടും വൈറസ് ബാധ. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിയില് നിന്നുള്ള 68 കാരിയാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. ഡിസംബറില്‍ കോവിഡ് ബാധിതയായ ഇവര്‍ ജനുവരിയിലാണ് കോവിഡ് നെഗറ്റീവായത്. ഇവരെകൂടാതെ ഏപ്രിലില്‍ രോഗമുക്തനായ വ്യക്തിയും ആഗസ്റ്റ് 10 ന് ഷാങ്ഹായില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവണെന്ന് കണ്ടെത്തി. ഇരുവര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല.
രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. എങ്കിലും ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിനെ ചെറുക്കാനുള്ള ആന്റീബോഡിയുടെ അളവിലുണ്ടായ കുറവുമൂലമാകാം വീണ്ടും രോഗബാധയുണ്ടായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് മുക്തരായാല്‍ വീണ്ടും വൈറസ് ബാധയുണ്ടാകില്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയില്‍ തന്നെ രോഗമുക്തരില്‍ വീണ്ടും കോവിഡ് ബാധയുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
കോവിഡ് വൈറസ് വ്യാപനം ലോകമെമ്ബാടുമുള്ള 20 ദശലക്ഷത്തിലധികം പേരെ രോഗികളാക്കുകയും 748,000 പേരുടെ ജീവനെടുക്കുകയും ചെയ്തു