Image

മോശയുടെ വഴികള്‍ (നോവല്‍ -7: സാംസി കൊടുമണ്‍)

Published on 22 August, 2020
മോശയുടെ വഴികള്‍  (നോവല്‍ -7: സാംസി കൊടുമണ്‍)
പതിമൂന്ന്

 ഹൊരേബ് പര്‍വ്വത നിരകള്‍ അവന്റെ ജിവിതത്തെ മാറ്റി മറിച്ചു. മനസ്സില്‍ എന്തൊക്കയൊ വന്നു നിറയുന്നു. അവിടെ ഇരിക്കുമ്പോള്‍ ഒരു ശാന്തി. മറ്റെല്ലാം മറക്കുന്നു. രാത്രിയില്‍ ഈ മലനിരകളില്‍ യഹോവയുടെ കൃപയും സാന്നിദ്ധ്യവും വന്നു നിറയുന്നു. മറ്റെങ്ങും കണ്ടിട്ടില്ലാത്തപോലെ സമൃദ്ധമായ പച്ചപ്പുകള്‍. തന്റെ ആടുകല്‍ നീറഞ്ഞു തൃപ്തരാകുന്നു. പാറപ്പുറത്തു മലര്‍ന്നു കിടന്ന് ആകാശത്തെ കാണുമ്പോള്‍ മനസ്സില്‍ നിറവ്. മേഘങ്ങള്‍ വിവിധ രൂപങ്ങളായി രൂപാന്തരം പ്രാപിക്കയും, പറന്നു നടçകയും ചെയ്യുന്നു. മനസ്സിന്റെ കന്നക്കനുസരിച്ച്, കഴുതകളും, ആട്ടിന്‍കൂട്ടങ്ങളും, ആകാശത്തു മേഞ്ഞുനടക്കുന്നു. പെട്ടന്നു കാറ്റുവീശി. രൂപങ്ങല്‍ ചലിക്കയും പരസ്പരം ഇണചേêകയും ചെയ്യുന്നു. ഒê മുട്ടാട് കഴുതയുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ആ æഴുതയും ആടൂം ഒന്നിച്ചുചേര്‍ന്നു രൂപം മാറുന്നു. അതു മറ്റൊരു ഭയപ്പെടുത്തുന്ന രൂപമായി മാറി. അതിനു ഭീമാകാരമായ തലയും ഉടലും ജനിക്കുന്നു. അതിന്റെ കാലും കയ്യും ഭുമിയോളം ഇറങ്ങിവന്നു. തന്നെ കയ്കളില്‍ കോരിയെടുത്തു. ഇടിമുഴക്കമ്പോലെ  ആരോ വിളിçì. “മോശേ! എഴുനേല്‍ക്കുക. നിന്റെ സ്വന്തം ഭവനത്തിലേയ്ക്കു ചെല്ലുക. നിന്റെ ജനം കൊടിയ കഷ്ടതകളാല്‍ കേഴുന്നതു നീ കേള്‍çന്നില്ലേ?’ മോശ പെട്ടìണര്‍ì. അശരീരി എവിടെയോ മറഞ്ഞു. മനസ്സാകെ അസ്വസ്ഥം. ആടുകളുടെ ഒറ്റപ്പെട്ട കരച്ചില്‍. ചിലപ്പോള്‍ പ്രസവവേദനയായിരിക്കാം. നാളെ നേരം വെളുക്കുമ്പോള്‍, പുതിയ പത്ത് ആട്ടിന്‍ æട്ടികളെങ്കിലും തന്റെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടും. യഹോവയുടെ നാമം വാഴത്തപ്പെടട്ടെ. മറ്റിടയന്മാര്‍ പകലത്തെ അദ്ധ്യാനഭാരത്താല്‍ ഉറങ്ങുന്നു. മോശ കണ്ട കാഴ്ച്ചയുടെ പൊരുളിനായി തന്റെ ആട്ടിന്‍ കൂട്ടത്തിനിടയില്‍ നടന്നു. എന്റെ ജനം. അവന്‍ മനസ്സില്‍ æറിച്ചു.

പുതുപിറവികളെ കാണാന്‍ അവന്‍ പോയില്ല. സാധാരണ രാവിലെ തന്നെ തന്റെ ആട്ടിന്‍ കൂട്ടങ്ങളെ തൊട്ടും തലോടിയും, സ്‌നേഹിച്ചും, തലേരാത്രിയില്‍ പിറന്നവíുവേണ്ടി യഹോവയെ മഹത്വപ്പെടുത്തിയും, കൂടെയുള്ള ഇടയന്മാര്‍ക്കു പുതിയ മേച്ചില്‍സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടിയും ഒരു വലിയ ഇയടനായി ആടുകള്‍ç മുന്നെ നടക്കും. അപ്പോള്‍ പെറ്റുപെരുകുന്ന തന്റെ ആടുകളെക്കുറിച്ച് നിറഞ്ഞ അഭിമാനമാണ്. ഏതൊരു യജമാനനും ആടുകളുടെ എണ്ണം കൂട്ടുന്ന ഇടയനെ സ്‌നേഹിക്കുന്നു. തന്റെ അമ്മായിയപ്പനായ റെഗുവേലും തന്നെ സ്‌നേഹിക്കുന്നുണ്ടാവും. അവന്റെ ആട്ടിന്‍ കൂട്ടം തന്റെ കൈകളില്‍ പെറ്റുപെരുകയതവനറിയാം. ഒന്നിനേയും കള്ളനും, æറുക്കനും കൊണ്ടുപോയില്ല. ഇന്നെന്തോ, തലേദിവസത്തെ ആകാശത്തില്‍ കണ്ട മായാകാഴ്ച്ചകളില്‍ മിസ്രേമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണരുന്നു. തന്റെ സഹോദരന്‍ അഹറോന്‍ എവിടെ. അപ്പനും അമ്മയും എന്തെടുക്കുന്നു. സാറാ തന്നെ മറന്നു കാണുമോ? സാറാ തന്ന വെള്ളത്തിന്റെ തുകല്‍ സഞ്ചി നിറം മങ്ങിയെങ്കിലും, ഇടം തോളില്‍ നെഞ്ചോട് ചേര്‍ന്നു കിടക്കുന്നു. അവള്‍ തന്ന ചേല കീറിത്തുടങ്ങിയെങ്കിലും ഇപ്പോഴും തലയില്‍ കെട്ടുന്നു. അതു തിരിച്ചുപോക്കിëള്ള അടയാളങ്ങളായി ദിവസവും അതിനെ തലോടുന്നു.

അവന്‍ മനസ്സില്‍ ചിലതെല്ലാം ഉറച്ച് ഹെരോബ് പര്‍വ്വതിന്റെ മുകളിലേക്ക് കയറാന്‍ തുടങ്ങി. മറുവശം എങ്ങനെ എന്നു നിരിക്ഷിക്കാന്‍. തന്റെ ജനം തന്നോടൊപ്പം വന്നാല്‍ അവര്‍ക്ക് പാര്‍ക്കാന്‍ ഒരു സ്ഥലം കണ്ടെത്തണം. ഇതു പര്‍വ്വതങ്ങളാല്‍ സുരക്ഷിതമാക്കപ്പെട്ട സ്ഥലം. യഹോവ തങ്ങള്‍ç തêമെì പറഞ്ഞ സ്ഥലമോ...പര്‍വ്വതത്തിë മുകളില്‍ കയറി അവന്‍ താഴെç നോക്കി. ഒê സൈന്ന്യാധിപന്റെ കണ്ണുകളായിരുന്നു അവന് അപ്പോള്‍. പര്‍വ്വതത്തില്‍ നിìം ഒഴുæന്ന ഒരêവി നീര്‍ജലത്താല്‍ താഴ്‌വാരത്തെ അനുഗ്രഹിക്കുന്നു. എവിടെയും പച്ചപ്പുകള്‍. മരണമില്ലാത്ത ഒലിവുമരങ്ങളാല്‍ നിറഞ്ഞ നിരപ്പ്. മലനിരകള്‍ ശത്രുക്കളില്‍ നിì രക്ഷിക്കയും, സമനിലങ്ങള്‍ ഗോതമ്പിനെ വിളയിപ്പിçകയും ചെയ്യും. ആടുകള്‍ക്ക് മേയാന്‍ പുല്‍ത്തകിടികള്‍. സന്ധ്യവരേയും അവന്‍ നടì കഴ്ച്ചകള്‍ കണ്ടു. മലയിറങ്ങുമ്പോള്‍ അവന്റെ ആടുകള്‍ തിരികെ വêന്നതവന്‍ കണ്ടു. പക്ഷേ അവë് ആടുകളെ മറì. അവന്‍ ഇടയനല്ലാതായിരിçì. അവന്റെ മനസ്സില്‍ മറ്റെന്തക്കയോ രൂപപ്പെടുകയാണ്. ഇതിനേക്കാള്‍ വലിയ ഒരാട്ടിന്‍കൂട്ടം. അതിനെ നയിçന്ന ഒê വലിയ ഇടയന്‍. അവന്‍ ഉള്ളീല്‍ ഊറിച്ചിരിച്ചു. ആടുകള്‍ അവനെ തിരിച്ചറിയുകയും അവë ചുറ്റും മുട്ടിയും ഉêമ്മിയും ഇന്നത്തെ വിരഹത്തിന്റെ സങ്കടം അവര്‍ പèവെച്ചു. അപ്പോഴേçം അവന്റെ ഉള്ളിലും അവന്റെ ആടുകളൊടുള്ള സ്‌നേഹം തുളുമ്പി. ആടുകളുടെ സ്‌നേഹം ചില ശബ്ദങ്ങളിലൂടെ അകന്നപ്പോള്‍ ഇടയബാലന്മാര്‍ രാത്രിയിലേçള്ള മാവുæഴക്കാëം, തീ കൂട്ടാനും തുടങ്ങി. അവനില്‍ നിìം വിശപ്പും ദാഹവു അകന്ന് സ്വസ്ഥതയുടെ തീരങ്ങല്‍ തേടിയതുപോലെയായിêì. ഒê നിരപ്പുള്ള പാറമേല്‍ ഇêì. അന്ം അകലയായി നില്‍çന്ന മുള്‍ച്ചെടി നിറയെ ചുമന്ന പൂക്കള്‍. സന്ധ്യയുടെ ചുവന്ന സൂര്യനില്‍ നിìം തീ പിടിച്ചതോ എì തോìം. അതിë പുറകിലായി എരിഞ്ഞടങ്ങുന്ന സൂര്യന്റെ അസ്ഥിത്തറയെന്നപോലെ പാറക്കെട്ടുകള്‍.

മോശ ആകാശക്കാഴ്ച്ചകളിലും, ഇലകളില്ലാതെ പൂത്തുനില്‍çന്ന മുള്‍ച്ചെടിയിലേçം നോക്കി അവാശ്ച്യമായ ഒരാനന്ദത്തില്‍ അങ്ങനെ നീന്തിത്തുടിച്ചു കിടന്നു. പെട്ടന്ന് ആ പൂങ്കാവനം മൊത്തമായി കത്തുì. ചുറ്റിëം ഇêള്‍. ഇêളീല്‍ കത്തിജ്വലിçന്ന പൂമരം. എന്നാല്‍ പൂ കത്തുന്നില്ല. ജ്വാലകള്‍ മാതം. കണ്ണുകള്‍ തിêമ്മി എഴുനേറ്റിêì. ഇêളും പൂമരവും അവിടെത്തന്നെ. ഇടയന്മാêടെ അടുപ്പുമാത്രം കത്തുì. തന്നില്‍ എന്തൊക്കയോ സംഭവിക്കുന്നു. അദൃശ്യമായതെന്തൊ തന്നില്‍ പ്രവേശിച്ചിരിçì. ഒê ലഹരി എന്തിë വേണ്ടിയോ തുടിçന്ന മനസ്സ്. പുതിയ എന്തൊക്കയോ ചെയ്യണമെന്ന ഒê തോന്നല്‍. താനൊരിടയനല്ല. അതൊê താല്ക്കാലികമായ ഇടത്താവളം.
“മോശ ഞാന്‍ നിന്റെ പിതാക്കന്മാêടെ ദൈവമായ യഹോവയാæì. എന്റെ ജനതയുടെ കഷ്ടം ഞാന്‍ കാéì, നീ അവരെ മോചിപ്പിക്കേണം.’ മോശ വല്ലാതെ ഭയì. ആരോ തന്നോട് സംസാരിçì. എവിടെ നിന്നെല്ലാമോ അശരീരികള്‍ കേള്‍çì. æറെ നാളുകളായി തന്റെ ഉള്ളില്‍ അലയടിçന്ന അശാന്തിയുടെ ബഹുര്‍സ്പുരണമാകാം. എന്തോ...! സമയമായതുപോലെ. ഇവിടെ നിìം പോകണം. എന്റെ ജനങ്ങള്‍ç നടുവിലേക്ക്. ഒìകില്‍ അവരെ അവêടെ കഷ്ടങ്ങളില്‍ നിìം മോചിപ്പികണം. അല്ലെങ്കില്‍ അവര്‍ക്കൊപ്പം താëം കഷ്ടങ്ങള്‍ അëഭവിക്കണം. ഇനിയും ഒê æറ്റവാളിയായി ഓടി ഓളിക്കാന്‍ മനസ്സില്ല. മനസ്സിലെ ചിന്തകളെ ഒì കൂടി ഉറപ്പിച്ച്, ചില തീêമാനങ്ങളുടെ പകലിëവേണ്ടി മോശ കിടì. സാറാ കൊടുത്ത പഴകിയ തുണിയുടെ ദ്രവിക്കാത്ത ഭാഗങ്ങള്‍ കണ്ണില്‍ മുത്തി ഉറക്കത്തെ കാത്തു.

ഉറക്കത്തില്‍ യഹോവ വീണ്ടും അവനോട് സംസാരിച്ചുകൊണ്ടേ ഇരുന്നു. മിസ്രേമിലെത്തി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി യഹോവ പറഞ്ഞു. “ഫറവോനോടു നീ പറയേണം എന്റെ ജനത്തെ വിട്ടíാന്‍.’ മോശ ഒì ഞെട്ടി. ഫറവോന്റെ അടുക്കല്‍ ഞാനെങ്ങനെ പോæം. അവനെന്നെ കൊìകളയുകയില്ലെ...?
“നിന്നെ കൊല്ലുവാന്‍ അന്വേഷിച്ചവന്‍ മരിച്ചു.’
മോശ നെടുതായൊì നിശ്വസിച്ചു. എന്നിട്ട് പുതിയൊരാാശങ്കയുടെ æഴി æത്താന്‍ തുടങ്ങി.
“”ഞാന്‍ വാക് സാമര്‍ത്ഥ്യമില്ലാത്തവന്‍; ഈ ഞാന്‍ ഫറവോന്റെ മുന്നില്‍ എങ്ങനെ നിവര്‍ì നില്‍çം.’’

“മോശേ! നീ ഇപ്പോഴും എന്നോടു കലഹിക്കാനും, തര്‍ക്കിക്കാëം മുതിêìവോ? ഞാന്‍ നിന്റെ പിതാക്കന്മാêടെ ദൈവമാæì. നിന്റെ കൈയ്യിലെ വടി താഴെയിടുക...’
മോശ വടി താഴെക്കിട്ടു. അതൊê പാമ്പായി മോശç മുന്നില്‍ അടയാളമായി വാലില്‍ എഴുനേറ്റു നിന്ന് മോശയെ നോക്കി ചിരിച്ചു.

“ഇതു ഞാëം നീയും തമ്മിലുള്ള ഉടമ്പടിയാണ്. നിന്റെ നാവ് ഉളുçമ്പോള്‍, നിന്റെ സഹോദരന്‍ അഹറോന്‍ നിന്റെ വായായി നിന്നോടൊപ്പം ഉണ്ടാകും.’

അഹറോനെçറിച്ചു കേട്ടപ്പോള്‍ മോശയുടെ ഉള്ളില്‍ അനേകം ഓര്‍മ്മകള്‍ തിരിതെളിച്ചു. ഉêçമുഷ്ടികളുള്ള അഹറോന്‍! അധികം ഒêമിച്ചു നടക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ കൊട്ടാരത്തിലെ സുഖങ്ങള്‍ അനുഭവിçമ്പോള്‍, അഹറോന്‍ അടിമജോലിയുടെ ചാട്ടവാറിë മുന്നിലായിêì. അവന്റെ ഒê നോട്ടത്തില്‍ ദഹിച്ചു പോകാത്തതായി ഒìം ഉണ്ടായിêന്നില്ല. അവന്റെ ഉള്ളിലും ഒê തീ എരിയുìണ്ട്. അവന്‍ തന്റെ അപ്പന്റെ മകനെങ്കിലും, അവന്റെ അമ്മ അവനൊê ഒളി ഇടം എങ്ങനെ കണ്ടെത്തിയോ ആവോ…?  ഇനിയും ഒê അബ്രായ സ്ത്രീയും സ്വന്തം ആണ്‍æട്ടികളെ കൊìകളയാനായി ഫറവോë വിട്ടുകൊടുക്കêത്. അവരെ മോചിപ്പിക്കണം അഹറോന്‍ കൂടെയുണ്ടാæമോ എന്തോ..? പെട്ടന്ന് പുതിയ ഒê ചിന്ത മനസ്സില്‍ രൂപം പ്രാപിച്ചു. സാറായെ അഹറോന്‍ പരിഗ്രഹിച്ചിട്ടുണ്ടാæമോ...? ഇല്ല അതു സംഭവിച്ചിട്ടുണ്ടാകില്ല. അത്തരം ചിന്തകളെ തുടച്ചു നീക്കാന്‍ ശ്രമിച്ച്, ഒê പുതുമëഷ്യനായി മോശ നാളെ സിപ്പോറയേയും, അവളുടെ അപ്പനേയും കണ്ട് തിരിച്ചു പോകാന്‍ കൊതിച്ചു. ഏതൊê പ്രവാസിയുടെയും മനസ്സിലെ സ്വപ്നമായിêì ജന്മനാട്ടിലേçള്ള മടങ്ങിപ്പോക്ക്. പക്ഷേ മേശക്ക് നാളയില്‍ എന്തേ എന്നറിയാത്ത നിയോഗങ്ങളിലേçള്ള യാത്രയായിêì.

പ്രഭാതത്തില്‍ യഹോവí് മോശ താനിêന്ന സ്ഥലത്ത് ഒê യാഹപീഠം പണിതു. ഊനമില്ലാത്ത ഒê ആട്ടിന്‍ കൊറ്റനെ അവന്‍ ബലികഴിച്ചു. പതിവില്ലാത്ത കാഴ്ച്ചകളില്‍ ഇടയബാലന്മാര്‍ ഒì പകച്ചു. മോശ അവരോടു പറഞ്ഞു: “”ഇനി നിങ്ങള്‍ എന്റെ ആടുകളെ മേയിക്കണം.” അവര്‍ക്കൊìം മനസ്സിലായില്ല. മോശ പറഞ്ഞതിന്‍ പ്രകാരം ആടുകള്‍ റെഗുവേലിന്റെ ഭവനത്തിലേക്ക് നയിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്നെ താന്‍ ഒരൊളിച്ചോട്ടക്കാരനായി വന്നിêന്ന കിണറിന്റെ മുന്നില്‍ ആടുകള്‍ æടിച്ചു. അന്നിêന്ന അതെ കല്ലില്‍ ഇêì കാലത്തിന്റെ പ്രയാണപഥങ്ങളെçറിച്ചോര്‍ത്തു. അന്ന് റഗുവേലിന്റെ മകള്‍ സിപ്പോറയുടെ ആടുകള്‍ക്ക് കോരിക്കൊടുത്തവന്‍ ഇന്ന് അവളുടെ ഉടമയും അവളുടെ അപ്പന്റെ ആട്ടിടയëം ആയിരിക്കുന്നു. പെറ്റുപെêകിയ ഈ ആട്ടിന്‍ കൂട്ടത്തെ അവളുടെ അപ്പനെ തിരികെ ഏന്ിക്കണം. തന്നേയും കുടുംബത്തേയും അവന്‍ പോകാന്‍ അëവദിച്ചില്ലെങ്കിലോ..? മോശയുടെ കയ്യിലിêന്ന വടി അറിയാതെ മുകളിലേçയര്‍ì. ഒê മാന്ത്രികനെപ്പോലെ മോശ ഊറിച്ചിരിച്ചു.

 റെഗുവേലിന്റെ മുന്നില്‍ അവന്‍ നിന്നു. “”അങ്ങയുടെ ആട്ടിന്‍ കൂട്ടങ്ങളെ ഞാന്‍ ഇപ്പോള്‍ തിരികെ നല്‍æì. എന്നെ ഏന്ിച്ചത് ഒê കൂട്ടമെങ്കില്‍ ഇപ്പോള്‍ മൂìകൂട്ടങ്ങളായി... ഇത്ര കാലവും ഞാന്‍ അങ്ങയുടെ മുന്നില്‍ വിശ്വസ്ഥതയോട് സേവ ചെയ്തു. പകരം എന്റെ ഭാര്യയേയും æട്ടികളേയും എന്നൊടൊപ്പം വിട്ടíാന്‍ അവിടുത്തേക്ക് ദയവുണ്ടാകണം,’’ മോശ പറഞ്ഞു.
അപ്രതിക്ഷിതമായ മോശയുടെ ആവശ്യത്തിë മുന്നില്‍ റെഗുവേല്‍ ഒì പകച്ചുവെങ്കിലും, പെട്ടì തന്നെ സ്വയം വീണ്ടെടുത്ത് പറഞ്ഞു:

“”എന്നോട് അനുവാദം ചോദിക്കാന്‍ നി എന്തേ എനിക്കടിമയോ... നിന്റെ ഭാര്യയുടേയും മക്കളുടേയും യജമാനന്‍ നീ തന്നെയല്ലോ. നിനക്ക് ഇഷ്ടമ്പോലെ ചെയ്യ്തു കൊള്‍ക. എന്റെ ആടുകല്‍ നിന്റെ കൈകളുടെ അദ്ധ്യാനഫലം. ഇതില്‍ നിìം നിനക്കിഷ്ടമുള്ളതത്രയും നിന്റെ വിഹിതമായി എടുക്കാം.’’

“”ദയവുണ്ടായി എന്നേയും æടുംബത്തേയും പോകാന്‍ അëവദിച്ചാല്‍ മാത്രം മതി. ബാക്കിയൊക്കേയും യഹോവ എനിçവേണ്ടി കêതിക്കൊള്ളും.”” മോശ പറഞ്ഞു.
 
മോശ അവിടെനിìം സന്തോഷത്തോട് വിടവാങ്ങി. സിപ്പോറയും തന്റെ പുത്രന്മാരും. വഴിയാഹാരത്തിനാവശ്യമായ അപ്പവും വീഞ്ഞും വെള്ളവുമൊക്കെ ഒê കഴുതപ്പുറത്തു കêതി. സാറാ കൊടുത്ത വടിയും, വെള്ളത്തിëള്ള തുകല്‍സഞ്ചിയും, പഴകിപിഞ്ചിയ തലമൂടിയും മറക്കാതെ മടക്കയാത്രയില്‍ കൂട്ടി. താന്‍ ജീവിതയാത്രയില്‍ നേടിയതൊക്കെ ഇവിടെ ഉപേക്ഷിçì. തന്റെ വെപ്പാട്ടികളും അവêടെ മക്കളും, ഇനി തിരിച്ചുവരവുണ്ടെക്കില്‍ അന്നേരം കൂടെകൂട്ടാം എì മനസ്സില്‍ കണക്കിട്ടു. ഒìമില്ലാത്തവനായി ഇവിടെ വêമ്പോള്‍ തന്റെ മാവിനു പകരം തനിക്കപ്പം തന്ന തടിച്ച സ്ത്രിയെ അവന്‍ നോക്കി. ഇല്ല അവരെ അവിടെ കണ്ടില്ല. ആ അപ്പക്കടയുടെ പനയോലകളെല്ലാം ദ്രവിച്ചു തുടങ്ങിയിരിçì. സിപ്പോറാíവന്‍ പോæന്ന പോക്കില്‍ കഥകളൊക്കെ പറഞ്ഞു കൊടുത്തു. ഒന്നാം ദിവസം വേഗം തീêകയാണ്. രാത്രിയുടെ മുഖം കറുത്തു തുടങ്ങി. നടപ്പാതക്ക് പണ്ടെത്തതിലും വീതി കൂടിയിട്ടുള്ളപോലെ. കച്ചവട സ്ഥലങ്ങളിലേç പോæന്ന പ്രധാന വഴിത്താരയില്‍ കൂടി അവര്‍ പാര്‍ക്കാന്‍ ഒരിടത്തിനായി നോക്കി. അന്ം അകലെ ഒê സത്രം അവര്‍ കണ്ടു. അവര്‍ അങ്ങോട്ടേക്ക് കഴുതയെ തിരിച്ചു.

സത്രത്തിനന്ം ദുരം ബാക്കി നില്‍ക്കേ ഒê ബലവാനായ പുêഷന്‍ മോശയോടടുത്തു.  അവനോട് മല്ലയുദ്ധം ചെയ്യാന്‍ തുടങ്ങി. മോശയാകെ അവശനാæì. ഒê നാഴിക പിടുത്തത്തിലും, അപരിചിതന്‍ ക്ഷീണിക്കയോ എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ദൈവ പുത്രന്മാര്‍ക്ക് ‘ൂമിയിലെ സുന്ദരിമാരില്‍ ഉണ്ടായ മല്ലന്മാരെçറിച്ച് മോശ കേട്ടിട്ടുണ്ടായിêì. അവര്‍ക്കെന്താണോ ആവശ്യം. സിപ്പോറയെ പ്രാപിക്കാന്‍ വന്നവരോ. അതോ തന്റെ അമ്മായി അപ്പന്‍ മകളെ വീണ്ടെടുത്ത്, തന്നെ വീണ്ടും ആട്ടിടയനാക്കി, അടിമവേലചെയ്യിക്കാനോ? മോശ ക്ഷിണിച്ച് പലവിധ വിചാരങ്ങളില്‍, മല്ലനെ തോന്ിക്കാëള്ള ഉപാധികള്‍ ചിന്തിക്കവേ, സിപ്പോറ ഒê കറിക്കത്തിയെടുത്ത് തന്റെ മകന്റെ അഗ്രചര്‍മ്മം മുറുച്ച് മോശയുടെ കാല്‍ച്ചുവട്ടിലേക്കെറിഞ്ഞു. അപ്പോള്‍ ആ മല്ലന്റെ മുഖം തെളിയുകയും, മോശയെ അëഗ്രഹിച്ച് പിടിവിടുകയും ചെയ്തു.

“”നീ എനിക്ക് രക്തം കൊണ്ട് യാഗം അര്‍പ്പിക്കയാല്‍ ഞാന്‍ നിന്നെ അëഗ്രഹിçì. നീ പോæന്ന കാര്യമൊക്കേയും യഹോവയാല്‍ സഫലമാകട്ടെ.’’ ആ മല്ലന്‍ എങ്ങോട്ടോ മറഞ്ഞു. അപ്പോള്‍ മാത്രമേ അതെഹോവയുടെ ദൂതനായിêì എന്ന് മോശ അറിഞ്ഞുള്ളു.

പതിനാല്

മോശ വളരെ ആശങ്കകളോടും ആæലതകളോടും തന്റെ പട്ടണത്തിന്റെ പ്രവേശന കവാടത്തിനോട് ചേര്‍ന്ന മരുഭൂമിയില്‍ ഒളിപാര്‍ത്ത്, കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിച്ചു. ഇടയനായിരിçമ്പോള്‍ അന്യദേശ കച്ചടക്കാരില്‍ നിìം തന്നെ കൊല്ലാന്‍ അന്വേഷിçന്ന ഫറവോന്‍ മരിച്ചുവെന്നറിഞ്ഞിêന്നെങ്കിലും, പുതിയ ഫറവോന്‍ തന്നെ തിരയുന്നുണ്ടെങ്കില്‍....! ഉറപ്പു വêത്തേണ്ടതാവശ്യമായിêì. ഇവിടെ നിìകൊണ്ട് തന്റെ æലജാതരായ ആരെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നവന്‍ പ്രത്യാശിച്ചു.
 
ഫറവോëം താëം എìം മുന്നാളുകാരായിêന്നിരിക്കാം. ഒരിക്കലും ചേരാത്തവര്‍. അല്ലെങ്കില്‍ താന്‍ ഭാഗ്യഹീനന്‍. സ്വന്തം അമ്മയുടെ പാലുæടിçമ്പോഴും വളര്‍ത്തുപുത്രന്‍ എന്ന പേര്. അപ്പനായ അമ്രാം തന്റെ കണ്ണുകളിലേക്ക് ഒരപരിചിതനെപ്പോലെ നോക്കിയിരിçന്നതെത്രയോ കണ്ടിരിçì. അമ്മ യോഖേബെദിന്റെ കണ്ണുനീര്‍, മുലæടിçന്ന തന്റെ നെറ്റിത്തടത്തില്‍ എത്രയോ വീണിരിçì. അന്നൊìം പൊêളറിയാത്ത æഞ്ഞ് അവരെ നോക്കി ചിരിച്ചു. വളêന്തോറും ആ വീടിനോടുള്ള അടുപ്പം കൂടി. കൊട്ടാരത്തെക്കാള്‍ കൂടുതല്‍ æടില്‍ ഇഷ്ടപ്പെട്ടു. തന്നേക്കാള്‍ മൂìവയസ്സു മൂത്ത അഹറോന്‍ ഒരിക്കലും തന്നോടൊപ്പം കളിക്കാന്‍ വന്നിട്ടില്ല. കളിക്കാന്‍ വിളിçമ്പോഴൊക്കെ അവന്‍ ഭയത്താല്‍ ഒഴിഞ്ഞു മാറി. അവë താന്‍ ഫറവോന്റെ മകളുടെ പുത്രനായിêì. അവë തൊടാന്‍ പാടില്ലാത്ത ഉയരങ്ങളില്‍ കഴിയുന്നവന്‍. ഫറവോന്റെ പുത്രി, താന്‍ അമ്മയെì വിളിçന്നവള്‍- പലപ്പോഴും തന്നെ ആലിംഗനങ്ങള്‍കൊണ്ട് ശ്വാസമ്മുട്ടിച്ചിêì. അവêടെ മാറിടങ്ങളില്‍ തന്റെ മുഖം അവര്‍ ഒളിപ്പിച്ചു. അപ്പോള്‍ അവരില്‍ നിìം പുറപ്പെടുന്ന ചൂട് സുഖമുള്ളതായിêì. ഒരമ്മയെപ്പോലെ അവêടെ മുലകള്‍ അപ്പോള്‍ തനിçവേണ്ടി ചുരത്തിയിട്ടുണ്ടാകാം. അവര്‍ സ്‌നേഹമുള്ളവരായിêì.

പിന്നെ എന്തേ അവരെ വിട്ടുപോì. ഒêനാള്‍ കൊട്ടാരത്തിലെ സമപ്രായക്കാêമായി കളിപ്പാട്ടങ്ങളുമായി യുദ്ധനിരയില്‍ ഒന്നാമാനായി നിന്ന് എതിര്‍ ചേരിയിലെ യോദ്ധാവിനെ വെട്ടി വീഴ്ത്തി. വീഴ്ച്ചയില്‍ æട്ടിയുടെ തലക്കു മുറിവു പറ്റി. അത് എìം തനിക്കെതിരാളിയായ ഫറവോന്റെ മകനായിêì. പെട്ടന്ന് ഓടിവന്ന ആയ അവനെ വാരിയെടുത്ത് തലയിലെ മുറുവു പരിശോദിçന്നതിനിടയില്‍, പരിഭ്രമം മറച്ചുവെíാതെ, വെറുപ്പിന്റെ സ്വരം ഒളിക്കാതെ അവര്‍ പറഞ്ഞു: “അവന്റെ വിചാരം അവനാ രാജæമാരന്‍ എന്ന, എങ്ങാണ്ടുì കേറിവന്ന അബ്രായന്‍.’ അവര്‍ പറഞ്ഞതെന്താണì മനസ്സിലായില്ലെങ്കിലും തന്റെ ഇടം ഇവിടയല്ല എന്നൊê തോന്നല്‍. തന്റെ സങ്കടങ്ങളുമായി നില്‍ക്കവേ, അമ്മയെì വിളിçന്ന ഫറവോന്റെ മകള്‍ കല്ലിനെപ്പോലും ദഹിപ്പിക്കാന്‍ പോæന്ന ഒêനോട്ടമെറിഞ്ഞ് മുറിവേറ്റവന്റെ അരികിലേç പോയി. വല്ലാത്ത സങ്കടം തോന്നി. താന്‍ ആêം അല്ല എന്ന തോന്നല്‍ ഉറച്ചു. ഒരാറുവയസ്സുകാരന്‍ അവിടെ നിìം ഇറങ്ങി നടì. മുലപ്പാലിന്റെ സ്‌നേഹം തന്നവളുടെ മടിയില്‍ തലവെച്ചു കിടì. അവര്‍ ആ കഥ പറഞ്ഞു.

””മോനെ നീ എന്റെ മകനാ...’’ ആ അമ്മ പറഞ്ഞു. ഇന്നലെ വരെ മുലæടിçമായിêന്നെങ്കിലും, അടിമയായികണ്ടിരുന്ന യോഖേബെദിന്റെ കണ്ണുകളിലേക്കവന്‍ സൂക്ഷിച്ചു നോക്കി. അവന്റെ മുടിയിഴകളില്‍ വിരലോടിച്ച് അവര്‍ തുടര്ì; “”്ഫറവോന്റെ കന്ന പ്രകാരം അബ്രായരായ രണ്ടുവയസ്സിë താഴെയുള്ള എല്ലാ ആണ്‍്æട്ടികളേയും, ഒപ്പം ഇനി ജനിçന്ന ആണ്‍æട്ടികളേയും കൊìകളയേണ്ടിയിêന്നു. അì നീ എന്റെ ഉദരത്തില്‍ ഉêവായിട്ടേയുള്ളു. ഞാന്‍ അëഭവിച്ച വേദന! യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ...നമ്മുടെ രക്ഷക്കായി ശിപ്ര എന്ന അബ്രായ സൂതകര്‍മ്മിണിയാé വന്നത്. അവര്‍ എനിçണ്ടായത് പെണ്‍æട്ടിയെì കള്ളം പറഞ്ഞു. മൂì മാസം വരെ ഞാന്‍ നിന്നെ ഒളിച്ചു. പിന്നെ നിന്നെ ഞാന്‍, രാജæമാരി കടവില്‍ വêന്ന സമയം നോക്കി, വെള്ളം കേറാത്ത ഒê ഞാങ്ങണ തൊട്ടിയിലാക്കി æളിക്കടവിലേക്ക് ഒഴുക്കി, മറവില്‍ നിì. എനിç കൂട്ടുകാരിയും, റാണിക്ക് വിസ്വസ്ഥയുമായ ദാസിയോട് നിനç മുലതരാന്‍ എന്നെ വിളിപ്പിക്കാന്‍ പറഞ്ഞുവെച്ചിêì. എല്ലാം ഞാന്‍ ഊഹിച്ചതുപോലെ നടì. നീ ഫറവോന്റെ തണലിലായെങ്കില്‍ മാത്രമേ നീ ജീവിച്ചിരിക്കയുള്ള എന്ന് എനിക്കറിയാമായിêì. റാണിയെ വെറുക്കêത്. അവര്‍ നല്ലവരാ..”” അമ്മ പറഞ്ഞു നിര്‍ത്തി.

പിന്നെ കാരണങ്ങള്‍ കണ്ടുപിടിച്ച് പെറ്റമ്മയുടെ വീട്ടില്‍ പോകാന്‍ തുടങ്ങി. റാണിയും അധികം തിരിക്കാതെയായി. അപ്പനായ അമ്രാം æലത്തിന്റേയും വംശത്തിന്റേയും കഥകള്‍ പറഞ്ഞു തì. അപ്പോഴും അഹറോന്‍ വലിയ അടുപ്പം കാണിക്കാതെ മാറി നിì. സന്ധ്യാ സമയങ്ങളില്‍ അബ്രായêടെ æടിലുകള്‍ç മുന്നില്‍ കൂടി നടçം. തന്റെ വംശത്തെ തിരിച്ചറിയാന്‍ ആയിêì. കൊടിയ കഷ്ടതകളും വേദനകളുമായിêì അവêടെ ജീവിതം. രോഗങ്ങളാലും പട്ടിണിയാലും അവര്‍ നന്നേ ഞെêങ്ങുì. അവര്‍ക്ക് താന്‍ ഒê മിസ്രേമ്യëം, ഫറവോന്റെ പുത്രിയുടെ വളര്‍ത്തു പുത്രëമാണ്. അതുകൊണ്ടു തന്നെ അവര്‍ തന്നോട് ചിരിçവാന്‍ കൂട്ടാക്കിയില്ല. ഇവന്‍ എന്തിനിവിടെ വêì. ഞങ്ങളെ വീണ്ടും æഴപ്പത്തിലാക്കാനോ...? അതോ തങ്ങളെ നിരീക്ഷിക്കാന്‍ ഫറവോന്‍ അയച്ചവനോ...? അതായിêì അവêടെ ചിന്തകള്‍. എന്നാല്‍ താന്‍ എല്ലാവരോടും, ഞാന്‍ നിങ്ങളില്‍ ഒêവന്‍ എന്ന ഭാവത്തില്‍ ചിരിച്ചു. സാറാമാത്രം ചിരിക്കാന്‍ തുടങ്ങി. അടുത്തു കാéവാനോ മിണ്ടാനൊ അവള്‍ ഭയപ്പെട്ടു.

മിസ്രമ്യനെ അടിച്ചു കൊന്ന ദിവസം മാത്രം അവള്‍ തന്നെ തിരിച്ചറിഞ്ഞു; അതു തന്റെ  അപ്പëവേണ്ടിçടി ആയിêന്നു എന്ന തിരിച്ചറിവില്‍ തനിക്കൊളിച്ചോടാന്‍ അവള്‍ എല്ലാം ചെയ്തു തì. അന്ന് അടികൊണ്ട് ഒì തിരിഞ്ഞുപോലും നോക്കാതെ പോയവന്‍, എങ്ങനെ മനസ്സിലാക്കി, മറ്റവനെ അടിച്ചു കൊìവന്‍ ആരെന്ന്. ഒരടിമക്കെപ്പോഴും പിന്‍ക്കണ്ണുകള്‍ കാéമായിരിçം. സാറായുടെ അപ്പന്‍ ഇപ്പോഴും ജിവിച്ചിêപ്പുണ്ടാæമോ എന്തോ..?. അവര്‍ ഇപ്പോള്‍ എവിടെ എല്ലാവരേയും കണ്ടെത്തണം. പട്ടണവാതുക്കല്‍ നിന്നവന്‍ പലതും ചിന്തിച്ചു. ആദ്യം അഹറോനെ കാണണം. സിപ്പോറíും æട്ടികള്‍çം രാപാര്‍ക്കാന്‍ ഒരിടം...? സിപ്പോറാ ഇനി എന്തേ എന്ന മട്ടില്‍ മോശയെ നോക്കി. അഗ്രചര്‍മ്മം രക്തമണാളനായി ഛേദിക്കപ്പെട്ടവന്‍ കഴുതപ്പുറത്തിêì കരയുì. എല്ലാത്തിëം നമ്മളെ ഇങ്ങോട്ടേക്കയച്ച യഹോവ ഒê വഴിയുണ്ടാçമെന്ന മട്ടില്‍ മോശ സിപ്പോറയെ നോട്ടം കൊണ്ട് സ്വാന്തനിപ്പിച്ചു. അന്ന് താന്‍ രാത്രിയില്‍ ഓടിപ്പോæമ്പോള്‍ ഇവിടെ ഇത്ര വലിയ ഒê പട്ടണം ഇല്ലായിêì. ഒê പട്ടണ ഗോപുരം ഇല്ലായിêì. ഇത്രമാത്രം ജനമില്ലായിêì. അì നടപ്പാതകള്‍ മാത്രമേ ഉണ്ടായിêìള്ളു. ഇന്ന് æതിരകള്‍çം കഴുതകള്‍çം ചര്‍çകള്‍ കൊണ്ടുപോകാന്‍ പാകത്തിë പാതകള്‍ വലുതായിരിçì.

മോശ കച്ചവടത്തിë വന്ന ഒê പരദേശി എന്ന മട്ടില്‍, സിപ്പോറയേയും æട്ടികളേയുമായി അടുത്തു കണ്ട സത്രത്തില്‍ രാത്രി തങ്ങാന്‍ ഒരിടം ആവശ്യപ്പെട്ടു. സത്രത്തിന്റെ ഉടമ അവരെ സുഷ്മ നിരിക്ഷണം നടത്തി ഒì ചിരിച്ചു.
 “”ആട്ടിടയന്റെ വസ്ത്രങ്ങളില്‍ ഒê കച്ചവടക്കാരനോ...? ആട്ടേ എന്താé നിങ്ങളുടെ വ്യാപാരം?’’ സത്ര ഉടമ ചോദിച്ചു.
 
അപ്പോള്‍ മാത്രമാണ് മോശക്ക് തന്റെ വേഷത്തേçറിച്ചു ബോധം ഉണ്ടാæന്നത്. പെട്ടന്ന് മോശയുടെ തലയില്‍ ഒê ബുദ്ധി ഉദിച്ചു. “”ഞാന്‍ വെള്ളിയും സ്വര്‍ണ്ണവും വ്യാപാരം ചെയ്യുന്നവനാണ്, ദീര്‍ഘയാത്രയില്‍ കൊള്ളക്കാരില്‍ നിìം രകഷപെടാനാണ് ആട്ടിടയന്റെ വേഷം.’’ മോശയുടെ കണ്ണുകളിലെ ആജ്ഞ സ്പുരിçന്ന ആ നോട്ടത്തിë മുന്നില്‍ സത്ര ഉടമ പിന്നെയൊìം ചോദിച്ചില്ല. അവര്‍ക്കവിടെ അന്തിയുറങ്ങാëള്ള അëവാദം കൊടുത്തു എങ്കിലും അയാള്‍ സംശയാലുവാണì മോശç തോന്നാതിêന്നില്ല. എങ്കിലും താന്‍ തിരിച്ചറിയപ്പെട്ടില്ല എന്ന ആശ്വാസത്തില്‍ തന്റെ വിരിവെച്ചു. പിറ്റേന്ന് മോശ സത്ര ഉടമയുമായി ചെങ്ങാത്തം കൂടി, കച്ചവടത്തിë പറ്റിയ ഒരിടം കണ്ടെത്തുംവരെ അവര്‍ç പാര്‍ക്കാëള്ള അëവാദം വാങ്ങി. തന്റെ പഴയ ഗ്രാമത്തേçറിച്ച് അന്വേഷിച്ചു. പുതിയ ഫറവോന്‍ എങ്ങനെയെന്നറിയാന്‍ ശ്രമിച്ചു. മോശ എന്ന æറ്റവാളിയെ എല്ലാêം മറന്നിരിçì. മോശയുടെ ചുണ്ടില്‍ ഒê ചിരി വിടര്‍ന്നു.

ഒê വ്യാപാരിയുടെ ആകാംഷയാലെന്നപോലെ ഇവിടെയുള്ള ജനങ്ങളെçറിച്ചവന്‍ ചോദിച്ചു. പ്രത്യേകിച്ചും അബ്രായരെçറിച്ച്.  സത്ര ഉടമ ഒì പêങ്ങി. മോശ ഒê ചാരനല്ലìറപ്പുവêത്തി പറഞ്ഞു: “”അവêടെ കാര്യം വല്ല്യ കഷ്ടത്തിലാ. അവര്‍ അധിക വേലക്കായി വയലില്‍ പിഡിപ്പിക്കപ്പെടുì. ഫറവോന്റെ കണ്ണില്‍ച്ചോരയില്ലാതായിരിçì. അവര്‍ നിലവിളിçì.’’ ഒì നിര്‍ത്തി മോശയുടെ പ്രതികരണത്തിനായി കാത്തു. മോശ ഒìം പറഞ്ഞില്ല. അവന്റെ ഉള്ളില്‍ തീ കത്തി. അവന്‍ നിന്ന് എരിഞ്ഞു. ഈ ഫറവോനോട് എന്റെ യഹോവയുടെ നാമത്തില്‍ ഞാന്‍ പ്രതികാരം ചെയ്യും. മോശ തന്റെ പ്രതിഞ്ജ പുതുക്കി.
“”ഇവിടെ അമ്രാമിന്റെ പുത്രന്‍ അഹറോന്‍ എവിടെയാé താമസിçന്നതെന്നറിയുമോ?’’ മോശ ചോദിച്ചു.

സത്രക്കാരന്‍ തെല്ലു സന്ദേഹത്തോട് ചോദിച്ചു: “”നീയൊരബ്രായനോ?’’ മോശ പിടിക്കപ്പെട്ടവനെപ്പോലെ ഒì പêങ്ങി. പിന്നെ എല്ലാ പ്രചോദങ്ങളോടേയും പറഞ്ഞു:
“”അയാള്‍ നല്ല ഒരൂ വ്യാപാരിയാണെന്ന് എന്നെ ഈ പ്രദേശത്തേക്ക് അയച്ചവന്‍ പറഞ്ഞു. അവനെ കണ്ടാല്‍ എന്റെ കച്ചവടം എളുപ്പത്തിലാæമെìം എന്നെ അയച്ചവന്‍ പറഞ്ഞിêì.’’
സത്രക്കാരന്‍ ആകെ ആശയçഴപ്പത്തിലായിരിçì. ആരാണി അയച്ചവന്‍. മോശയെ പെട്ടന്ന് ഒഴുവാക്കാനായി പറഞ്ഞു: “”ഇവിടെ നിന്ന് അരദിവസം വഴി നടന്നാല്‍ അബ്രായര്‍ കൂട്ടത്തോടു താമസ്സിçന്ന ഒê സ്ഥലമുണ്ട്. അവിടെ അന്വേഷിച്ചാല്‍ ചിലപ്പോള്‍ അഹറോനെçറിച്ച് അറിയാന്‍ കഴിയും.”” മോശ അയാള്‍ക്ക് നന്ദി പറഞ്ഞു.

  മോശ അഹറോനെ കണ്ടെത്താന്‍ യാത്രയായി. സിപ്പോറായേയും æട്ടികളേയും ഒപ്പം കൂട്ടി. അരദിവസം തിരികെ വന്ന് അവരെ കൂട്ടുന്നതിലും നന്ന് അവര്‍ കൂടെ വêന്നതെന്നവന്‍ നിരൂപിച്ചു. യാത്രയില്‍, ഇനിയും പ്രസവകാലം നിന്നിട്ടില്ലാത്ത സിപ്പോറയെ തട്ടിയെടുക്കാന്‍ ചെന്നായിക്കളെപ്പോലെ ചില മല്ലന്മാര്‍ അവëമായി കലഹിച്ചു. മോശയുടെ കായബലവും, ഇടയന്റെ വടിയും മല്ലന്മാരെ ‘യപ്പെടുത്തി. വഴിയോരക്കിണറുകളില്‍ നിìം കോരിçടിച്ചും, യവത്തിന്റെ അപ്പം ചുട്ടു തിìം അവര്‍ യാത്ര തുടര്‍ì. ഇതുവരേയും താന്‍ തിരിച്ചറിയപ്പെട്ടില്ലല്ലോ എന്ന സന്തോഷത്താല്‍ മോശയുടെ ഉള്ളം നിറഞ്ഞു. ഒê നാല്‍ക്കവലയില്‍ അവന്‍ നിì. വലത്തോട്ടു പെêവഴിയും, ഇടത്തോട്ട് നാട്ടുവഴിയും. അവര്‍ ഇടത്തേç തിരിഞ്ഞു. æറെ നടന്നപ്പോഴേçം അവന്റെ ഉള്ളം ആനന്ദത്താല്‍ നിറഞ്ഞു. അവന്റെ വഴികള്‍ അവന്‍ തിരിച്ചറിയാന്‍ തുടങ്ങി. അതെ അവിടെയാé സാറാ തന്നെ ഒളിപ്പിച്ചത്. സാറാ നീ എവിടെ. നമ്മള്‍ എപ്പോള്‍ കാéം. നീ ഇവിടെ എവിടെയെങ്കിലും എന്റെ വരവിനായി കാത്തിêപ്പുണ്ടാæം. മോശ ഓര്‍ത്തു. സാറാ തനിçവേണ്ടി ചെയ്യ്തതൊìം സിപ്പോറക്കറിയില്ല. അതൊìം പറയേണ്ട രഹസ്യങ്ങളല്ല. പറഞ്ഞാല്‍ താനൊê കൊലയാളിയെന്നവളോടു വെളിപ്പെടുത്തേണ്ടി വêം. എല്ലാം മറഞ്ഞുപോയ രഹസ്യങ്ങളാകട്ടെ. എന്നാല്‍ സാറയെçറിച്ചുള്ള ഓര്‍മ്മകളില്‍ എല്ലാം ഓര്‍മ്മകളിലേç വêì. അവള്‍ തന്ന വടി തന്റെ ജീവിതത്തില്‍ ഊìവടിയായി. ആടുകളെ നടത്തിയ വടിയായി. യഹോവ അത്ഭുതങ്ങള്‍ കാണിക്കാന്‍ തിരഞ്ഞെടുത്തതും സാറാ.. നീ തന്ന വടിതന്നെ. മോശ നെടുതായൊì നിശ്വസിച്ചു.

  സാറാ തന്നെ ആദ്യമായി യജമാനേì വിളിച്ചപ്പോള്‍ താന്‍ ഇêന്ന കല്ല്. അതിപ്പോഴും അവിടെത്തന്നെയുണ്ട്. നൈയില്‍ പഴയതുപോലെ തീരങ്ങളെ തൊട്ടൊഴുæì. താന്‍ വീണ്ടെടുക്കപ്പെട്ട നദിയാണത്. തനിക്ക് അമ്മയെപ്പോലെ. നദിയുടെ പടവുകളിലിറങ്ങി കാലും, കൈയ്യും, മുഖവും കഴുകി ശുദ്ധികരണം ചെയ്ത് സ്വന്തം ഭവനത്തിലേç കയറുന്നവനെപ്പോലെ മോശ പടവുകള്‍ കയറി. ഇനി അവന്റെ അപ്പന്റെ വീട്ടിലേക്ക്. സിപ്പോറായോടവന്‍: “”ഞാന്‍ നിന്നെ എന്റെ  അപ്പന്റെ വീട്ടിലേക്ക് കൊണ്ടുപോæì. അവിടെവെച്ച് നീ അവരോട് നീ അബ്രായ æലത്തില്‍ പെട്ടവള്‍ എì പറയേണം. എന്നാല്‍ അവര്‍ ഏതു æലം എì ചോദിച്ചാല്‍ യിസഹാക്കിന്റെ സന്തതി പരമ്പരയില്‍ പെട്ടവള്‍ എì പറയുക.” സിപ്പോറക്ക് ഒìം മനസ്സിലായില്ലെങ്കിലും മോശ പറയുമ്പോലെ എന്നവള്‍ തലയാട്ടി.

 മോശ തന്റെ അപ്പനായ അമ്രാന്റെ ഭവനത്തിëമുന്നില്‍ മുട്ടുæത്തി. “ഇതാ ഞാന്‍ തിരികെ വന്നിരിക്കുന്നു. എന്നെ സ്വീകരിച്ചാലും.’
അമ്രാന്‍ ഉമ്രപ്പടയില്‍ നിന്ന് ആശ്ച്യര്യപ്പെട്ടു നോക്കി. ഇവന്‍ ആര്. ഓര്‍മ്മകളില്‍ സൂചികൊണ്ട് æത്തിയിട്ടും അതുണêന്നില്ല. “”നീ ആര്. നിനക്ക് ഈ വീടുമായി എന്തു ബന്ധം? ഒടുവില്‍ അമ്രാന്‍ ചോദിച്ചു.

മോശ സങ്കടത്താല്‍ വിങ്ങി. ‘’സ്വന്തം രക്തത്തെ അങ്ങു മറìവോ...? അങ്ങയുടെ പുത്രന്‍ മോശയാണിത്.””

അമ്രാന്‍ കാണാതെ പോയതിനെ കണ്ടുകിട്ടിയപോലെ മോശയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ‘’നിന്റെ അമ്മ നിനക്കായി എìം കരയുì. അവള്‍ പറയുì; മൂì മാസം വരെ ഒളിപ്പിച്ചു. പിന്നെ വളര്‍ത്തമ്മയുടെ പദവിയില്‍ സ്വന്തമായതിനെ വളര്‍ത്തി, എന്നാല്‍ പിന്നെ അവനെ കാണാതെയായി. നിനക്കെന്തു പറ്റി ഇത്ര നാള്‍ നീ എവിടെയായിêì. നിന്റെ കൂടെയുള്ളവര്‍ ആരൊക്കയാണ്.”” അമ്രാന്‍ ചോദിച്ചുകൊണ്ടേയിêì.

‘’അപ്പാ! ഞാന്‍ ഫറവോന്റെ കോപത്തില്‍ നിìം ഒളിച്ചു. മിഥ്യാനിന്‍ റെഗുവേലിന്റെ ആടുകളെ പാലിച്ചു. അയാളുടെ മകള്‍ സിപ്പോറയെ അവര്‍ എനിç ഭാര്യയായി തì. അവള്‍ എനിക്ക് പുത്രന്മാരെ തì. ഇതാ അവര്‍ നിന്റെ മുന്നില്‍”” മോശ പറഞ്ഞു. അമ്രാന്‍ വളരെ സന്തോഷിച്ചു. യോഖേബെദ് കാണാതു പോയ മകëവേണ്ടി വിരുന്നു നടത്തി. êചിയുള്ള അപ്പവും മുട്ടാടിന്റെ ഇറച്ചിയും വിളമ്പി. അഹോറോന്‍ അപ്പോഴും ഒരപരിചിതനെപ്പോലെ അകലം പാലിച്ചു. മോശ തിരികെ വന്ന സന്തോഷത്താല്‍, അപ്പന്റെ ഭവനത്തിലേക്ക് അഹറോനെ ആളയച്ചു വêത്തിയതാണ്. വിêന്നിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ അഹറോന്‍ ആരോടും ഒìം പറയാതെ ഇറങ്ങി നടì. അപ്പോള്‍ മോശയും അവന്റെ പിന്നാലെ നടì, വീടിനന്ം അകലെ ആളൊഴിഞ്ഞ ഒê സ്ഥലമെത്തിയപ്പോള്‍ മോശ അഹറോനെ പുറകില്‍ നിì വിളിച്ചു.

“”അഹറോനെ നീ എനിç സഹോദരനല്ലേ. നിന്നെ കാണാനായി ഞാന്‍ ഇത്ര ദൂരം വന്നിട്ടും, നീ എന്തേ എനിç സ്‌നഹചുംബനം തì സ്വീകരിച്ചില്ല, ഞാëം നീയും തമ്മില്‍ എന്തേ....?’’ മോശ ചോദിച്ചു.

“”നീ എന്റെ അപ്പന്റെ മകന്‍തന്നെ. എന്നാല്‍ നിന്നെ ഞാന്‍ അറിയില്ല. ജനിച്ചപ്പോള്‍ മുതല്‍ നീ സ്‌നേഹിക്കപ്പെട്ടു. നീ കൊട്ടാരത്തില്‍ വളര്‍ì. നീ ഒരടിമയല്ലായിêì. ഒരടിമയുടെ വേദന നിക്കറിയില്ല. എìം ഒരടിമയായ എനിçം നിനക്കം തമ്മില്‍ എന്തേ...? നീ ഒê മിസ്രേമ്യനെ അടിച്ചു കൊì എì ഞാനറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ച്, നിന്നെ ആലിംഗനം ചെയ്യാന്‍ വന്നപ്പോഴേçം നീ ഒê ഭീêവിനെപ്പോലെ ഒളിച്ചോടിയിêì. ഞങ്ങള്‍ക്ക് ഒê രക്ഷകëം നേതാവുമായി നീ കാéം എന്ന് അടിമകള്‍ സന്തോഷിച്ചു. എന്നാല്‍ നീ ചെയ്തതോ...അì മുതല്‍ ഞാന്‍ നിന്നെ കൂടുതല്‍ വെറുത്തു.’’ അഹറോന്‍ പറഞ്ഞു.
 
അഹറോന്റെ മനസ്സറിഞ്ഞ മോശ അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. “”അഹറോനെ നീ പറഞ്ഞതത്രയും സത്യം തന്നെ. എന്നാല്‍ അì ഞാന്‍ ഓടിപ്പൊയില്ലായിêìവെങ്കില്‍ അവരെന്നെ കൊല്ലുമായിêന്നെì ഞാന്‍ സത്യമായും അറിയുì. ഇപ്പോള്‍ ഞാന്‍ വന്നിരിçന്നത്, നമ്മുടെ ഗോത്ര ദൈവമായ യഹോവയുടെ ആലോചന പ്രകാരമാണ്. അവന്‍ എന്നെ യിസ്രായേല്‍ മക്കളെ അടിമത്വത്തില്‍ നിì മോചിപ്പിച്ച്, പാലും തേëം ഒഴുæന്ന കനാന്‍ ദേശത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അയച്ചിരിക്കയാണ്. അതിന് എന്നെ വിശ്വസിച്ച് അഹറോനെ നീ എന്നോടൊപ്പം നില്‍çകയില്ലെ... ഇതെഹോവയുടെ കന്നയാണ്.”” അവന്‍ പറഞ്ഞു.
അഹറോന്‍ സന്തോഷത്താല്‍ മോശയെ ചുംബിച്ചു പറഞ്ഞു: ‘’നിന്നില്‍ ഒê പ്രവാചകëം, രക്ഷകëം ഉണ്ട്. ഞാëം എന്റെ ജനവും നിന്നോടൊപ്പം””
 
  മോശ യഹോവയുടെ ആലോചകളൊക്കെ അഹറോനോടു പറഞ്ഞു. അബ്രായ ഗോത്ര തലവന്മാരെയെല്ലാം രാഹസ്യമായി വിളിച്ചു കൂട്ടാന്‍ മോശ അഹറോë നിര്‍ദ്ദേശം കൊടുത്തു. പിന്നെ അവന്‍ ചോദിച്ചു: ‘’എന്റെ രക്ഷകയും വളര്‍ത്തമ്മയുമായവള്‍ ഇപ്പോഴും ജീവിച്ചിêപ്പിണ്ടോ?””
അഹറോന്‍ അതിë മറുപടി പറയാതെ പണിനടìകൊണ്ടീരിçന്ന ഒê പിരമിഡിനെ ചൂണ്ടിക്കാട്ടി. അവന്റെ വഴിക്ക് നടì. മോശ അതിലേç തന്നെ നോക്കി നിന്ന്, അവര്‍ക്കുവേണ്ടി ഉള്ളു നീറി വിലപിച്ചു.
(തുടരും) 


മോശയുടെ വഴികള്‍  (നോവല്‍ -7: സാംസി കൊടുമണ്‍)
Join WhatsApp News
SudhirPanikkaveetil 2020-08-22 20:09:54
മോശയുടെ കാൽപാടുകൾ പതിഞ്ഞു മാഞ്ഞുപോയ വഴികളിലൂടെ നടക്കുമ്പോൾ ശ്രീ സാംസി കൊടുമൺ ബൈബിളിൽ വായിച്ച സംഭവങ്ങളെ അദ്ദേഹത്തിന്റെ ചിന്തയിലൂടെ ഓർത്തെടുക്കുന്നത് നന്നാവുന്നുണ്ട്. Interesting account of retracing past. വരും അധ്യായങ്ങൾക്കായി കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക