ലാസ്വേഗസ്: സാഹോദര്യത്തിന്റേയും, സൗഹൃദത്തിന്റേയും പ്രതീകമായി നിലകൊള്ളുന്ന
ലാസ്വേഗസിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരളാ
ലാസ്വേഗസ് രക്തദാനം സംഘടിപ്പിച്ചു. `രക്തം നല്കി മനുഷ്യജീവനെ രക്ഷിക്കൂ' എന്ന
അമേരിക്കന്‍ റെഡ്ക്രോസിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് മഹത്തായ ഈ സംരംഭത്തില്‍
പങ്കാളികളാകാന്‍ സ്വയം മുന്നോട്ടുവന്ന രക്തദാതാക്കളായ ഫ്രണ്ട്സ് ഓഫ് കേരളയുടെ
അംഗങ്ങളെ റഡ്ക്രസന്റ് ഒഫീഷ്യലുകല് പ്രത്യേകം അഭിനനന്ദിച്ചു.
സംഘടനയുടെ
പ്രമുഖ പ്രവര്‍ത്തകരോടൊപ്പം യുവാക്കളും മഹത്തായ സംരംഭത്തില്‍ പങ്കുചേര്‍ന്നു.
ജീവദായകമായ ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കെടുത്ത എല്ലാവരേയും പ്രസിഡന്റ് വത്സാ
കര്‍മാര്‍ക്കര്‍, വൈസ് പ്രസിഡന്റ് ഗിരീഷ് രാമന്, ട്രഷറര്‍ കേണല്‍ ബാബു
തങ്കപ്പന്, പി.ആര്.ഒ കൊച്ചുമോന് കോര, മുന്‍ പ്രസിഡന്റ് ബിജു തോമസ്
തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.
ലാസ്വേഗസിലെ മലയാളി കുടിയേറ്റ
ചരിത്രത്തില്‍ ഈ സംരംഭം ആദ്യമായിട്ടാണെന്നും ഈ പുണ്യപ്രവര്‍ത്തിക്ക്
നേതൃത്വംകൊടുക്കുവാന്‍ ഫ്രണ്ട്സ് ഓഫ് കേരളാ ലാസ്വേഗസിന് സാധിച്ചതില്‍
അതീവസന്തോഷമുണ്ടെന്നും സെക്രട്ടറി വില്ലി ജോണ്‍ ജേക്കബ് എടുത്തുപറഞ്ഞു.