Image

മഹാമാരിയിലെ ജീവിതം സൊളസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2020
മഹാമാരിയിലെ ജീവിതം  സൊളസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം
സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ: മഹാമാരിയിലെ ജീവിതം (Life during the Pandemic) എന്ന വിഷയത്തെ ആധാരമാക്കി സൊളസ് ചാരിറ്റീസ് ഒരു  ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ആര്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പല വിഭാഗങ്ങളില്‍ മത്സരം ഉണ്ട്.  വിശദാംശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് – https://www.solacecharities.org/events-bay-area/art2020.

മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ചെയ്യാം. ഫോട്ടോകളും ആര്‍ട്ട് വര്‍ക്കുകളും ഒക്ടോബര്‍ 15ന് മുമ്പ് സമര്‍പ്പിക്കണം. നവംബറില്‍ ആണ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്.

ദീഘകാലാടിസ്ഥാനത്തില്‍ ചികിത്സ വേണ്ട കുട്ടികളുടെ പരിരക്ഷക്കുവേണ്ടി തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസ് എന്ന ജീവകാരുണ്യസംഘടനയ്ക്ക് നോര്‍ത്ത് അമേരിക്കയില്‍ നിന്ന് സഹായം ചെയ്തുവരുന്നവരുടെ കൂട്ടായ്മയാണ് സൊളസ് ചാരിറ്റീസ്. 501 (c)(3) ചാരിറ്റി ആയ സൊളസ് ചാരിറ്റീസിന് നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ചാപ്റ്ററുകളും മറ്റു മലയാളി സംഘടനകളുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മത്സരത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ സിന്ധു നായരുമായി ബന്ധപ്പെടുക. ഇമെയില്‍: sindhun@solacecharities.org.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക