-->

America

ബഹ് റൈനും യു.എ.ഇയും ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടു; ഇത് ചരിത്ര നിമിഷമെന്ന് ട്രമ്പ്

അജു വാരിക്കാട്

Published

on


വാഷിംഗ്ടണ്‍, ഡി.സി: ബഹ്റൈനും യു എ ഇയും ഇന്ന് വൈറ്റ് ഹൗസില്‍ വച്ച് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത് മധ്യപൂര്‍വ്വദേശത്ത് സമാധാനത്തിനുള്ള ചരിത്ര നിമിഷം എന്ന് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പ് വിശേഷിപ്പിച്ചു.

കരാര്‍ ഒപ്പിടുന്നതിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് അല്‍ സയാനി എന്നിവരാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചു വൈറ്റ് ഹൗസില്‍ എത്തിയത്. കരാറിന് സാക്ഷിയായി ട്രമ്പ് ഒപ്പിട്ടു. സമാധാനത്തിന്റെ പ്രത്യേക ത്രിരാഷ്ട്ര പ്രഖ്യാപനത്തിലും മൂന്നു നേതാക്കളും ഒപ്പിട്ടു.

'ഇത് അറബ്-ഇസ്രയേല്‍ ബന്ധത്തിന്റെ പുതിയ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഈ പാത പിന്തുടരും,' ട്രമ്പ് പറഞ്ഞു. ചരിത്രത്തിന്റെ ഗതി ഇന്ന് ഇവിടെ വഴിമാറും പതിറ്റാണ്ടുകളുടെ വിഭജനത്തിനും സംഘര്‍ഷത്തിനും ശേഷം ഈ കരാര്‍ മിഡില്‍ ഈസ്റ്റില്‍ ഒരു പുതിയ ഉദയം അടയാളപ്പെടുത്തുന്നു, ട്രമ്പ് കൂട്ടിച്ചേര്‍ത്തു.

'ഈ ദിവസം ചരിത്രത്തില്‍ സമാധാനത്തിന്റെ പുതിയ പ്രഭാതത്തെ ആഘോഷിക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി യഹൂദ ജനത സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു, പതിറ്റാണ്ടുകളായി യഹൂദ രാഷ്ട്രം സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു, അതിനാല്‍ ഞങ്ങള്‍ ഇന്ന് ഏറ്റവും നന്ദിയുള്ളവരാണ്, നെതന്യാഹു പറഞ്ഞു.

'മിഡില്‍ ഈസ്റ്റിന്റെ ഹൃദയത്തില്‍ ഒരു മാറ്റത്തിന് ഞങ്ങള്‍ ഇന്ന് സാക്ഷ്യം വഹിക്കുകയാണ്, ഈ മാറ്റം ലോകമെമ്പാടും പുതിയ പ്രത്യാശ പകരും,' യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ട്രംപിന്റെ പങ്കിനെ ബഹ്റൈന്‍ വിദേശകാര്യമന്ത്രി പ്രശംസിച്ചു. 'മിസ്റ്റര്‍ പ്രസിഡന്റ്, നിങ്ങളുടെ രാഷ്ട്രതന്ത്രവും അശ്രാന്ത പരിശ്രമവും ഇന്ന് ഞങ്ങളെ ഇവിടെ എത്തിക്കുകയും സമാധാനം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു,' അബ്ദുലത്തീഫ് അല്‍ സയാനി പറഞ്ഞു.

'എബ്രഹാം ഉടമ്പടി' എന്നും വിളിക്കുന്ന ഈ കരാറിന് ചരിത്രപരമായി തന്നെ വളരെയധികം പ്രാധാന്യം ഉണ്ട്. ഇതിലൂടെ ഇസ്രായേലിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കുന്നു. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇത്തരം ഒരു കരാര്‍ ഇസ്രയേലുമായി ഒപ്പിടുന്ന മൂന്നാമത്തെയും നാലാമത്തെയും രാജ്യങ്ങളാണ്‍് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്റൈനും. ഇതിലൂടെ മേഖലയിലെ വികസനങ്ങള്‍ക്കും മറ്റു അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും പുതിയൊരു മാനം കൈവരും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരം, സുരക്ഷ, ടൂറിസം എന്നിവയുള്‍പ്പെടെ അംബാസഡര്‍മാരുടെ നിയമനം, എംബസികള്‍ സ്ഥാപിക്കല്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ സഹകരണം സാധാരണ നിലയിലേക്ക് മാറും.

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു കരാര്‍ ഇസ്രയേലുമായി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പക്ഷെ അവര്‍ അത് ബാഹ്യമായി പറയില്ലെന്നും ട്രമ്പ് പറഞ്ഞു.

Israel signs normalisation agreements with UAE, Bahrain

Washington, Sep 16 (IANS) Israel signed agreements to normalise diplomatic ties with the United Arab Emirates (UAE) and Bahrain at the White House.

US President Donald Trump joined Israeli Prime Minister Benjamin Netanyahu, the UAE Foreign Minister Sheikh Abdullah bin Zayed al-Nahyan and Bahraini Foreign Minister Abdullatif bin Rashid Al Zayani in signing the three-way agreements on Tuesday, Xinhua news agency reported.

The signing ceremony, which was held in the South Lawn at the White House, formally makes the UAE and Bahrain the third and the fourth Arab nation to establish diplomatic ties with Israel. Egypt and Jordan signed their peace deals with Israel in 1979 and 1994, respectively.

The signing also demonstrated that the Trump administration is eager to showcase its foreign policy achievement and gain support among pro-Israel evangelical Christians with the upcoming presidential election.

Trump touted the historical significance of the agreements by calling them "peace deals."

The UAE and Bahrain have never fought a war against Israel in history, and the unofficial relationship between Israel and the two Arab states have developed for years.

Netanyahu hailed the normalization agreements as "a pivot of history" that heralds new dawn of peace, saying Israel, the UAE and Bahrain are eager to invest in a future of partnership, prosperity and peace.

Bahrain's foreign minister noted that the agreement is an important first step, while emphasizing the two-state solution to the Palestinian-Israeli conflict.

"Today's agreement is an important first step and it is now incumbent on us to work urgently and actively to bring about the lasting peace and security our peoples deserve a just, comprehensive, and enduring two-state solution to the Palestinian-Israeli conflict will be the foundation, the bedrock of such peace," he said.

Sheikh Abdullah of the UAE in his remarks expressed thanks to Netanyahu for halting the annexation of Palestinian territories, calling it "a decision that reinforces our shared will to achieve a better future for generations to come."

According to the Israel-UAE deal announced on August 13, Israel agrees to suspend its plan to annex parts of the occupied Palestinian territories in the West Bank.

The Palestinian leadership, which has long accused the Trump administration of being biased in favour of Israel, condemned the deals.

Palestinian President Mahmoud Abbas called on all Arab countries to abide by the Arab Peace Initiative, launched in 2002, which stipulates that the Arabs can only normalize relations with Israel after the Palestinian issue is resolved.

Facebook Comments

Comments

 1. നീലാംബരൻ

  2020-09-16 03:44:08

  ട്രംപും തനിയാഹുവും, കൂടി എന്ത് സമാധാനം ഉണ്ടാക്കാനാണ് . സ്വന്ത വീട് കട്ടും മോഷ്ടിച്ചും നശിപ്പിച്ച രണ്ടെണ്ണമാണ് സമാധാനം ഉണ്ടാക്കാൻ നടക്കുന്നത് .ആദ്യം വീട് ശരിയാക്കട്ടെ എന്നിട്ടാകട്ടെ നാട് നന്നാക്കാൻ . ഒരു ചെറിയ വൈറസിനെ കൈകാര്യം ചെയ്യാൻ അറിയാത്തവൻ മറ്റൗരു കള്ളനുമായി കൂട്ടുകെട്ടുണ്ടാക്കി, മന്ദ ബുദ്ധികളായ ട്രംപ് സപ്പോർട്ടേഴിസിനെ ഒരിക്കലും മോചനം കൊടുക്കാതെ ഇട്ട് കറക്കുകയാണ് . ബോബനും മോളിയും ജോണും എന്ന് ഈ കുഴിയിൽ നിന്ന് കര കയറും . ഇല്ല ഒരിക്കലും കേറില്ല . ഇത് ജിം ജോൺസിനെപ്പോലെയും കോരേഷിനെപ്പോലെയും അവസാനിക്കുമോ എന്നാണ് പേടി. ഇനി ഒരുത്തനും കൂടി ഉടനെ സമാധാന സന്ധിയിൽ ഒപ്പു വയ്ക്കും , കഷോഗിയെ വെട്ടി നുറുക്കി കൊന്ന രാജകുമാരൻ . പണ്ട് വോട്ടിങ്ങിന് വന്നപ്പോൾ തലസ്ഥാനം മാറ്റി. അതിന് ശേഷം ഒത്തിരി ക്രിസ്താനികൾ ഉടലോടെ സ്വർഗ്ഗത്തിൽ പോയി . ഇനി കുറെപ്പേർ ഇതോടെ അബ്രഹാമിന്റ്റെ മടിയിലും വെളിയിലും തോളത്തും കേറും . കഷ്ടമാണ് ഇവന്റെയൊക്കെ കാര്യം . ഇതാണ് നല്ല സമയം മക്കളെ . നീല നിറത്തിൽ കുത്താൻ . തലയിൽ ഒരു മുണ്ടിട്ട് പോയാൽ മതി ആരും പൊക്കി നോക്കാൻ പോകുന്നില്ല

 2. Boby Varghese

  2020-09-15 21:46:15

  UAE as well as Bahrain agree that Israel has a right to exist. Fanatic Muslims argue that Israel does not have a right to exist and Israel must be wiped away from the top of the earth. Some Democrat congress women and Kamala Harris agree with those fanatics.

 3. chinthikkunnavan

  2020-09-15 21:20:12

  അഭിമാന നേട്ടം നന്മകൾ നേരുന്നു. ഒരു president ആയാൽ ഇങ്ങനെ വേണം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യു യോർക്ക് സിറ്റി മേയറെ തെരെഞ്ഞെടുക്കുമ്പോൾ (അമേരിക്കൻ തരികിട 171)

ഗുണ്ടായിസം പറയാനോ കെ. പി. സി. സി. പ്രസിഡണ്ടാക്കിയത്? (സാം നിലമ്പള്ളില്‍)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കമല ഹാരിസ് വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ടെക്‌സസ്സില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, അന്തരിച്ചു

തോമസ് പി. ജോണി, 81, ടെക്‌സസില്‍ അന്തരിച്ചു

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ലീലാമ്മ ജോസഫ്, 77, നിര്യാതയായി

ബൈഡന്‍-ഹാരിസ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

View More