കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. റീത്തിനൊപ്പം 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന ഭീഷണിയും എഴുതി വെച്ചു. കെ.എസ്.യു അഴീക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിനാണ് ഭീഷണി.
സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. സിപിഎം നാടിനെ പ്രാകൃത സംസ്കാരത്തിലേക്ക് നയിക്കുകയാണെന്നും ശാന്തിയും സമാധാനവും തകര്‍ക്കാന്‍ പൊതുപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണെന്നും കണ്ണൂര്‍ ഡി.സി സി പ്രസിഡന്റ് സതീശന് പാച്ചേനി ആരോപിച്ചു.
പള്ളിക്കുന്നിലെ ശ്രീപുരം നേഴ്സറി സ്കൂളിന് സമീപത്തുള്ള കൊക്കായന്‍പാറയിലെ വീട്ടുമുറ്റത്താണ് ഇന്ന് പുലര്‍ച്ചയോടെ റീത്തും ഭീഷണിയും കണ്ടത്.
എന്നാല്‍ സിപിഎം സംഭവം നിഷേധിച്ചിട്ടുണ്ട്. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം നിലപാട്.