കേരളത്തില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയായ പത്തനംതിട്ടയുടെ നഗരപ്രാന്തത്തില്‍ റിട്ടയര്‍ ചെയ്തവര്‍ക്കായി ശാലീനസുന്ദരമായ വാലി വ്യൂ വില്ലേജ് ഒരുങ്ങുന്നു.
വിരമിച്ചശേഷം നാട്ടില്‍ സ്ഥിരമായി പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, വര്‍ഷത്തില്‍ ഏതാനും മാസം പോയി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ ഏറ്റവും യോജിച്ച വീടുകളാണ് പത്തനംതിട്ട നഗരത്തില്‍ നിന്ന് 10 മിനിറ്റ് ഡ്രൈവില്‍ മൈലപ്ര ചീങ്ങല്ത്തടത്ത് ഒരുങ്ങുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് ശരാശരി 62 അടി ഉയരത്തിലാണ് പത്തനംതിട്ട. 516 അടി ഉയരത്തിലാണ് വാലി വ്യു വില്ലേജ്. നഗരത്തിന്റെ തിരക്കും മാലിന്യവുമില്ല. ഉയരക്കൂടുതലുള്ളതിനാല്‍ ചൂടും കുറവ്. ചുറ്റിലും മനോഹരമായ പ്രകൃതി.
നാലര ഏക്കര്‍ സ്ഥലത്ത് ഡ്യൂപ്ലൈ വീടുകളാണ് നിര്‍മ്മിക്കുന്നത്. ഒരു വീട് 10- 12 സെന്റിലാണ്. ചുറ്റും പൂന്തോട്ടവും പാര്‍ക്കിംഗ് സൗകര്യവും. മൊത്തം സ്ഥലത്തിനു ചുറ്റുമതിലും കാവല്‍ക്കാരും ഉണ്ടാകും. ഇന്റര്‍കോം വഴി വീടുകളുമായി ബന്ധപ്പെടുത്തിരിക്കുന്നു.
ഗേറ്റഡ് കമ്യൂണിറ്റി എന്നതിനു പുറമെ പൊതു സൗകര്യങ്ങളായി അസംബ്ലി ഹാള്‍, ലൈബ്രറി, റീഡിംഗ് റൂം, നടക്കാനുള്ള പ്രത്യേക പാത, മെഡിക്കല്‍ സൗകര്യങ്ങള്‍, സെന്‍ട്രലൈസ്ഡ് കിച്ചനും ഡൈനിംഗും, ഗെയിം റൂം, ഗസ്റ്റുകള്‍ക്ക് താമസിക്കാന്‍ സൗകര്യം തുടങ്ങിയവയെല്ലാം പ്രൊജക്ടിന്റെ ഭാഗമാണ്.
വിദേശത്തു ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയും ലഭ്യമാകും. നിരയായി മരങ്ങള്‍, അണ്ടര്‍ ഗ്രൗണ്ട് ഇലക്ട്രിക്കല്‍ കേബിള്‍, സ്ട്രീറ്റ് ലൈറ്റ്, മഴവെള്ളം ഒഴുക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാമുണ്ട്.
താമസക്കാരുടെ ആവശ്യമനുസരിച്ച് വീട് നിര്‍മ്മിച്ചു നല്‍കും. ഇഷ്ടാനുസരണമുള്ള ആര്‍ക്കിടെക്ചറല്‍ മോഡല്‍, മികച്ച ഇന്റീരിയര്‍, നിര്‍മ്മാണത്തിലെ ചാരുത എല്ലാം പ്രത്യേകതയായിരിക്കും.
വാലി വ്യൂ വില്ലേജ് പ്രൊജക്ടിനു പിന്നില്‍ പത്തനംതിട്ടയിലെ നിര്‍മ്മാണ രംഗത്തെ ഏറ്റവും വിശ്വസനീയമായ കണ്‍സ്ട്രക്ഷന്‍ കമ്പനി നീമ ബില്‍ഡേഴ്സാണ്. 1992-ല്‍ സ്ഥാപിതമായ കമ്പനി പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വര്‍ഷങ്ങളിലൂടെ നേടിയെടുത്ത വിശ്വാസ്യതയാണ് കമ്പനിയുടെ മുതല്‍ക്കൂട്ട്. വില്ലകള്‍, ചര്‍ച്ചുകള്‍, പല നിലകളിലുള്ള കെട്ടിടങ്ങള്‍, ഫാക്ടറികള്‍ എന്നിവ നീമ ബില്‍ഡേഴ്സ് നിര്‍മിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനംകൊള്ളുന്ന നീമ ബില്‍ഡേഴ്സ് പൂര്‍ണ്ണമായ തൃപ്തി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
മധ്യതിരുവിതാംകൂറിന്റെ തിലകക്കുറിയായ പത്തനംതിട്ട കാടും മലയും വെള്ളച്ചാട്ടവും, പച്ചവിരിച്ച താഴ്വരകളുമെല്ലാംകൊണ്ട് അനുഗ്രഹീതമാണ്. ഇത്തരമൊരു പ്രദേശത്ത് റിട്ടയര്‍മെന്റ് വാസം എന്തുകൊണ്ടും അഭികാമ്യമാണ്.
ചിത്രങ്ങള്‍ കാണുക.
വിലാസം:
വാലി വ്യൂ കോട്ടേജ്, ചീങ്ങല്ത്തടം പി.ഒ, മൈലപ്ര, പത്തനംതിട്ട
ഫോണ്‍: 91 8390085029; 91 9947205685
നീമ ബില്‍ഡേഴ്സ്: 91 468 2222536; 91 468 2227635
ഈമെയില്‍: neemapta@gmail.com