മുംബൈ: ബുധനാഴ്ച മുംബൈയില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19
ആയി. സ്ഫോടനത്തില്‍ പരിക്കേറ്റ് സെയ്ഫി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന
ഒരാള്‍ കൂടി മരിച്ചതോടെയാണിത്. ബിരിഹാന് മുംബൈ മുനിസിപ്പല്‍
കോര്പ്പറേഷന് ദുരന്ത നിയന്ത്രണ സെന്ററിലെ ഉദ്യോഗസ്ഥനായ ബാബുലാല്‍ ദാസ്
ആണ് ശനിയാഴ്ച മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മുംബൈയില്‍ ഓപ്പറ ഹൗസ്,
ദാദര്‍ , സാവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്.
സ്ഫോടനത്തില്‍ പരിക്കേറ്റ 129 പേരില്‍ 21 പേര് ഗുരുതരാവസ്ഥയില്‍
മുംബൈയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.