ശ്രീനഗര്‍: ശ്രീനഗറില്‍ അഭിഭാഷകനെ വീടിനുള്ളില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തീവ്രവാദി ആക്രമണം സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിയുതിര്‍ത്തതിന് പിന്നാലെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ബാബറിനെ ഉടന്‍ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വെടിയേറ്റുമരിക്കുന്ന രണ്ടാമത്തെ പൊതുപ്രവര്‍ത്തകനാണ് ബാബര്‍ ഖദ്രി. ബൂപിന്ദര് സിങ് എന്നയാള്‍ ബുധനാഴ്ച രാത്രിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതും തീവ്രവാദി ആക്രമണമാണെന്നാണ് പോലീസ് ഭാഷ്യം.
മരണപ്പെട്ട ബാബര്‍ ഖദ്രി ടെലിവിഷന്ചാനലുകളിലെ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പത്രങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബാബര്‍ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ആള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഒരു സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ബാബര്‍ ആവശ്യപ്പെട്ടു. ഷാ നാസിര്‍ എന്നയാളുടെ സോഷ്യല്‍ മീഡിയ പരാമര്‍ശം തന്റെ ജീവന് ഭീഷണിയാണെന്നും ബാബര്‍ ട്വീറ്റ് ചെയ്തിരുന്നു.