കണ്ണൂര്‍: കെ സുധാകരന് എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ സുധാകരന് അറിയിച്ചു.
അതേസമയം, കണ്ണൂര്‍ ശനിയാഴ്ച 435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 381 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ 147 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
എന്‍കെ പ്രേമചന്ദ്രന് എംപിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കൊവിഡ് മുക്തനാ യി ആശുപത്രിവിട്ടത്. പാര്‍ലമെന്റില്‍ സമ്മേളനത്തിലെത്തിയ 43 എംപിമാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരു ന്നു.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്, വി എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.