അറ്റ്ലാന്റാ: അറ്റ്ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ
[അമ്മ] യുടെ പ്രഥമ കർഷകശ്രീ അവാർഡ് മെഗാ സ്പോൺസർ ആയി ശ്രീ ജോർജ് മേലേത്തിനെ തിരഞ്ഞെടുത്തു.
അറ്റലാന്റായിൽ ഇൻഷുറൻസ് മേഘലയിലും റിയേലേറ്റർ മേഖലയിലും ഒരുപോലെ ആധിപതൃം ഉറപ്പിച്ചിട്ടുള്ള ശ്രീ ജോർജ് മികച്ച ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. കോട്ടയത്ത്പ്രവർത്തിക്കുന്ന ,ആരോരുമില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രമായ “സ്വാന്തനം “ എന്ന സ്ഥാപനത്തിന്റെ പ്രമോട്ടർ കൂടിയാണ്.
തന്റേതായ പ്രവർത്തന ശയിലികൊണ്ട് അറ്റ്ലാന്റയിലെ മലയാളികുളുടെ വിശ്വസ്തത പിടിച്ചുപറ്റുകയും, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മേഖലകളിലെ ബിസിനസ്സിൽ ഇഫറിം ഗ്രൂപ്പ് കമ്പനിയോടെ ചേർന്ന് വിജയിക്കുകയു ചെയിത വ്യക്തിയാണ് ജോർജ്. 2019 ൽ ഇഫറിം ഗ്രൂപ്പ് കമ്പനിയുടെ മൂന്നിൽ ഒരു പാർട്ണർ ആവുകയും ചെയ്തു.
അമ്മയുടെ കാരുണ്യ പ്രവർത്തനത്തിലും,മറ്റു പ്രോഗ്രാമുകളിലും സജീവമായി പങ്കുഎടുക്കുകയും ചെയുന്ന ജോർജ് മേലേത്, അമ്മയുടെ കർഷകശ്രീ അവാർഡിന്റെ സമ്മാനത്തുക സ്പോൺസർ ചെയ്തതിൽ, പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ നന്ദി അറിയിച്ചു.
കേരളത്തിൽ. ആലുവാ കിഴക്കമ്പലത്തു നിന്നും ന്യൂയോർക്കിലേക്ക് 1978 ൽ കുടിയേറുകയും, പിന്നീട് 2009 ൽ ഫ്ളോറിഡയിൽ നിന്നും അറ്റ്ലാന്റയിലെക്കു താമസമാക്കുകയും ചെയ്ത് തന്റെ പ്രവർത്തന മേഖല വിനൃസിപ്പിക്കുകയുമാണ് ശ്രീ ജോർജ് ചെയ്തത്. ലൈലയാണ് ഭാരൃ. കുട്ടികൾ ,മനോജ്, സുമി.
നവംബറിൽ നടക്കുന്ന വർണ്ണ ശബളമായ കേരളപിറവി ആഘോഷവേളയിൽ അറ്റ്ലാന്റായിലെ മികച്ച കർഷകർക്ക് കർഷക ശ്രീ അവാർഡൂം ജോയി ചെമ്മാച്ചൻ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കുന്നതാണ്.