മാർട്ടിൻ വിലങ്ങോലിൽPublished on 27 September, 2020
ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ (GAMA) നടത്തിയ കർഷകശ്രീ അവാർഡ് -2020, വിജയികൾക്ക് സമ്മാനിച്ചു.ഏറ്റവും മികച്ച ഓസ്റ്റിൻ മലയാളീ കർഷകനെ തിര ഞ്ഞെടുക്കാനുള്ള "ഗാമ' യുടെ ഈ സംരഭം തുടങ്ങിയത് ഏകദേശം നാല് മാസങ്ങൾക്കു മുമ്പാണ് .
ഓസ്റ്റിനിൽ കൃഷിക്കനുകൂലമായി ലഭിക്കുന്ന ഈ ചുരുങ്ങിയകാലയളവിലും ഫലഭൂയിഷ്ടവും മനോഹരവുമായ പച്ച കറിത്തോട്ടങ്ങള്‍ നിർമ്മിക്കാനാകുമെന്ന് മത്സരത്തിൽ പങ്കെടുത്ത ധാരാളം പേർ തെളിയിച്ചു.
ഭക്ഷ്യ വിളകൾക്കുള്ള വൈവിധ്യം, പരിമിതമായ സ്ഥലത്തു കൂടുതൽ ഉല്പാദനം, ജൈവ വളങ്ങൾ ഉപയോഗിച്ചുള്ള നാടൻ കൃഷി രീതികൾ, നൂതന രീതികൾ ഉപയോഗിച്ചുള്ള വെള്ളത്തിന്റെ ഉപയോഗം മുതലായ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വിധി കർത്താക്കൾ അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പങ്കെടുത്ത എല്ലാ മത്സരാത്ഥികളുടെയും പച്ചക്കറി തോട്ടങ്ങൾ ഒന്നിനൊന്നു മെച്ചമായിരുന്നു.
സാജൻ തളിക്കാട്ടിൽ ഒന്നാം സ്ഥാനവും, ബെൻസി മാത്യു രണ്ടാം സ്ഥാനവും, വീണ ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രമേശ് ഷൺമുഖം സ്പെഷ്യൽ ജൂറി അവാർഡിന് അർഹനായി. ഗാമ കർഷകശ്രീ-2020 അവാർഡിനു രജിസ്റ്റർ ചെയ്തു സഹകരിച്ച എല്ലാ മത്സരാത്ഥികൾക്കും ഈ സംരംഭം വിജയത്തിലെത്തിക്കാൻ സഹകരിച്ച എല്ലാവർക്കും ”ഗാമ’ ഭാരവാഹികൾ നന്ദി അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല