Image

പദ്‌മശ്രീ ഡോ. എം.ആർ. രാജഗോപാൽ- ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ (പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

Published on 07 October, 2020
പദ്‌മശ്രീ ഡോ. എം.ആർ. രാജഗോപാൽ- ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ (പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

(പദ്‌മശ്രീ ഡോക്ടർ എം.ആർ. രാജഗോപാൽ, പാലിയം ഇന്ത്യ, തിരുവനന്തപുരം)

പാലിയേറ്റീവ് കെയർ രംഗത്ത് അന്തർദേശീയ പ്രശസ്തിയാർജ്ജിച്ച പദ്‌മശ്രീ ഡോക്ടർ എം.ആർ. രാജഗോപാലിനെ കാലിഫോർണിയയിലെ സാൻ ഹൊസെയിൽ വച്ചു  കാണാൻ കഴിഞ്ഞത് ഒരു നിമിത്തവും അനുഗ്രഹവുമായി ഞാൻ കരുതുന്നു.  (ചില ഫോട്ടോകൾ താഴെ കൊടുക്കുന്നു) വിധി നിസ്സഹായരും രോഗികളുമാക്കിത്തീർത്ത നിർഭാഗ്യർക്ക് ആശയുടെയും സുരക്ഷയുടെയും പ്രകാശം പരത്തിക്കൊണ്ട് ആർദ്രചിത്തനായ ഈ ഭിഷഗ്വരൻ 2003 ഇൽ ആരംഭിച്ച പാലിയം ഇന്ത്യ (www.palliumindia.org) a national registered trust (Regi.No.693/IV/2003)   എന്ന സ്ഥാപനം അനേകം അശരണർക്കു  അഭയം നൽകികൊണ്ട് ഉത്തരോത്തരം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഡോക്ടറുമായുള്ള  പരിചയം ജീവിതത്തിന്റെ ക്ഷണികതയും  മറ്റുള്ളവരോടു  നമ്മൾ കാണിക്കേണ്ട സഹാനുഭൂതിയും  അവർക്ക്  നൽകേണ്ട സഹായങ്ങളും  എങ്ങനെയെന്ന് ചിന്തിക്കാൻ എനിക്കവസരം നൽകി. ദീനാനുകമ്പ ദൈവീകമാണ്. ദുഖിതരും രോഗികളും നമുക്ക് ചുറ്റുമുണ്ടു. അവരുടെ ആർത്തനാദം നമ്മൾ കേൾക്കുമ്പോൾ മാനുഷികമൂല്യങ്ങൾക്ക് അർത്ഥമുണ്ടാകുന്നു.  ഡോക്ടറുടെ കാരുണ്യപ്രവർത്തനങ്ങളിൽ എന്നാൽ കഴിയുന്നതു  ചെയ്യണമെന്നു ഞാൻ അന്നുമുതൽ തീരുമാനിച്ചു. തന്നെയുമല്ല മഹത്തരമായ, മാതൃകാപരമായ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയും അവരുടെ സഹായങ്ങൾ അഭ്യർഥിക്കുകയും ചെയ്യുന്നതു  എന്റെ കർത്തവ്യമായി ഞാൻ കരുതുന്നു.

രോഗികൾക്ക് അനുഭവപ്പെടുന്ന ശാരീരികവും മാനസികവുമായ വേദന നിയന്ത്രിക്കാൻ അവർക്ക് മരുന്നുകളും സാന്ത്വനവും നൽകികൊണ്ട് ദേശീയവും അന്തർദേശീയവുമായ മറ്റു സംഘടനകളുമായി സഹകരിച്ച്  ഈ സ്ഥാപനം പ്രവർത്തിക്കുന്നു. വേദനാസംഹാരികകളുടെ ലഭ്യത ഉറപ്പു വരുത്താൻ ഇന്ത്യക്കകത്തും പുറത്തുമുള്ള  സമാനമായ സംഘടനകളുമായി സഹകരിച്ച്പ്രവർത്തിക്കേണ്ടിവരുന്നു. ശാരീരികാസ്വസ്ഥതക്കുള്ള മരുന്നുകൾ മാത്രമല്ല രോഗികളുടെ ആത്മീയവും, സാമൂഹ്യവും, അധ്യാത്മപരവുമായ ആവശ്യങ്ങളെ കൂടി മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ നൽകാൻ സേവനസന്നദ്ധരായ ജീവനക്കാർ ആത്മാർത്ഥമായി ഇവിടെ പ്രവർത്തിക്കുന്നു. ജീവന് ഭീഷണി മുഴക്കുന്ന രോഗങ്ങൾ ഉള്ളവർക്കും മാരകമായ രോഗങ്ങൾ ഉള്ളവർക്കും  പാലിയേറ്റിവ് കെയർ വൈദ്യസഹായം നൽകുന്നു. അവരിൽ  ജീവിക്കാനുള്ള ആഗ്രഹം വളർത്തുന്നു. ഇതോടൊപ്പം കൊടുക്കുന്ന വീഡിയോവിൽ  അംഗഭംഗം വന്നിട്ടും അതിനെ അതിജീവിച്ചുകൊണ്ട് അവരാൽ കഴിയുന്ന സേവനങ്ങൾ ചെയ്തു ജീവിക്കുന്ന മനുഷ്യരുടെ അനുഭവകഥകൾ കാണാം. 

ജീവിതം ഒരു പനിനീർമലർമെത്തയെന്നു ധരിക്കുന്ന മനുഷ്യർ നിനച്ചിരിക്കാത്ത നിമിഷത്തിൽ അവർക്കു വന്നുഭവിക്കുന്ന അനർത്ഥങ്ങളിൽ അടിപതറുക സ്വാഭാവികമാണു. എന്നാൽ അവരെയെല്ലാം മാലാഖമാരെപോലെ പാലിയേറ്റിവ് കെയർ ജീവനക്കാർ സംരക്ഷിക്കുന്നു. അവർക്കു ആത്മവിശ്വാസവും, മനശ്ശക്തിയും പ്രദാനം ചെയ്യുന്നു.  അത്യാഹിതങ്ങളിൽപ്പെട്ടു വികലാംഗരായ മനുഷ്യർക്ക് ജീവിതത്തിൽ മാന്യതയും പരിഗണനയും നൽകി അവരെ ജീവിതത്തിലേക്കു കൂട്ടികൊണ്ടുവരുക എന്ന മഹത്തായ കർമ്മത്തിൽ ഈ സ്ഥാപനവും ഇവിടത്തെ ജീവനക്കാരും വ്യാപ്രുതരാണ്. അവർക്കെല്ലാം മാർഗ്ഗനിർദ്ദേശങ്ങളും നേതൃത്വവും നൽകികൊണ്ട് ഡോക്ടർ രാജഗോപാൽ സദാസന്നദ്ധനായി ദൈവീകമായ ഈ പ്രവർത്തനങ്ങളെ നയിക്കുന്നു. ഡോക്ടർ-പേഷ്യന്റ് ബന്ധമായിട്ടല്ല ഈ ഡോക്ടർ രോഗികളുമായി ബന്ധപ്പെടുന്നതു. ഒരു സുഹൃത്തിനെപോലെ, വീട്ടിലെ ഒരു അംഗത്തെപോലെ അദ്ദേഹം എല്ലാവരെയും കരുതുന്നു. 

കരുണാർദ്രമായ മനസ്സുകളുടെ ഉദാരമായ സംഭാവനകൾ ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ  മുന്നോട്ടു പോകാൻ സഹായിക്കുന്നു.  ഇതു  വായിക്കുന്ന നല്ല മനസ്സുകൾ അവർക്കു കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സന്നദ്ധരാകുമെന്നു ഞാൻ വിശ്വസിക്കുന്നു.  എത്ര ചെറിയ സംഖ്യയായാലും അതു  നൽകാൻ സന്മനസ്സ് കാണിക്കുക. പലതുള്ളി പെ രുവെള്ളമെന്നപോലെ നിങ്ങളുടെ ഓരോ പൈസയും ഒന്നിച്ചുചേരുമ്പോൾ അതു വളരെ വലിയ തുകയായി അശരണരും നിസ്സഹായരുമായ അനേകർക്ക് സഹായകരമാകും. സംഭാവനകൾ അയക്കേണ്ട വിവരങ്ങൾ താഴെ കൊടുക്കുന്നു.

വേൾഡ് ഹോസ്പിസ് ഏൻഡ് പാലിയേറ്റിവ് കെയർ ഡേ ഒക്ടോബർ പത്തിന് ആഘോഷിക്കുന്നു.  ഈ  വർഷം  "My care, My comfort”‘ എന്ന വിഷയമാണു ആഘോഷങ്ങൾക്ക് ആധാരം. പാലിയേറ്റിവ് കെയർ എല്ലാ വർഷവും ഈ ദിവസത്തോടനുബന്ധിച്ച് ഒരു വാർഷികപ്രദർശനം സംഘടിപ്പിക്കാറുണ്ടു.  ഇതിലൂടെ ലഭിക്കുന്ന വരുമാനം മാരകാസുഖത്തിനടിമയായി ശയ്യാവലംബികളാകുന്ന മാതാപിതാക്കളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിപോകാതിരിക്കാനും രോഗികളുടെ പരിചരണങ്ങൾക്കായും ഉപയോഗിക്കുന്നു. കോവിഡ് മഹാമാരി മൂലം ഈ വർഷം    ആഘോഷങ്ങൾ   ഇന്റെനെറ്റ് വഴിയായിരിക്കും.

ഈ വർഷം മഞ്ഞുതുള്ളി എന്ന പേരിൽ ഒരു പെയ്‌റ്റിംഗ്‌ പ്രദർശനമാണ്‌ ക്രമീകരിച്ചിരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ പെയ്റ്റിംഗുകൾ സംഭാവന ചെയ്യാം.   ഒക്ടോബർ പത്തുമുതൽ  മൂന്നുമാസം നീണ്ടുനിൽക്കുന്ന ഈ പൊതുപ്രദർശനത്തിലും പെയിന്റിങ്ങുകൾ സംഭാവന ചെയ്തോ പെയ്റ്റിംഗുകൾ വാങ്ങിയോ നിങ്ങൾക്ക് സഹായം നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്  അമേരിക്കയിൽ പ്രൊഫ. ശ്രീദേവി കൃഷ്ണനെ 669 255 8033 എന്ന നമ്പറിൽ ബന്ധപ്പെടുക.  നാട്ടിൽ ശ്രീമതിമാർ ദീപ ശ്രീകുമാർ  /റേച്ചൽ ജസ്പ്പർ / സജിനി ഇവരിൽ ആരെയെങ്കിലും 8800820322 ഈ നമ്പറിൽ ബന്ധപ്പെടുക

BANK ACCOUNT DETAILS:

Pallium India, Inc. Account with City Bank, New York.
 
Account Number:  4978375885

How to make contributions to the account either by Cash or by Check:

Domestic (Within United States):

(1) If you have a Citibank Branch nearby then you can fill in a Deposit Slip:

With Beneficiary Name: Pallium India, Inc.
(Check can be written in the name of: Pallium India, Inc. and sign at the back of the check also.)

Account Number: 4978375885

Account with: Citibank, 1 Broadway, New York, NY 10004


(2) If you do not have have a Citibank Branch nearby then you can go to any other Bank and send a Domestic Wire Transfer

With Beneficiary Name: Pallium India, Inc.

Account Number: 4978375885

ABA/Routing Number: 0210-0008-9

Account with: Citibank, 1 Broadway, New York, NY 10004

For International (Non-US) Donors

(3) You can go to any Bank and send International Wire Transfer:

With Beneficiary Name: Pallium India, Inc.

Account Number: 4978375885

SWIFT Code:  CITI US 33
NY Routing Code: 0210-0008-9

Account with Citibank, 1 Broadway, New York, NY 10004

 
Video
https://youtu.be/pta_NavsTHk

പദ്‌മശ്രീ ഡോ. എം.ആർ. രാജഗോപാൽ- ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ (പ്രൊഫ. ശ്രീദേവി കൃഷ്ണൻ)
പദ്‌മശ്രീ ഡോ. എം.ആർ. രാജഗോപാൽ- ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ (പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

പദ്‌മശ്രീ ഡോ. എം.ആർ. രാജഗോപാൽ- ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ (പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

പദ്‌മശ്രീ ഡോ. എം.ആർ. രാജഗോപാൽ- ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ (പ്രൊഫ. ശ്രീദേവി കൃഷ്ണൻ)

Join WhatsApp News
Jyothylakshmy Nambiar 2020-10-10 04:42:17
ചങ്ങാതിയെപോലെ സാന്ത്വനമരുളുന്ന ഡോക്ടർ എന്ന ലേഖനം സമൂഹത്തിൽ ഭാഗ്യഹീനരായി കഷ്ടപ്പെടുന്നവർക്കുവേണ്ടി ഡോക്ടർ രാജഗോപാൽ ചെയ്യുന്ന നിസ്വാർത്ഥ സേവനങ്ങളെ പ്രതിപാദിക്കുന്നതായിരുന്നു. ശ്രീദേവി മാഡത്തിന്റെ ഭാഷയും ശൈലിയും ആകർഷണീയം തന്നെ. ഇംഗളീഷിലും മലയാളത്തിലും എഴുതുന്ന ഇവരുടെ ലേഖനങ്ങൾ ഇ-മലയാളി വായനക്കാർ തീർച്ചയായും ശ്രദ്ധിച്ചിരിക്കും. ദീനദയാലുത്വം ഓരോ മനുഷ്യരിലും ഉണ്ടാകേണ്ട ഗുണങ്ങളിൽ ഒന്നാണ്. ശ്രീദേവി മാഡം ആ വികാരം വായനക്കാരിൽ ഉണർത്തുന്നു. പാലിയം ഇന്ത്യ എന്ന സ്ഥാപനത്തിലൂടെ അശരണർക്ക് ആശ്വാസം നൽകുന്ന ഡോക്ടർ രാജഗോപാലിനും എല്ലാ നന്മകളും അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങൾക്ക് വിജയവും നേരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക