ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഒക്‌ടോബര്‍ രണ്ടിന് പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഫൊക്കാനയുടെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന ടീമിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
നിയമപരമായി ഒരു ഇലക്ഷനെ നേരിടുകയും, വിജയിക്കുകയും ചെയ്ത എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോര്‍ജ് പണിക്കര്‍ എന്നിവരേയും യോഗം പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.
അധികാരത്തിനുവേണ്ടി കടിച്ചുതൂങ്ങിക്കിടക്കുന്നവര്‍ സ്വയം അപഹാസ്യരാകുകയാണെന്ന സത്യം തിരിച്ചറിയണം. ഫൊക്കാനയുടെ ചരിത്രത്തില്‍ നടക്കാത്ത കാര്യങ്ങള്‍ നടത്തിക്കിട്ടുവാന്‍ വ്യക്തികള്‍ അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി സംഘടനയെ ബലിയാടാക്കാന്‍ ശ്രമിക്കുന്നത് മലയാളികള്‍ മനസിലാക്കും. മഹത്തായ ഒരു സംഘടനയുടെ അന്തസ് തിരിച്ചറിയുന്നവര്‍ അതിന്റെ മഹത്വം മനസിലാക്കി, സംഘടനയെ ഇകഴ്ത്തുന്ന പ്രവണതകളില്‍ നിന്നും പിന്മാറി പുതിയ ഭാരവാഹികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാശിയുടേയും വൈരാഗ്യത്തിന്റേയും സ്വഭാവം ഇപ്പോള്‍ മലയാളികള്‍ക്കില്ല. സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതര ദേശീയ സംഘടനകളും, രാഷ്ട്രം തന്നെയും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആരുംതന്നെ കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചില്ല. ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രപ്തിയില്ലാത്തവര്‍ പുറംവാതിലിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന പ്രവണത ഇതര മലയാളി സംഘടനാ പ്രവര്‍ത്തകര്‍ പുച്ഛിച്ച് തള്ളുമെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ സ്വാഗതവും, സെക്രട്ടറി ഷാനി ഏബ്രഹാം നന്ദിയും പറഞ്ഞു.