മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയില്‍ ആണ് ചിത്രീകരണം. അടുത്തിടെ സിനിമയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
മോഹന്‍ലാല്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വരുന്നതിന്റെ വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
KL 07 CU 2020 എന്ന ഫാന്‍സി നമ്ബരിലുള്ള മോഹന്‍ലാലിന്റെ കാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് വീട്ടിലേക്ക് കയറുന്നതിന്റേതാണ് തരംഗം ആയ ചിത്രം. 79.5 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള വെല്‍ഫയര്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആ സമയത്ത് അത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വഴിത്തല സ്വദേശി മഠത്തിപ്പറമ്ബില്‍ ജോസഫിന്റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കാറില്‍ നിന്നിറങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
നിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ നേരിടുന്ന ഒരു വെല്ലുവിളിയെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞിരുന്നു. സിനിമയുടെ ചെലവ് കൂടുമെന്ന് പറയുന്നു ആന്റണി, അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഷൂട്ട് തുടങ്ങിയാല്‍ പിന്നെ പുതിയ ക്രെയിനുകളോ മറ്റോ വാടകയ്ക്ക് കൊണ്ടുവരാനാവില്ല. അത് റിസ്ക് ആണ്. എല്ലാം ആദ്യദിവസം മുതല്‍ വാടകയ്ക്ക് അടുത്തിടണം. പുറത്തുനിന്ന് ആരും കയറാതെ സെറ്റ് പൂര്‍ണ്ണമായും അടച്ചിടണം. ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.