MediaAppUSA

ജീവിതത്തിൽ കൂട്ടുത്തരവാദിത്തവും ചുമതലാബോധവും: പക്ഷികൾ പഠിപ്പിക്കുന്ന പാഠം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 13 October, 2020
ജീവിതത്തിൽ കൂട്ടുത്തരവാദിത്തവും ചുമതലാബോധവും:  പക്ഷികൾ പഠിപ്പിക്കുന്ന പാഠം (ശ്രീകുമാർ ഉണ്ണിത്താൻ)
അമേരിക്കയിൽ മറ്റൊരു ശൈത്യകാലം കൂടെ കടന്നു വരുകയാണ്. വേനൽ കാലം തീരുക എന്ന് പറയുന്നത്  നമ്മൾ കേരളക്കാരെ സംബന്ധിച്ചടത്തോളം വളരെ വിഷമം ഉള്ള കാര്യമാണ്. നമ്മളിൽ മിക്കവരും  ജനിച്ചതും വളർന്നതും ഉഷ്‌ണകാലാവസ്ഥയിൽ ആയതുകൊണ്ട് നാമെല്ലാം  ഇഷ്‌ടപ്പെടുന്നതും വേനൽ  തന്നെ.

ഇവിടെ പല  മലയാളി കുടുംബങ്ങളും  വേനൽക്കാലത്തു നല്ലത് പോലെ  കൃഷി ചെയുന്നു എന്നത്  വളരെ  സന്തോഷം ഉള്ള കാര്യമാണ്. നാട്ടിൽ ഉണ്ടാവുന്ന മിക്ക പച്ചക്കറിയും പല  മലയാളികളുടെ  വീട്ടിലും സുലഭം. അത് പലർക്കുമായി ഷെയർ ചെയ്യുന്നതും നമുക്കിടയിൽ  നിത്യകാഴ്ചയാണ്. അങ്ങനെ അമേരിക്കൻ മലയാളികളെ സംബന്ധിച്ചടത്തോളം ഒരു കാർഷിക  ഉത്സവകാലമാണ്  വേനൽക്കാലം.

വേനൽക്കാലത്തു കൃഷിയേക്കാൾ  ഉപരി   പ്രകൃതി കനിഞ്ഞു നൽകിയ  നിധികളായ  പലതരത്തിൽ ഉള്ള ചിത്രശലഭങ്ങളും , വണ്ടുകളും ,   പക്ഷികളും എല്ലാം നമ്മിൽ  വളരെയധികം സന്തോഷം  നൽകുന്നു. മിക്ക പക്ഷികളും ദേശാടനം ചെയ്‌തു വരുബോൾ  പലതരത്തിലുള്ള ചിത്രശലഭങ്ങൾ  എവിടെനിന്നു എത്തുന്നു  എന്ന് അറിയാൻ കുടി കഴിയൂന്നില്ല. എന്റെ ഗാർഡനിൽ പത്തിൽ  പരം വിവിധതരം ചിത്രശലഭങ്ങൾ  നിത്യ സന്ദർശകരയി ദിവസവും കാണാറുണ്ട്. അവർ എവിടെനിന്ന് വരുന്നു എന്നോ എങ്ങോട്ട്  പോകുന്നു  എന്നോ  ഒരു അറിവും ഇല്ല. പക്ഷേ അവയുടെ സൗന്ദര്യം നമ്മെ അത്ഭുതപ്പെടുത്തും.

പ്രകൃതിയുടെ സൗന്ദര്യത്തിന്റെ സന്ദേശവാഹകരാണ് ചിത്രശലഭങ്ങൾ. അതിനാൽത്തന്നെ പ്രകൃതിസംരക്ഷണത്തിന്റെയും പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ പ്രധാന ജൈവസൂചകങ്ങളാണ് അവ.  നേരം വെളുക്കുന്നതിനു വളരെ  മുൻപുതന്നെ  ഇവർ മിക്കവരും  സന്ദർശകരായി ഗാർഡനിൽ കാണും.  അതിനിടയിൽ  എവിടെനിന്നോ  പറന്നുവരുന്ന  ഹമ്മിങ്ങ് പക്ഷികളും നിത്യ സന്ദർശകർ തന്നെ. പുക്കളെക്കാൾ ഭംഗിയാണ് വിവിധതരം ചിത്രശലഭവങ്ങൾ  പറന്നു നടക്കുന്നത്  കാണുവാൻ . ഗാർഡനിൽ  നിന്നുയരുന്ന ചിത്രശലഭങ്ങളെക്കണ്ട് പൂക്കൾ ആകാശത്തേക്ക് പറന്നു പോവുകയാണോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

ചിത്രശലഭങ്ങളെ  പോലെ തന്നെ മനോഹരങ്ങളാണ് പക്ഷികളും.  തണുപ്പിന് ശേഷം   സ്പ്രിങ്  ആകുബോഴേക്കും  പക്ഷികൂട്ടങ്ങൾ   എത്തിത്തുടങ്ങും.  സ്പ്രിങ്ങിന്റെ  വരവ് അറിയിച്ചു കൊണ്ട് ആദ്യം എത്തുന്നത്  റോബിൻ  പക്ഷികൂട്ടങ്ങൾ  തന്നെ . കഴിഞ്ഞ  മുന്ന്  വർഷമായി സുന്ദരരായായ  രണ്ടു ചുമന്ന കിളികൾ എത്താറുണ്ട്. അവ എന്റെ മുന്തിരി തോപ്പിൽ കുടുവെക്കുകയാണ് പതിവ് . ഇപ്രാവശ്യവും അവയെത്തി  തിരിച്ചു പോകാറായപ്പോഴേക്കും  കുടുംബത്തിന്റെ  അംഗസംഖ്യ  രണ്ടിൽ നിന്നും ആറായി.  അവയുടെ  കുടുംബ ജീവിതം നമ്മൾ മനുഷ്യർ ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ .

ജീവിതത്തിൽ കൂട്ടുത്തരവാദിത്തവും ചുമതലാബോധവും വ്യക്തികൾ തമ്മിൽ എത്രമാത്രം വേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈകിളികൾ.  ഇവ  എത്തിക്കഴിഞ്ഞാൽ  അവർക്ക്  കുട് ഒരുക്കാൻ  പറ്റിയ  ഒരു സ്ഥലം കണ്ടുപിടിക്കലാണ് . ഒരു തവണ  ഉപയോഗിച്ച കൂടുകൾ അവ വീണ്ടും  അവ ഉപയോഗിക്കാറില്ല . ആരുടെയും  ശ്രദ്ധ എത്താത്ത സ്ഥലത്തായിരിക്കും  ഇവ കുടു കൂട്ടാൻ വേണ്ടി തെരഞ്ഞടുക്കുന്നത് . കുട്  ഒരുക്കി കഴിഞ്ഞാൽ പിന്നെ  പെൺകിളി  മുട്ടയിടുന്നു. ഈ  സമയമെല്ലാം  ആൺകിളി  തീറ്റയുമായി എത്തുന്നു അവർ ആ ഭക്ഷണം ഷെയർ ചെയ്തു കഴിക്കുന്നതുംകാണാം .  വല്ലപ്പോഴും  മാത്രമേ  പെൺകിളി   കൂടുവിട്ട്  ഒരു പറക്കലിന്  പോവുകയുള്ളു , ആ  സമയം ആൺകിളി കുട് കാക്കുന്നത് കാണാം.

അങ്ങനെ കൂടൊരുക്കുന്നത് മുതൽ അടയിരിക്കുന്നതും കുട്ടികൾക്ക് ഭക്ഷണം തേടുന്നതുമെല്ലാം അവർ പങ്കിട്ടെടുക്കുന്നു.   കുഞ്ഞി കിളികൾ  പറക്കമുറ്റുംവരെയുള്ള കാലത്ത് അവർ പരസ്പരം താങ്ങാവുന്നു‚  കുഞ്ഞുങ്ങൾ  പറക്കമുറ്റുബോൾ  അവയുമായി പുറത്തു പറന്നു നടന്നു പരിശീലനങ്ങൾ നൽകുന്നു. മനുഷ്യർ നമ്മുടെ കുട്ടികളെ നല്ല പൗരന്മാരാക്കാൻ ശ്രമിക്കുന്നത് പോലെ താനെ. ശിക്ഷിക്കുന്നതും ചിലപ്പോൾ കാണാം. അങ്ങനെ കുഞ്ഞി കിളികൾ പ്രായപൂർത്തി ആകുബോൾ  അവർ മറ്റൊരു  സ്ഥലത്തേക്കേ മാറുന്നു.  പക്ഷേ  ദേശാടന സമയം ആകുബോഴേക്കും  ഇവരെല്ലാം ഒന്നിച്ചു കുടി  എങ്ങോട്ടോ പറന്നകലുന്നു.

ദേശാടനപ്പക്ഷികൾ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നു എന്നാണു വിശ്വാസം. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൾ  നിന്നും അമേരിക്കയിൽ   ചൂട് കാലാവസ്ഥ തുടങ്ങുപ്പോഴ്ക്കും   ദേശാടനപ്പക്ഷികൾ പറന്നുവരുന്നു. ഇവിടെ ജീവിക്കുന്നു. പിന്നെ യാത്ര,  തുടരെ  ലോകത്തെ പക്ഷികളെ  യോജിപ്പിക്കുന്ന യാത്രയിലൊരു കണ്ണിയായി മാറുന്നു. ഇനിയും  അടുത്ത വർഷവും അവ  വരുമെന്ന പ്രതിക്ഷയോടെ   കാത്തിരിക്കാം.

പക്ഷേ ഇവരുടെ സ്നേഹവും കുടുംബ ജീവിതം നമ്മൾ മനുഷ്യർ ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ. സ്നേഹവും  കുടുംബജീവിതവും എങ്ങനെ വേണമെന്ന് അവ നമ്മെ പഠിപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക