വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വേണ്ടി മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ പ്രചാരണ രംഗത്തേക്ക്. അടുത്ത ആഴ്ച പെന്‍സില്‍വാനിയയില്‍ ആണ് ബൈഡന് വേണ്ടി ബരാക്ക് ഒബാമ പ്രചാരണത്തിന് ഇറങ്ങുക.
77കാരനായ ജോ ബൈഡന്, ഒബാമ രണ്ട് തവണ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്നപ്പോഴും വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ചയാള്‍ കൂടിയാണ്.
പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയും ആയ കമല ഹാരിസിന് വേണ്ടിയും ബരാക്ക് ഒബാമ നേരത്തെ മുതല്ക്കേ തന്നെ ഓണ്‍ലൈന്‍ പ്രചാരണ രംഗത്ത് സജീവമായുണ്ട്.
ഓണ്‍ലൈനിലൂടെ അല്ലാതെ ഇതാദ്യമായാണ് ബരാക്ക് ഒബാമ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നേരിട്ട് പ്രചാരണ രംഗത്തേക്ക് ഇറങ്ങാനൊരുങ്ങുന്നത്.
ഒക്ടോബര്‍ 21 ബുധനാഴ്ച ജോ ബൈഡനും കമല ഹാരിസിനും വേണ്ടിയുളള പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ഫിലാഡല്‍ഫിയയിലും പെന്‍സില്‍വാനിയയിലും ബരാക്ക് ഒബാമ എത്തും എന്നാണ് ജോ ബൈഡന്റെ പ്രചാരണ സമിതി വെളളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചത്.