മലങ്കര മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് ഫോമാ അനുശോചനയോഗം സംഘടിപ്പിച്ചു . എക്കാലത്തും ഫോമായുടെ ഉറ്റ മിത്രമായിരുന്നു തിരുമേനി. ഫോമാ ലാസ്വേഗാസ് കണ്വെന്ഷന് മെത്രാപ്പോലീത്തയുടെ സ്നേഹോഷ്മളമായ സാന്നിധ്യം ഫോമായ്ക്ക് അനുഗ്രഹമായി . അന്നത്തെ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് മുഖ്യാഥിതി യായി സമ്മേളനത്തിന് എത്തിയത് . മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു . . ഫൊമയ്ക്ക് ഒരു ആത്മീയ ഉപദേഷ്ടാവ് തന്നെയായിരുന്നു തിരുമേനി . അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ എല്ലാം ഫോമാ നേതാക്കന്മാരുമായി സൗഹൃദ സംഭാഷണം നടത്തുമായിരുന്നു .
തികഞ്ഞ മനുഷ്യ സ്നേഹിയും പരമ ദയാലുവുമായുന്നു ആ പുണ്യാത്മാവ് എന്ന് ഫോമാ അനുസ്മരിച്ചു . മാര്‍ത്തോമാ സഭയില്‍ മാത്രമല്ല എല്ലാ സഭാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ആത്മീയ വെളിച്ചം നല്കി വഴികാട്ടിയ ഒരു മഹാത്മാവാണ് നമ്മെ വേര്‍പിരിഞ്ഞത് . മതേതര സമീപനത്താല്‍ വിവിധ സമുദായങ്ങളിലെയും ജനഹൃദയങ്ങളില്സ്ഥാനം നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു . ഫോമായ്ക്ക് ഈ വേര്‍പാട് ഏറെ ദുഃഖകരമാണ്.
യാക്കോബായ സഭ അമേരിക്ക യുടെ അധ്യക്ഷന്‍ മാര്‍ തീത്തോസ് എല്‍ദോ മെത്രാപ്പോലീത്ത സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ സന്നിഹിതരായി അനുശോചനം അര്‍പ്പിച്ചു.
ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ആമുഖ പ്രസംഗം നടത്തി .
റെവ: മനോജ് ഇടിക്കുള, മാര്‍ത്തോമാ സഭ കൌണ്‍സില്‍ അംഗങ്ങങ്ങളായ റെവ . ജേക്കബ് പി തോമസ് , വര്‍ക്കി എബ്രഹാം , നിര്‍മല എബ്രഹാം , കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സതീശന് അമ്പാടി , ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ് , ഫോമയുടെ ഫൗണ്ടിങ് പ്രസിഡണ്ട് ശശിധരന് നായര്‍, സാം ഉമ്മന്‍ , സണ്ണി എബ്രഹാം , ജോസ് മണക്കാട്ട് , ജോണ്‍ സി വര്‍ഗീസ് , അലക്സ് മാത്യു, ഷിനു ജോസഫ്, സജു ജോസഫ് , ജൈന കണ്ണച്ചാംപറമ്പില്‍ , സബ് ലൂക്കോസ് , ജേക്കബ് ചാക്കോ, ബിനോയ് തോമസ് , ജിബി തോമസ് , ഡോ സാം ജോസഫ് , ജോസ് വടകര, വില്‍സണ്‍ ഉഴത്തില്‍ എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു.
ഫോമാ സെക്രട്ടറി ടി ഉണ്ണികൃഷ്ണന് മോഡറേറ്റ് ചെയ്ത യോഗത്തില്‍ റോഷിന് മാമന് പ്രാര്‍ത്ഥനാഗാനം ആലപിച്ചു.
ഫോമാ ട്രെഷറര്‍ തോമസ് ടി ഉമ്മന്‍ നന്ദി രേഖപ്പെടുത്തി.
ഫോമയ്ക്കു വേണ്ടി മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍ പുഷ്പചക്രം സമര്‍പ്പിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ് , ജനറല്‍ സെക്രട്ടറി ടി . ഉണ്ണികൃഷ്ണന് , ട്രെഷറര്‍ തോമസ് ടി ഉമ്മന്‍ , വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഫോമയ്ക്ക് സ്വന്തം ആത്മീയ ഗുരുവിനെ യാണ് നഷ്ടപ്പെട്ടത് എന്ന് അനുസ്മരിച്ചു.